Investment: നിക്ഷേപിക്കല്‍ നിസാരമല്ല; പ്രധാന്യം അറിഞ്ഞുവേണം മുന്നോട്ട് പോകാന്‍
Smart Investment Tips: ഒരു സാമ്പത്തിക പദ്ധതി തയാറാക്കുന്നത് ഒരു പാലം പണിയുന്നത് പോലെയാണ്. അമിതഭാരം ഉണ്ടാകുമെങ്കിലും അതിന് നിങ്ങളെ താങ്ങിനിര്‍ത്താനുള്ള കഴിവുണ്ടാകും.

പ്രതീകാത്മക ചിത്രം
ഒരു വ്യക്തിയുടെ ജീവിതത്തില്‍ നിക്ഷേപത്തിന് ഏറെ പ്രാധാന്യമുണ്ട്. പണം എപ്പോഴും ഓരോ മനുഷ്യന്റെയും മുന്നില്‍ ചോദ്യചിഹ്നമായി മാറുന്നു. എന്നാല്‍ എവിടെയങ്കിലും പണം നിക്ഷേപിക്കാന്‍ ചിന്തിക്കുന്നത് തന്നെ പലര്‍ക്കും ഭയമാണ്. ആദ്യം ഉള്ളിലെ ഭയം എടുത്ത് കളയുക. വീട് നോക്കാനും വീട്ടിലെ ബജറ്റ് താളംതെറ്റാതെ കൊണ്ടുപോകാനും സാധിക്കുന്ന വീട്ടമ്മയ്ക്ക് മികച്ച പോര്‍ട്ട്‌ഫോളിയോയും സൃഷ്ടിക്കാനാകും.
ഒരു പുരുഷന്‍ തന്റെ തൊഴിലുടമയ്ക്ക് വേണ്ടി ചെലവുകളും ബജറ്റിങും നടത്തുന്നുണ്ടെങ്കില്‍ അയാള്‍ക്കും സമ്പാദ്യം കെട്ടിപ്പടുക്കാം. ഒരു സാമ്പത്തിക പദ്ധതി തയാറാക്കുന്നത് ഒരു പാലം പണിയുന്നത് പോലെയാണ്. അമിതഭാരം ഉണ്ടാകുമെങ്കിലും അതിന് നിങ്ങളെ താങ്ങിനിര്‍ത്താനുള്ള കഴിവുണ്ടാകും.
കൂട്ടുപലിശ എന്നത് നല്ലൊരു മാങ്ങ വാങ്ങി അതിന്റെ വിത്തെടുത്ത് മുളപ്പിച്ച് ഒരു മാമ്പഴത്തോളം ഉണ്ടാക്കുന്നത് പോലെയാണ്. ഒരു മാങ്ങയില്‍ നിന്ന് എത്രയെത്ര മാങ്ങകള്‍ ലഭിക്കും. മികച്ച മാര്‍ഗങ്ങളില്‍ നിക്ഷേപിക്കുന്നത് പാചകം ചെയ്യുന്നത് പോലെയാണെന്നും കരുതാം. കൂടുതല്‍ ചൂടുണ്ടാകുന്നത് കാര്യങ്ങള്‍ വേഗത്തിലാക്കില്ല, ക്ഷമയോടെയുള്ള കാത്തിരിപ്പ് നല്ല ഫലം തരും.
കൂടാതെ മാതാപിതാക്കള്‍ കുട്ടികളോടൊപ്പം ഇരുന്ന് പണത്തിന്റെ ആവശ്യകതയെ കുറിച്ച് അവരെ ബോധ്യപ്പെടുത്തുക. ആവശ്യങ്ങള്‍, ആഗ്രഹങ്ങള്‍, ആഡംബരങ്ങള്‍ എന്നിവ തമ്മിലുള്ള വ്യത്യാസവും പണത്തിന്റെ ആവശ്യകതയും കുട്ടികളും അറിഞ്ഞിരിക്കണം.
നിങ്ങളെ പണം സമ്പാദിക്കാന്‍ അനുവദിക്കുന്ന ചില നിക്ഷേപ മാര്‍ഗങ്ങള്‍ പരിചയപ്പെടാം.
മ്യൂച്വല്‍ ഫണ്ടുകള്‍
ഇന്നത്തെ ആളുകള്‍ക്ക് ഇഷ്ടപ്പെട്ട നിക്ഷേപ മാര്‍ഗമാണ് മ്യൂച്വല്‍ ഫണ്ട്. ചെറിയ തുക മുതല്‍ നിക്ഷേപിക്കാന്‍ കഴിയുന്നതും വിപണിയില്‍ നിക്ഷേപം നടത്താനുള്ള മികച്ച മാര്‍ഗവുമാണിത്.
പബ്ലിക് പ്രൊവിഡന്റ് ഫണ്ട്
സുരക്ഷിതമായ നിക്ഷേപം ആഗ്രഹിക്കുന്നവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന പദ്ധതിയാണിത്. സര്‍ക്കാര്‍ പിന്തുണയോടെ നടക്കുന്ന പബ്ലിക് പ്രൊവിഡന്റ് ഫണ്ട് ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80 സി പ്രകാരം നികുതിയില്‍ നിന്ന് മുക്തമാണ്.
Also Read: Mutual Funds: മുതിര്‍ന്ന പൗരന്മാര്‍ മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നത് അപകടമാണോ?
ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍
പരമ്പരാഗതമായ നിക്ഷേപ മാര്‍ഗങ്ങളില്‍ ഒന്നാണ് എഫ്ഡികള്‍. 7 ദിവസം മുതല്‍ 10 വര്‍ഷം വരെ നിങ്ങള്‍ക്ക് എഫ്ഡി ഇടാവുന്നതാണ്. റിസ്‌ക് കുറവാണ്.
എസ്‌ഐപി
മ്യൂച്വല്‍ ഫണ്ടിന്റെ ഭാഗമാണ് എസ്‌ഐപി. ഓരോ മാസവും ചെറിയ തുക നിക്ഷേപിച്ച് ഇതുവഴി നിങ്ങള്‍ക്ക് മികച്ച സമ്പാദ്യം സൃഷ്ടിക്കാനാകും. 100 രൂപ മുതല്‍ നിക്ഷേപിക്കാവുന്നതാണ്.