Canva Origin Story: നൂറിലധികം റിജക്ഷൻസ്, ഇന്ന് ലോകത്തിലെ ഏറ്റവും മൂല്യമുള്ള വനിതാ സ്റ്റാർട്ടപ്പ്; ‘കാൻവ’യുടെ കഥ ഇങ്ങനെ

Canva Origin Story: വെറും പത്തൊമ്പത് വയസ് മാത്രം പ്രായമുള്ള ഓസ്ട്രേലിയൻ യുവതിയുടെ മനസിൽ വിരിഞ്ഞ ആശയം, കാൻവയുടെ കഥ അറിയാം...

Canva Origin Story: നൂറിലധികം റിജക്ഷൻസ്, ഇന്ന് ലോകത്തിലെ ഏറ്റവും മൂല്യമുള്ള വനിതാ സ്റ്റാർട്ടപ്പ്; കാൻവയുടെ കഥ ഇങ്ങനെ

Canva Founder Melanie Perkins

Updated On: 

15 Jun 2025 22:14 PM

പരാജയങ്ങൾ കണക്കിലെടുക്കാതെ, യാത്ര തുടർന്നാൽ വിജയം സുനിശ്ചിതമാണ് എന്നതിന് ഉദാഹരണമാണ് മെലാനി പെർകിൻസ് എന്ന യുവസംരംഭക. മെലാനി പെർകിൻസ് എന്ന പേര് നമുക്ക് പരിചിതമല്ലെങ്കിലും ഈ സംരംഭകയുടെ ആശയത്തിൽ പിറന്ന കാൻവ എന്ന എഡിറ്റിങ് ആപ്പ് അറിയാത്തവർ ചുരുക്കമാണ്.

എഡിറ്റിങിനെ പറ്റി വലിയ ധാരണയില്ലാത്തവർക്ക് പോലും നിഷ്പ്രയാസം ഇന്ന് ഡിസൈൻ ചെയ്യാൻ കഴിയും. എന്നാൽ കുറച്ച് വർഷങ്ങൾക്ക് മുമ്പ് കമ്പ്യൂട്ടറിൽ ഡിസൈൻ ചെയ്യുക എന്നത് വളരെയധികം ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ആ സമയത്ത്  വെറും പത്തൊമ്പത് വയസ് മാത്രം പ്രായമുള്ള ഓസ്ട്രേലിയൻ യുവതിയുടെ മനസിൽ വിരിഞ്ഞ ആശയമാണ്, കാൻവയുടെ ഉദയത്തിന് പിന്നിൽ.

ജീവിതം മാറ്റിമറിച്ച ആശയം

മെലാനി പെർകിൻസ് എന്ന യുവതി  ഓസ്‌ട്രേലിയൻ സർവകലാശാലയിൽ പാർട്ട് ടൈം അധ്യാപികയായിരുന്നു. അധ്യാപനത്തിനിടെ, വിദ്യാർത്ഥികൾക്ക് ഡെസ്‌ക്‌ടോപ്പ് ഡിസൈൻ സോഫ്റ്റ്‌വെയർ പഠിപ്പിക്കുന്നത് സങ്കീർണ്ണവും ചെലവേറിയതുമാണെന്ന് മെലാനി മനസ്സിലാക്കി. മാർക്കറ്റിൽ ഉണ്ടായിരുന്ന  വിവിധ ഡിസൈൻ ടൂളുകൾക്ക് പലതരത്തിലുള്ള പ്രശ്നങ്ങളുണ്ടായിരുന്നു, കൂടാതെ കാശ് ചെലവും വേറെയും.

ഈ അവസ്ഥ മനസിലാക്കിയ മെലാനി എളുപ്പത്തിൽ ഡിസൈൻ ചെയ്യാൻ കഴിയുന്ന വെബ്സെറ്റ് പ്ലാൻ ചെയ്തു. എന്നാലതിന് വലിയൊരു നിക്ഷേപം ആവശ്യമായിരുന്നു. 2007-2011 കാലഘട്ടത്തിൽ മെലാനിയും ആൺസുഹൃത്ത് ക്ലിഫ് ഒബ്രെക്റ്റും ചേർന്ന് നൂറിൽ പരം നിക്ഷേപകരെ ഇതിനായി കണ്ടുമുട്ടി. എന്നാൽ ഫലം ഉണ്ടായില്ല. എന്നാലവർ തളർന്നില്ല. ഓരോരുത്തരും ‘നോ’ പറയുമ്പോഴും ‘യെസ്’ പറയുന്ന ഒരാളിലേക്കുള്ള ദൂരം കുറഞ്ഞുവെന്നാണ് അവർ ചിന്തിച്ചത്.

ALSO READ: നിറയെ ദ്വാരങ്ങളുള്ള മോശം ഡിസൈനിൽ നിന്നും ഫാഷന്‍ ട്രെന്റിലേക്ക്; ക്രോക്സിന്‍റെ തലവരമാറ്റിയ കഥ

ഫ്യൂഷൻ ബുക്ക്സ്

‘ഫ്യൂഷൻ ബുക്ക്സ്’ എന്നായിരുന്നു വെബ് സൈറ്റിന്റെ ആദ്യത്തെ പേര്. സ്കൂൾ കുട്ടികൾക്ക് അവരുടെ ഇയർ ബുക്ക് എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന പ്ലാറ്റ് ഫോമായിരുന്നു അത്. ഓസ്ടേലിയയിലായിരുന്നു ബിസിനസ് ആസ്ഥാനം. ഫ്യൂഷൻ ബുക്ക്സ് പതിയെ ഓസ്ട്രേലിയയിലെ ഏറ്റവും വലിയ ഇയർ ബുക്ക്സ് കമ്പനിയായി വളർന്നു.

കമ്പനിയുടെ വളർച്ചയ്ക്കായി കാൻവ എന്ന് പേര് മാറ്റി ഫണ്ടിനായി അലഞ്ഞു. 2011ൽ ബിൽസ എന്ന നിക്ഷേപകനെ പരിചയപ്പെട്ടത് മുതൽ ഇവരുടെ രാശിതെളിഞ്ഞു. അദ്ദേഹം ഇവരുടെ കമ്പനിയിൽ നിക്ഷേപം നടത്തിയില്ലെങ്കിലും ഒരുപാട് നിക്ഷേപകരിലേക്കുള്ള വഴി തുറന്ന് നൽകി.

​ഗൂ​ഗിളിലെ മുൻ എക്സിക്യൂട്ടിവായിരുന്ന കാമറൂൺ ആഡംസ് പിഎഫ്ഒ ആയി ഇവരുടെ ടീമിൽ ചേർന്നത് കമ്പനിക്ക് മുതൽക്കൂട്ടായി. 2013ലാണ് നമ്മൾ ഇന്ന് കാണുന്ന തരത്തിൽ കാൻവ എത്തിയത്. ഇന്ന് 190 രാജ്യങ്ങളിലായി 30 മില്യൺ യൂസേഴ്സാണ് കാൻവയ്ക്ക് ഉള്ളത്. പ്രൊഫഷണൽ ഡിസൈനർമാരും ദൈനംദിന ഉപയോക്താക്കളും അവരുടെ ആവശ്യങ്ങൾക്കായി കാൻവയെ ആശ്രയിക്കുന്നു. ഗൂഗിൾ, മൈക്രോസോഫ്റ്റ്, അഡോബ് തുടങ്ങിയ ഭീമന്മാർക്ക് ശക്തമായ വെല്ലുവിളി ഉയർത്തിക്കൊണ്ട് കാൻവ അടുത്തിടെ വിഷ്വൽ വർക്ക്‌സ്യൂട്ടും പുറത്തിറക്കിയിരുന്നു.

ആസ്തി

നിലവിലെ 26 ബില്യൺ യുഎസ് ഡോളർ (ഏകദേശം 2.08 ലക്ഷം കോടി രൂപ) ആണ് കാൻവയുടെ മൂല്യം. മെലാനി പെർകിൻസിന്റെയും ക്ലിഫ് ഒബ്രെച്ചിന്റെയും മൊത്തം ആസ്തി 7.8 ബില്യൺ യുഎസ് ഡോളറാണ്.

 

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ