AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Repo Rate: റിപ്പോ നിരക്ക് കുറച്ചത് വഴി നിങ്ങൾക്ക് ലാഭം 3,000 രൂപയ്ക്ക് മേൽ; വായ്പ എടുത്തിട്ടുണ്ടോ?

Banks Reduces Loan Interest Rate: റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചതോടെ വിവിധ ബാങ്കുകള്‍ അവരുടെ പലിശ നിരക്കുകള്‍ കുറച്ച് തുടങ്ങിയിരിക്കുകയാണ്. ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക്, യൂകോ ബാങ്ക് തുടങ്ങിയവയാണ് നിലവില്‍ പലിശ നിരക്ക് കുറച്ച പൊതുമേഖല ബാങ്കുകള്‍.

Repo Rate: റിപ്പോ നിരക്ക് കുറച്ചത് വഴി നിങ്ങൾക്ക് ലാഭം 3,000 രൂപയ്ക്ക് മേൽ; വായ്പ എടുത്തിട്ടുണ്ടോ?
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യImage Credit source: PTI
shiji-mk
Shiji M K | Published: 11 Jun 2025 16:50 PM

വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശ നിരക്കായ റിപ്പോ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 0.50 ശതമാനം കുറച്ചത് വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു. ഈയിടെ നടന്ന മൂന്ന് യോഗങ്ങളിലായി ഒരു ശതമാനം കുറച്ചപ്പോള്‍ റിപ്പോ നിരക്ക് 5.50 ശതമാനത്തിലേക്കാണ് എത്തിയത്.

റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചതോടെ വിവിധ ബാങ്കുകള്‍ അവരുടെ പലിശ നിരക്കുകള്‍ കുറച്ച് തുടങ്ങിയിരിക്കുകയാണ്. ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക്, യൂകോ ബാങ്ക് തുടങ്ങിയവയാണ് നിലവില്‍ പലിശ നിരക്ക് കുറച്ച പൊതുമേഖല ബാങ്കുകള്‍.

ഈ ബാങ്കുകള്‍ അവരുടെ റിപ്പോയുമായി ബന്ധപ്പെട്ടുള്ള വായ്പകളുടെ നിരക്ക് 50 ബേസിസ് പോയിന്റാണ് കുറച്ചത്. ബാങ്ക് ഓഫ് ബറോഡയുടെ നിരക്ക് ഇതോടെ 8.15 ശതമാനത്തിലേക്കെത്തി. ബാങ്ക് ഓഫ് ഇന്ത്യയുടേത് 8.35 ശതമാനം, പഞ്ചാബ് നാഷണല്‍ ബാങ്ക് 8.35 ശതമാനം, യൂകോ ബാങ്ക് 8.30 ശതമാനം എന്നിങ്ങനെയാണ്.

കൂടുതല്‍ ബാങ്കുകള്‍ അവരുടെ നിരക്കുകള്‍ വരും ദിവസങ്ങളില്‍ കുറച്ചേക്കും. 2019 ഒക്ടോബര്‍ ഒന്നിന് ശേഷം എടുത്ത ഫ്‌ളോട്ടിങ് നിരക്കിലുള്ള ഭവന, വാഹന വായ്പകള്‍ ഉള്‍പ്പെടെയുള്ള റീട്ടെയില്‍ വായ്പകളുടെയും പുതിയ വായ്പകളുടെയും പലിശ ഇതുവഴി കുറയും.

നിങ്ങള്‍ 25 വര്‍ഷത്തേക്ക് 8.50 ശതമാനം പലിശ നിരക്കില്‍ 20 ലക്ഷം രൂപ ഭവന വായ്പ എടുത്തിട്ടുണ്ടെങ്കില്‍ കാലാവധി അവസാനിക്കുമ്പോഴേക്ക് ആകെ 28,31,363 രൂപ പലിശ നല്‍കേണ്ടതായി വരും. എന്നാല്‍ 0.5 ശതമാനം റിപ്പോ നിരക്ക് കുറയുമ്പോള്‍ നിങ്ങളുടെ പലിശയില്‍ നിന്നും 2,00,466 രൂപയുടെ കുറവ് വരും. പ്രതിമാസം നിങ്ങള്‍ അടയ്ക്കുന്ന ഇഎംഐയില്‍ നിന്നും 669 രൂപയുടെ കുറവും സംഭവിക്കുന്നു.

8.50 ശതമാനം പലിശ നിരക്കില്‍ നിങ്ങള്‍ 20 വര്‍ഷത്തേക്ക് 50 ലക്ഷമാണ് വായ്പയായി എടുത്തിട്ടുള്ളതെങ്കില്‍ പ്രതിമാസ ഇഎംഐ 43391 രൂപയായിരിക്കും. പലിശ 7.50 ശതമാനമായി കുറയുമ്പോള്‍ ഇഎംഐ അടയ്‌ക്കേണ്ടി വരുന്നത് വെറും 40279 രൂപ. മാസം 3111 രൂപയുടെ ലാഭം നിങ്ങള്‍ക്കുണ്ടാകും.

Also Read: Will writing: വിൽപത്രം എഴുതാൻ പദ്ധതിയിടുകയാണോ? ഈ തെറ്റുകൾ ഒഴിവാക്കാം

എന്നാല്‍ പല ബാങ്കുകളും ഇഎംഐയില്‍ തുകയില്‍ കുറവ് വരുത്തുന്നില്ല. അധിക തുക മുതലിലേക്ക് ചേര്‍ക്കുന്നു. അത് വായ്പയുടെ കാലാവധി കുറയ്ക്കാനും പലിശ ലാഭിക്കാനും സഹായിക്കുമെന്ന് ബാങ്കുകള്‍ പറയുന്നു.