Thematic Investment: സമ്പാദ്യത്തിനും വേണം തീം! തീമാറ്റിക് നിക്ഷേപ രീതി എങ്ങനെ

Thematic Investment Benefits: മറ്റ് നിക്ഷേപ മാര്‍ഗങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇവിടെ ഒരു പ്രത്യേക തീമില്‍ മാത്രമാണ് നിക്ഷേപം നടക്കുന്നത്. മാനുഫാക്ചറിങ്, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ആന്റ് ലോജിസ്റ്റിക്‌സ്, എഫ്എംസിജി, ലിസ്റ്റ് ഐപിഒ തുടങ്ങിയവയെല്ലാം തീമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് ഓപ്ഷനുകളാണ്.

Thematic Investment: സമ്പാദ്യത്തിനും വേണം തീം! തീമാറ്റിക് നിക്ഷേപ രീതി എങ്ങനെ

പ്രതീകാത്മക ചിത്രം

Published: 

17 Jul 2025 15:57 PM

ഒട്ടനവധി നിക്ഷേപ ഓപ്ഷനുകളാണ് മ്യൂച്വല്‍ ഫണ്ടുകള്‍ ഉപയോക്താക്കള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. ദീര്‍ഘകാല നിക്ഷേപം ആഗ്രഹിക്കുന്നവര്‍ക്ക് ഇവ ഏറെ പ്രയോജനപ്പെടുന്നു. അത്തരത്തിലൊരു മാര്‍ഗമാണ് തീമാറ്റിക് ഫണ്ടുകള്‍. വ്യവസായ, സേവന അല്ലെങ്കില്‍ ട്രെന്‍ഡ്, വളര്‍ന്നുവരുന്ന മേഖലകള്‍ എന്നിവയില്‍ മാത്രം നിക്ഷേപം നടത്തുന്ന രീതിയാണ് തീമാറ്റിക് ഫണ്ടുകള്‍.

മറ്റ് നിക്ഷേപ മാര്‍ഗങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇവിടെ ഒരു പ്രത്യേക തീമില്‍ മാത്രമാണ് നിക്ഷേപം നടക്കുന്നത്. മാനുഫാക്ചറിങ്, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ആന്റ് ലോജിസ്റ്റിക്‌സ്, എഫ്എംസിജി, ലിസ്റ്റ് ഐപിഒ തുടങ്ങിയവയെല്ലാം തീമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് ഓപ്ഷനുകളാണ്.

ഈ ഫണ്ടുകള്‍ നിക്ഷേപിക്കപ്പെടുന്നത് ഭാവി ലക്ഷ്യം വെച്ചുള്ള ഫണ്ടുകളിലാണ്. ശരിയായ തീം സ്വയം തിരഞ്ഞെടുക്കാന്‍ സാധാരണക്കാര്‍ക്ക് പലപ്പോഴും സാധിക്കാറില്ല. പ്രകടനം, പലിശ നിരക്കും പണപ്പെരുപ്പവുമായുള്ള ബന്ധം, സമ്പദ്വ്യവസ്ഥയിലെ മറ്റ് ഘടകങ്ങള്‍ തുടങ്ങിയവയെല്ലാം അറിഞ്ഞിരിക്കണം.

ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ തീമാറ്റിക് അഡ്വാന്റേജ് ഫണ്ട് നിങ്ങള്‍ക്ക് പരിഗണിക്കാവുന്ന ഒരു ഫണ്ടായി സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ എട്ട് മേഖകളിലാണ് ഫണ്ട് നിക്ഷേപിക്കപ്പെടുന്നത്.

Also Read: Post Office Schemes: ഭാര്യയുടെ പേരിൽ 2 ലക്ഷം നിക്ഷേപിക്കാനുണ്ടോ? മാജിക് പോസ്റ്റോഫീസിലുണ്ട്

2025 മെയ് 30 ലെ കണക്ക് അനുസരിച്ച് ഒരു വര്‍ഷം കൊണ്ട് ഫണ്ട് നേടിയത് 20.85% നേട്ടമാണ്. മൂന്ന് വര്‍ഷം കൊണ്ട് 21.38% വളര്‍ച്ചയും അഞ്ച് വര്‍ഷം കൊണ്ട് 28.74% നേട്ടവും ഫണ്ട് സമ്മാനിച്ചു.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല. 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും