Supplyco Offer: സ്ത്രീകള്‍ക്ക് ഓഫര്‍ ലഭിക്കുന്നത് ഈ ദിവസം മുതല്‍; സപ്ലൈകോയിലേക്ക് പോകാന്‍ റെഡിയായിക്കോളൂ

Supplyco 10 Percent Discount For Women: സപ്ലൈകോ വില്‍പനശാലകളില്‍ നിന്ന് സബ്‌സിഡി ഇതര ഉത്പന്നങ്ങള്‍ വാങ്ങിക്കുന്ന സ്ത്രീകള്‍ക്ക് 10 ശതമാനം വിലക്കുറവ് ലഭിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പുമന്ത്രി ജിആര്‍ അനില്‍ അറിയിച്ചു.

Supplyco Offer: സ്ത്രീകള്‍ക്ക് ഓഫര്‍ ലഭിക്കുന്നത് ഈ ദിവസം മുതല്‍; സപ്ലൈകോയിലേക്ക് പോകാന്‍ റെഡിയായിക്കോളൂ

സപ്ലൈകോ

Published: 

23 Oct 2025 07:05 AM

സപ്ലൈകോയില്‍ ഓഫര്‍ പെരുമഴ അവസാനിക്കുന്നില്ല, നിലവില്‍ നല്‍കുന്ന കിഴിവുകള്‍ക്ക് പുറമെ സ്ത്രീ ഉപഭോക്താക്കള്‍ക്ക് പ്രത്യേക ഓഫര്‍ നല്‍കാനൊരുങ്ങുകയാണ് സപ്ലൈകോ. സപ്ലൈകോ വില്‍പനശാലകളില്‍ നിന്ന് സബ്‌സിഡി ഇതര ഉത്പന്നങ്ങള്‍ വാങ്ങിക്കുന്ന സ്ത്രീകള്‍ക്ക് 10 ശതമാനം വിലക്കുറവ് ലഭിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പുമന്ത്രി ജിആര്‍ അനില്‍ അറിയിച്ചു. സപ്ലൈകോയുടെ സുവര്‍ണ ജൂബിലി ആഘോഷത്തിലായിരുന്നു പ്രഖ്യാപനം.

എന്ന് മുതല്‍?

നവംബര്‍ 1 മുതലാണ് വിലക്കിഴിവ് ലഭിക്കുക. നവംബര്‍ ഒന്ന് മുതല്‍ വിവിധതരത്തിലുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. 250 കോടിയെന്ന പ്രതിമാസ വിറ്റുവരവ് ലക്ഷ്യമിട്ടാണ് പ്രവര്‍ത്തനം. സപ്ലൈകോയിലെ ഓഫറുകള്‍ക്ക് പുറമെ 140 നിയോജക മണ്ഡലങ്ങളിലുള്ളവര്‍ക്കും സേവനം ആസ്വദിക്കാവുന്ന രീതിയില്‍ 14 ജില്ലകളിലും സഞ്ചരിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റുകള്‍ ആരംഭിക്കും.

ഗുണനിലവാരമുള്ള അരിയുടെ ലഭ്യത വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി പുഴുക്കലരിയും സബ്‌സിഡി അരിയില്‍ ഉള്‍പ്പെടുത്തും. ഒരു റേഷന്‍ കാര്‍ഡ് ഉടമയ്ക്ക് 20 കിലോഗ്രാം അരി നല്‍കാനാണ് നീക്കം. നിലവില്‍ 10 കിലോയാണ് ലഭിക്കുന്നത്. സപ്ലൈകോ ഉപഭോക്താക്കള്‍ക്ക് പ്രിവിലേജ്ഡ് കാര്‍ഡുകളും കൊണ്ടുവരും. ഈ കാര്‍ഡുകള്‍ വഴി നടത്തുന്ന ഓരോ പര്‍ച്ചേസിലും ഉപഭോക്താക്കള്‍ക്ക് പോയിന്റുകള്‍ ലഭിക്കുന്നതാണ്. ഈ പോയിന്റുകള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് അടുത്ത പര്‍ച്ചേസില്‍ വിലക്കുറവ് ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.

Also Read: Onion Price: വെളിച്ചെണ്ണ അല്ല, ഇനി വില വർദ്ധിക്കുന്നത് അടുക്കളയിലെ മറ്റൊരു പ്രധാനിക്ക്…

മാവേലി മാറും

30 മാവേലി സ്റ്റോറുകള്‍ സൂപ്പര്‍മാര്‍ക്കറ്റുകളാക്കാനും 15 മാവേലി സ്റ്റോറുകള്‍ സൂപ്പര്‍ സ്റ്റോറുകളാക്കാനും നീക്കമുണ്ട്. തലശേരി, എറണാകുളം, കോട്ടയം സൂപ്പര്‍മാര്‍ക്കറ്റുകള്‍ സിഗ്നേച്ചര്‍ മാര്‍ട്ടുകളായും പരിവര്‍ത്തനം നടത്തും.

ആർത്തവം ഇടയ്ക്ക് മുടങ്ങിയാൽ? കറുവപ്പട്ടയിലുണ്ട് പരിഹാരം
പുടിന്റെ ആസ്തിയെത്ര? കണക്കുകള്‍ അതിശയിപ്പിക്കും
കൊളസ്ട്രോൾ ഉള്ളവർക്ക് മുട്ട കഴിക്കാമോ?
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ