Sundaram Midcap Fund: 10,000 രൂപ 23 വര്‍ഷം കൊണ്ട് 5 കോടിയാക്കി; സുന്ദരം മിഡ്ക്യാപിന്റെ അത്യുഗ്രന്‍ വളര്‍ച്ച
SIP 23 Year Growth: 24.10 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്കാണ് ഈ ഫണ്ട് സൃഷ്ടിച്ചത്. ഫണ്ട് ആരംഭിച്ച സമയത്ത് 1 ലക്ഷം രൂപയുടെ ഒറ്റത്തവണ നിക്ഷേപത്തിന് ഇപ്പോള്‍ ഏകദേശം 1.4 കോടി രൂപ മൂല്യമുണ്ടാകും.

പ്രതീകാത്മക ചിത്രം
2002 ജൂലൈയില്‍ ആരംഭിച്ച മ്യൂച്വല്‍ ഫണ്ടാണ് സുന്ദരം മിഡ്ക്യാപ്. ഈ വര്‍ഷം ജൂലൈയില്‍ ഈ ഫണ്ട് 23 വര്‍ഷം പൂര്‍ത്തിയാക്കി. സ്‌കെയിലബിള്‍ മിഡ് സൈസ് ബിസിനസുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ബോട്ടം അപ്പ് സ്റ്റോക്ക് പിക്കിങ് തന്ത്രമാണ് ഈ ഫണ്ട് പിന്തുടരുന്നത്.
24.10 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്കാണ് ഈ ഫണ്ട് സൃഷ്ടിച്ചത്. ഫണ്ട് ആരംഭിച്ച സമയത്ത് 1 ലക്ഷം രൂപയുടെ ഒറ്റത്തവണ നിക്ഷേപത്തിന് ഇപ്പോള്‍ ഏകദേശം 1.4 കോടി രൂപ മൂല്യമുണ്ടാകും. ഇതേ കാലയളവില്‍ 10,000 രൂപയുടെ പ്രതിമാസം എസ്‌ഐപി നിക്ഷേപവും ഉയര്‍ന്ന വളര്‍ച്ച തന്നെ കൈവരിച്ചു.
ആകെ 27.5 ലക്ഷം രൂപ നിക്ഷേപത്തിന് ഏകദേശം 4.71 കോടി രൂപയുടെ വളര്‍ച്ചയാണ് കൈവരിച്ചത്. 20.7 ശതമാനം എക്‌സ്‌ഐആര്‍ആര്‍ നല്‍കുന്നു. 2025 ജൂണ്‍ 30 ലെ കണക്ക് അനുസരിച്ച് സുന്ദരം ഫണ്ട് എഎംസി 73,405 കോടി രൂപയുടെ ആസ്തിയാണ് മാനേജ് ചെയ്യുന്നത്.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ മിഡ്ക്യാപ് ഫണ്ട് 25.80 ശതമാനം സിഎജിആര്‍ സൃഷ്ടിച്ചു. ഇതേ കാലയളവില്‍ 25.06 ശതമാനം സിഎജിആര്‍ നേടിയ ബെഞ്ച്മാര്‍ക്കിനെ മറികടക്കുകയായിരുന്നു. മാത്രമല്ല ഈ മൂന്ന് വര്‍ഷം കൊണ്ട് ഫണ്ട് 3.79 എന്ന ആല്‍ഫ സൃഷ്ടിക്കുകയും ചെയ്തു.
Also Read: SIP: വെറും മൂന്ന് വര്‍ഷം മതി; ഈ എസ്‌ഐപികളില്‍ നിക്ഷേപിക്കാം, ഫലമുറപ്പ്
ബെഞ്ച്മാര്‍ക്ക് സൂചികയുമായി താരതമ്യം ചെയ്യുമ്പോള്‍ ഫണ്ട് എങ്ങനെ പ്രകടനം കാഴ്ചവെച്ചുവെന്ന കാര്യം ആല്‍ഫ വ്യക്തമാക്കുന്നു. ആല്‍ഫ 1 ആണെങ്കില്‍ ഓഹരി ബെഞ്ച്മാര്‍ക്കിനെ 1 ശതമാനം മറികടന്നു എന്നാണ് അര്‍ത്ഥമാക്കുന്നത്.
അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.