CVV Number: എന്താണ് സിവിവി നമ്പര്‍? മറ്റുള്ളവരുമായി വിവരങ്ങള്‍ പങ്കിടും മുമ്പ് ഇക്കാര്യം അറിഞ്ഞുവെക്കൂ
What is CVV Number: ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡുകള്‍ക്ക് പിന്നില്‍ നിങ്ങളൊരു നമ്പര്‍ ശ്രദ്ധിച്ചുകാണും ഇതെന്താണെന്ന് അറിയാമോ? ഈ നമ്പറുകളെ പറയുന്ന പേരാണ് സിവിവി നമ്പര്‍. ഈ നമ്പര്‍ മറ്റുള്ളവരുമായി പങ്കുവെച്ച് പണം നഷ്ടപ്പെട്ടവരും നിരവധിയാണ്.

ബാങ്ക് ഇടപാടുകള്‍ നടത്താത്തവരായി ആരാണുള്ളത്. പാസ്ബുക്ക് മാത്രമല്ല, എല്ലാവരുടെയും കൈവശം ഡെബിറ്റ് കാര്‍ഡുകളോ അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡുകളോ ഉണ്ടായിരിക്കുകയും ചെയ്യും. ഇത്തരം കാര്‍ഡുകള്‍ ശരിയായ രീതിയില്‍ ഉപയോഗിച്ചില്ലെങ്കില്‍ പണം നഷ്ടപ്പെടുമെന്ന കാര്യം ഉറപ്പാണ്. ഡെബിറ്റോ അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡിലോ കൊടുത്തിരിക്കുന്ന ഒരു വിവരം പോലും അത്ര നിസാരമല്ല.
ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡുകള്‍ക്ക് പിന്നില്‍ നിങ്ങളൊരു നമ്പര്‍ ശ്രദ്ധിച്ചുകാണും ഇതെന്താണെന്ന് അറിയാമോ? ഈ നമ്പറുകളെ പറയുന്ന പേരാണ് സിവിവി നമ്പര്‍. ഈ നമ്പര്‍ മറ്റുള്ളവരുമായി പങ്കുവെച്ച് പണം നഷ്ടപ്പെട്ടവരും നിരവധിയാണ്.
എന്താണ് സിവിവി?
ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡിന് പുറകുവശത്ത് ഒപ്പിടുന്നതിനുള്ള സ്ഥലത്തിന് തൊട്ട് ഇടത്തുവശത്തായി കാണുന്ന മൂന്നക്ക നമ്പരാണ് സിവിവി. സിവിവി നമ്പര്‍ നല്‍കിയെങ്കില്‍ മാത്രമേ കാര്‍ഡ് ഉപയോഗിച്ച് ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താന്‍ സാധിക്കുകയുള്ളു. അതിനാല്‍ തന്നെ സിവിവി നമ്പര്‍ അതീവ രഹസ്യമായി സൂക്ഷിക്കേണ്ടതാണ്.




സിവിവി അല്ലാതെയുള്ള നാല് നമ്പറുകള്‍
കാര്‍ഡുകള്‍ക്ക് പതിനാറക്ക നമ്പരുകളാണുള്ളത്. അതിലെ അവസാന നാല് നമ്പരുകളാണ് ഒപ്പിടേണ്ടത് സ്ഥലത്ത് കൊടുത്തിട്ടുണ്ടായിരിക്കുക. കാര്‍ഡുകളുടെ സുരക്ഷയുടെ ഭാഗമായിട്ടാണ് നാല് നമ്പരുകള്‍ മാത്രം കൊടുക്കുന്നത്. എന്നാല്‍ പുതിയ വേര്‍ഷന്‍ കാര്‍ഡുകളില്‍ ഈ നാലക്കങ്ങള്‍ കാണാറില്ല.
Also Read: SIP: എസ്‌ഐപിയില്‍ നിക്ഷേപം എത്രയായി? 5 ലക്ഷം 20 ആക്കാന്‍ ഇത്ര വര്‍ഷം മതി
സിവിവി നമ്പര്‍ എങ്ങനെ സംരക്ഷിക്കാം
- നിങ്ങളുടെ ഫോണിലോ കമ്പ്യൂട്ടറിലോ ആന്റി വൈറസ് സോഫ്‌റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തുകൊണ്ട് സംരക്ഷണം ഏര്‍പ്പെടുത്താവുന്നതാണ്. ഇത് ഹാക്കര്‍മാര്‍ നിങ്ങളുടെ ബന്ധപ്പെടുന്നതില്‍ നിന്നും നിങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ നിന്നും സംരക്ഷണം നല്‍കുന്നു.
- വീട്ടിലെ വൈഫൈ നെറ്റ്വര്‍ക്കിന് കൂടുതല്‍ സംരക്ഷണം ഏര്‍പ്പെടുത്താം.
ക്രെഡിറ്റ് കാര്‍ഡ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡിലെ വിവരങ്ങള്‍ വിശ്വാസയോഗ്യമായ വെബ്‌സൈറ്റുകളില്‍ മാത്രം നല്‍കാന്‍ ശ്രമിക്കുക. - ക്രെഡിറ്റ് കാര്‍ഡിന്റെയോ ഡെബിറ്റ് കാര്‍ഡിന്റെയോ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാതിരിക്കാം.
- നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നടന്നിട്ടുള്ള ഇടപാടുകള്‍ ഇടയ്ക്കിടെ പരിശോധിക്കുക.