7th Pay Commission vs 8th Pay Commission : എട്ടാം ശമ്പള കമ്മീഷൻ; സർക്കാർ ജീവനക്കാർക്ക് കോളടിക്കാൻ പോകുന്നത് എന്തെല്ലാം?
8th Pay Commission Expectations : 2016 ജനുവരിയോടെ പുതിയ ശമ്പള കമ്മീഷൻ പ്രാബല്യത്തിൽ വരും. ഇതോടെ സർക്കാർ ജീവനക്കാരുടെ രണ്ട് ഇരട്ടി വർധിക്കുമെന്നാണ് പ്രതീക്ഷ.

കഴിഞ്ഞ ദിവസമാണ് കേന്ദ്രം സർക്കാർ ജീവനക്കാരുടെ വേതനം പുനർനിർണയിക്കാനുള്ള പുതിയ ശമ്പള കമ്മീഷനെ നിയമിച്ചത്. നിലവിലുള്ള ഏഴാം ശമ്പള കമ്മീഷൻ്റെ (7th Pay Commission) കാലാവധി ഈ വർഷം ഡിസംബറോടെ പൂർത്തിയാകും. 2026 ജനുവരി ഒന്നാം തീയതി എട്ടാം ശമ്പള കമ്മീഷൻ (8th Pay Commission) പ്രാബല്യത്തിൽ വരും. അതേസമയം പുതിയ പേ കമ്മീഷൻ പ്രാബല്യത്തിൽ വരുമ്പോൾ സർക്കാർ ജീവനക്കാർ തങ്ങൾക്ക് ലഭിക്കാൻ പോകുന്ന ആനുകൂല്യങ്ങൾ എന്തെല്ലാമാണെന്നും ശമ്പള വർധനവ് എത്രയാണെന്നും അറിയാൻ കാത്തിരിക്കുകയാണ്.
ഏഴാം ശമ്പള കമ്മീഷൻ
2016 ജനുവരി ഒന്നാം തീയതിയാണ് ഏഴാം ശമ്പള കമ്മീഷൻ പ്രാബല്യത്തിൽ വന്നത്. പുതിയ ശമ്പള കമ്മീഷൻ പ്രാബല്യത്തിൽ വന്നതോടെ സർക്കാർ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 7,000 രൂപയിൽ നിന്നും 18,000 രൂപയായി ഉയർന്നു. സർക്കാർ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം നിർണയിക്കുന്ന ഫിറ്റ്മെൻ്റ് ഫാക്ടർ 2.57 ലേക്കെത്തി. ഇത് കൂടാതെ ജീവനക്കാർക്ക് ലഭിക്കുന്ന അലൻസുകളായ ക്ഷാമബത്ത (ഡിഎ), എച്ച്ആർഎ, യാത്ര അലവൻസ് തുടങ്ങിയവും വർധിച്ചു. ഏഴാം ശമ്പള കമ്മീഷൻ പ്രാബല്യത്തിൽ വന്നപ്പോൾ കേന്ദ്ര സർക്കാരിൻ്റെ കീഴിലുള്ള പെൻഷൻ ഉപയോക്താക്കളുടെ അടിസ്ഥാന പെൻഷൻ വിഹിതം 3,500 രൂപയിൽ നിന്നും 9,000 രൂപയായി ഉയർന്നു.
ALSO READ : New Income Tax Slab : 12 ലക്ഷം രൂപ വരെ ആദായ നികുതി നൽകേണ്ട; എന്നാൽ സ്ലാബിൽ പറയുന്ന 10% ടാക്സ് എന്താണ്?




എട്ടാം ശമ്പള കമ്മീഷൻ വരുമ്പോഴുള്ള പ്രതീക്ഷകൾ
എട്ടാം പേ കമ്മീഷൻ പ്രാബല്യത്തിൽ വരുമ്പോൾ സർക്കാർ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം രണ്ടിരട്ടി വർധിക്കുമെന്നാണ് പ്രതീക്ഷ. ലെവൽ 1 ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 34,500 രൂപയിൽ നിന്നും 41,000 രൂപയായി ഉയർന്നേക്കും. നിലവിലുള്ള ഫിറ്റിമെൻ്റ് ഫാക്ടർ 2.57ൽ നിന്നും 2.89ലേക്കെത്തിയ സാഹചര്യത്തിലാണ് ഈ കണക്ക് കൂട്ടലുകൾ. ഇതോടൊപ്പം ജീവനക്കാർക്ക് ലഭിക്കുന്ന ഡിഎ, എച്ച്ആർഎ, ടിഎ തുടങ്ങിയവയും ഗണ്യമായി വർധിക്കും.
സമാനമായി സർക്കാരിൻ്റെ പെൻഷൻ ഉപയോക്താക്കളുടെ പെൻഷൻ വിഹിതവും സർക്കാർ ഉയർത്തിയേക്കും. ഇവയ്ക്ക് പുറമെ എട്ടാം ശമ്പള കമ്മീഷനിൽ സ്വകാര്യ കമ്പനികളിലെ പോലെ പ്രകടന മികവിൻ്റെ അടിസ്ഥാനത്തിൽ ഇൻസെൻ്റീവ് നൽകാനുള്ള സംവിധാനവും ഏർപ്പെടുത്തിയേക്കുമെന്നുള്ള റിപ്പോർട്ടുകളും ഉണ്ട്. 50 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാരാണ് പുതിയ ശമ്പള കമ്മീഷൻ തീരുമാനങ്ങൾക്കായി കാത്തിരിക്കുന്നത്.