Minimum Balance: ഫൈന്‍ മാത്രമല്ല മക്കളേ! മിനിമം ബാലന്‍സിനും താഴെ പോകുന്നത് അല്‍പം റിസ്‌ക്കാണ്‌

Bank Account Minimum Balance Rules: പ്രതിമാസ ബാലന്‍സ് നിലനിര്‍ത്തുക എന്നത് സേവിങ്‌സ് അക്കൗണ്ടുകളുടെ കാര്യത്തില്‍ വളരെ പ്രധാനമാണ്. അക്കൗണ്ട് സജീവമായി തുടരുന്നുവെന്ന് ഉറപ്പാക്കുകയും പിഴ ഈടാക്കുന്നത് ഒഴിവാക്കുകയും ചെയ്യുന്നതിന് ഇതാവശ്യമാണ്.

Minimum Balance: ഫൈന്‍ മാത്രമല്ല മക്കളേ! മിനിമം ബാലന്‍സിനും താഴെ പോകുന്നത് അല്‍പം റിസ്‌ക്കാണ്‌

പ്രതീകാത്മക ചിത്രം

Published: 

10 Nov 2025 14:46 PM

രാജ്യത്തുടനീളമുള്ള ആളുകള്‍ തങ്ങളുടെ പണം സൂക്ഷിക്കാനായി സേവിങ്‌സ് അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നു. സേവിങ്‌സ് അക്കൗണ്ട് ആരംഭിക്കുന്നത് ലളിതമായ കാര്യമായിട്ട് തോന്നുമെങ്കിലും, പല ഉപഭോക്താക്കളും നിയമങ്ങളില്‍ അന്ധരാണ്. പ്രതിമാസ ബാലന്‍സ് നിലനിര്‍ത്തുക എന്നത് സേവിങ്‌സ് അക്കൗണ്ടുകളുടെ കാര്യത്തില്‍ വളരെ പ്രധാനമാണ്. അക്കൗണ്ട് സജീവമായി തുടരുന്നുവെന്ന് ഉറപ്പാക്കുകയും പിഴ ഈടാക്കുന്നത് ഒഴിവാക്കുകയും ചെയ്യുന്നതിന് ഇതാവശ്യമാണ്.

മിനിമം ബാലന്‍സ്

ഒരു ഉപഭോക്താവ് തന്റെ സേവിങ്‌സ് അക്കൗണ്ടില്‍ എല്ലാ മാസവും നിലനിര്‍ത്തേണ്ട ഏറ്റവും കുറഞ്ഞ തുകയാണ് മിനിമം ബാലന്‍സ്. എല്ലാ അക്കൗണ്ടുകളിലും പരിധി നിശ്ചയിച്ചിട്ടില്ല. എന്നാല്‍ അക്കൗണ്ടിന്റെ തരം, ബാങ്ക് നയങ്ങള്‍, ബ്രാഞ്ച് എവിടെയാണുള്ളത് എന്നിവയെ അടിസ്ഥാനമാക്കി നിയമങ്ങള്‍ വ്യത്യാസപ്പെടുന്നു.

ഉദാഹരണത്തിന് മെട്രോ, നഗര ശാഖകളില്‍ പലപ്പോഴും അര്‍ധ നഗര, ഗ്രാമീണ ശാഖകളെ അപേക്ഷിച്ച് ഉയര്‍ന്ന പരിധി നിശ്ചയിക്കുന്നു. പ്രവര്‍ത്തന ചെലവുകളും ഉപഭോക്തൃ ആവശ്യങ്ങളും അനുസരിച്ച് ബാങ്കുകള്‍ കാലാകാലങ്ങളില്‍ ഈ പരിധികള്‍ പരിഷ്‌കരിക്കും. ഇത്തരം മാറ്റങ്ങളില്‍ ഉപഭോക്താക്കള്‍ ജാഗ്രത പാലിക്കണം.

മിനിമം ബാലന്‍സ് എന്തിന്?

ബാങ്കുകളില്‍ ഒരിക്കലും ഏകപക്ഷീയമായി മിനിമം ബാലന്‍സ് നിയമങ്ങള്‍ അവതരിപ്പിക്കുന്നില്ല. മിനിമം ബാലന്‍സ് ധനകാര്യ സ്ഥാപനങ്ങളെ ഭരണപരവും പ്രവര്‍ത്തനപരവുമായ ചെലവുകള്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കുമെന്നും, അധിക ചെലവുകളില്ലാതെ ബാങ്കിങ് സേവനങ്ങള്‍ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും വിദഗ്ധര്‍ പറയുന്നു. കറന്റ് അക്കൗണ്ടുകളില്‍ സാധാരണയായി ഉയര്‍ന്ന മിനിമം ബാലന്‍സ് ആവശ്യമാണ്. എന്നാല്‍ ഇതില്‍ കുറവ് തുകയെ സേവിങ്‌സ് അക്കൗണ്ടുകളില്‍ വേണ്ടൂ.

Also Read: Personal Loan Vs Credit Card EMI: വിവാഹം അടുത്തു, വ്യക്തിഗത വായ്പയോ ക്രെഡിറ്റ് കാർഡ് ഇഎംഐയോ? ഇനി സംശയം വേണ്ട…

മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ എന്ത് സംഭവിക്കും?

സേവിങ്‌സ് അക്കൗണ്ടിലെ ബാലന്‍സ് ആവശ്യമായ പരിധിക്ക് താഴെയാണെങ്കില്‍, ബാങ്കുകള്‍ നിശ്ചിത ഫീസ് അല്ലെങ്കില്‍ കുറവിന്റെ ഒരു ശതമാനം ചാര്‍ജുകള്‍ ചുമത്തിയേക്കാം. കാലക്രമേണ ഈ തുക വര്‍ധിക്കുകയും നിങ്ങളുടെ സമ്പാദ്യം ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു.

പിഴ മാത്രമല്ല, ഓഫറുകള്‍ ലഭ്യമാകുന്നതിനും ഇത്തരം ഉപഭോക്താക്കള്‍ തടസം നേരിടും. അക്കൗണ്ട് നിശ്ചിത ബാലന്‍സിലേക്ക് തിരികെ എത്തുന്നത് വരെ സൗജന്യ ചെക്ക് ബുക്കുകള്‍, ഡിമാന്‍ഡ് ഡ്രാഫ്റ്റുകള്‍, ഡെബിറ്റ് കാര്‍ഡ് സേവനങ്ങള്‍ പോലുള്ള സൗകര്യങ്ങള്‍ നിയന്ത്രിക്കപ്പെട്ടേക്കാം.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ