AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

MY G Success Story: ഒന്നുമില്ലായ്മയിൽ കണ്ട സ്വപനം, ഇന്ന് ബ്രാൻഡ് അംബാസിഡറായി മോഹൻലാൽ; ‘3ജി’യിൽ നിന്ന് ‘മൈ ജി’ലേക്കുള്ള അമ്പരപ്പിക്കുന്ന വളർച്ച

Success story of My G: സ്മാർട്ട്ഫോണുകൾ തരം​ഗമായി മാറികൊണ്ടിരുന്ന അക്കാലത്ത് എല്ലാവിധ മൊബൈലുകളും ഒരുമിച്ച് ലഭിക്കുന്ന ഇടം എന്ന ചിന്തയാണ് 3ജിക്ക് പിന്നിൽ.

MY G Success Story: ഒന്നുമില്ലായ്മയിൽ കണ്ട സ്വപനം, ഇന്ന് ബ്രാൻഡ് അംബാസിഡറായി മോഹൻലാൽ; ‘3ജി’യിൽ നിന്ന് ‘മൈ ജി’ലേക്കുള്ള അമ്പരപ്പിക്കുന്ന വളർച്ച
Nithya Vinu
Nithya Vinu | Published: 19 Jun 2025 | 03:09 PM

ദൃഢനിശ്ചയവും കഠിനാധ്വാനം ചെയ്യാനുള്ള മനസുമുണ്ടെങ്കിൽ പൂജ്യത്തിൽ നിന്ന് തുടങ്ങിയാലും വിജയം കൈവരിക്കാൻ കഴിയും, എന്നതിന് ഉത്തമ ഉദാഹരണമാണ് എ.കെ ഷാജി എന്ന സംരംഭകൻ. കേരളത്തിലുടെ നീളം വിവിധ ശാഖകളായി വ്യാപിച്ച് കിടക്കുന്ന മൈ ജിയുടെ വിജയയാത്ര അറിയാം…

3 ജി മൊബൈൽസ്

2006-ൽ കോഴിക്കോട് 250 സ്ക്വയർഫിറ്റിൽ നാല് സ്റ്റാഫുകളുമായി ആരംഭിച്ച കൊച്ചു മൊബൈൽ കടയിൽ നിന്നാണ് മൈ ജിയുടെ വളർച്ച. ജീവിത സാഹചര്യങ്ങളാൽ കൂട്ടുക്കാരനൊപ്പം ദുബായിൽ പോയെങ്കിലും അതിനോട് പൊരുത്തപ്പെടാൻ എകെ ഷാജി എന്ന ചെറുപ്പക്കാരന് കഴിഞ്ഞിരുന്നില്ല. എന്നാൽ ആ പ്രവാസജീവിതത്തിലാണ് മൊബൈൽ ഹബ് എന്ന ആശയം അദ്ദേഹത്തിന്റെ മനസിൽ ഉടലെടുക്കുന്നത്. പിന്നാലെ ജോലി അവസാനിപ്പിച്ച് 3 ജി മൊബൈൽസ് എന്ന പേരിൽ നാട്ടിൽ കട ആരംഭിച്ചു.

സ്മാർട്ട്ഫോണുകൾ തരം​ഗമായി മാറികൊണ്ടിരുന്ന അക്കാലത്ത് എല്ലാവിധ മൊബൈലുകളും ഒരുമിച്ച് ലഭിക്കുന്ന ഇടം എന്ന ചിന്തയാണ് 3ജിക്ക് പിന്നിൽ. എകെ ഷാജിയുടെ ആ ആശയം ഫലം കണ്ടു. പതിയെ ഒന്നര വർഷം കൊണ്ട് 800 മീറ്റർ ചുറ്റളവിൽ 7 ഷോപ്പുകളായി 3 ജി വളർന്നു. ജനറേഷനുകൾ മാറി 4G, 5G ആവുന്നതിനോടൊപ്പം 3ജിയും സ‍ഞ്ചരിച്ചു മൈ ജിയായി മാറി.

മൈ ജിയുടെ വളർച്ച

മൊബൈൽ ഷോപ്പിൽ നിന്നാണ് ആരംഭമെങ്കിലും ഇന്ന് 2500ലധികം തൊഴിലാളികളുമായി എല്ലാ ഇലക്ട്രോണിക് സാധനങ്ങളും മൈ ജി കച്ചവടം ചെയ്യുന്നുണ്ട്. സിനിമാ താരങ്ങളായ മോഹൻലാലും മഞ്ജു വാര്യരും ആണ് ഇന്ന് മൈ ജിയുടെ ബ്രാൻഡ് അംബാസിഡ‍ർമാർ. മാറുന്ന കാലത്തോടൊപ്പം വ്യത്യസ്തങ്ങളായ മാർക്കറ്റിങ് തന്ത്രങ്ങളും മൈ ജിയുടെ വളർച്ചയെ സഹായിച്ചു. ദൃശ്യം സിനിമയിലൂടെയും ക്രെഡിറ്റ് കാർഡില്ലാതെ ഇഎംഐകൾ നൽകിയുമുള്ള ആ തന്ത്രങ്ങൾ നമുക്ക് പരിചിതമാണ്. നിലവിൽ കാസർഗോർഡ് മുതൽ തിരുവനന്തപുരം വരെ 110 സ്റ്റോറൂമുകളുള്ള  മൈ ജി  ഓരോ 20 കിലോ മീറ്ററിലും ഒരു ഷോറൂം എന്ന ലക്ഷ്യത്തോടെ യാത്ര തുടരുന്നു.