UPI Circle: ബാങ്ക് അക്കൗണ്ട് ഇല്ലെങ്കിലും ഡിജിറ്റല്‍ പേമെന്റ് നടത്താം; എന്താണ് യുപിഐ സർക്കിൾ?

UPI circle: യുപിഐ ഉപയോക്താവിന് കുടുംബത്തിലുള്ളവരെയോ, വിശ്വസ്തരെയോ ചേര്‍ത്ത് ഒരു യുപിഐ സര്‍ക്കിള്‍ ഉണ്ടാക്കാം. ഗ്രൂപ്പുണ്ടാക്കുന്ന യുപിഐ ഉപയോക്താവ് ആയിരിക്കും പ്രാഥമിക ഉപയോക്താവ്.

UPI Circle: ബാങ്ക് അക്കൗണ്ട് ഇല്ലെങ്കിലും ഡിജിറ്റല്‍ പേമെന്റ് നടത്താം; എന്താണ് യുപിഐ സർക്കിൾ?
Updated On: 

30 Apr 2025 | 12:50 PM

ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്ക് പോലും ഡിജിറ്റൽ പേയ്മെന്റ് ചെയ്യാൻ സഹായിക്കുന്ന ഫീച്ചറാണ് യുപിഐ സർക്കിൾ. എൻപിസിഐയുടെ ഭീം ആപ്പിലും ഫോൺപേ യുപിഐ ആപ്പിലും യുപിഐ സർക്കിൾ ഉണ്ട്.

യുപിഐ സർക്കിൾ

യുപിഐ ഉപയോക്താവിന് കുടുംബത്തിലുള്ളവരെയോ, വിശ്വസ്തരെയോ ചേര്‍ത്ത് ഒരു യുപിഐ സര്‍ക്കിള്‍ ഉണ്ടാക്കാം. ഗ്രൂപ്പുണ്ടാക്കുന്ന യുപിഐ ഉപയോക്താവ് ആയിരിക്കും പ്രാഥമിക ഉപയോക്താവ്. മറ്റുള്ളവര്‍ ദ്വിതീയ ഉപയോക്താവ് എന്ന് അറിയപ്പെടുന്നു. ഇവർക്ക് പ്രാഥമിക ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ട് ഉപയോ​ഗിച്ച് പണം ഇടപാട് നടത്താൻ കഴിയും. പരമാവധി അഞ്ചുപേരെയാണ് യുപിഐ സർക്കിളിൽ ഉൾപ്പെടുത്താനാവുക. ഇടപാടുകള്‍ക്ക് പരിധി നിശ്ചയിക്കാനും ഇടപാടുകള്‍ക്ക് അംഗീകാരം നല്‍കാനും പ്രാഥമിക ഉപയോക്താവിന് കഴിയും.

ALSO READ: ഏപ്രിലിലെ റേഷൻ വിതരണം ഇന്ന് അവസാനിക്കും; മെയ്യിലെ വിതരണം എപ്പോൾ?

യുപിഐ സര്‍ക്കിളിൽ ചേർക്കുന്നത് എങ്ങനെ?

ആദ്യം നിങ്ങളുടെ യുപിഐ ആപ്പ് തുറന്ന് യുപിഐ സര്‍ക്കിള്‍ ക്ലിക്ക് ചെയ്യുക.

ആഡ് ഫാമിലി ഓര്‍ ഫ്രണ്ട്‌സ് എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് ക്യുആര്‍ കോഡ് വഴിയോ യുപിഐ ഐഡി നല്‍കിയോ സര്‍ക്കിളില്‍ ആളുകളെ ചേര്‍ക്കാം.

തുടര്‍ന്ന് സര്‍ക്കിളില്‍ ചേര്‍ക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയുടെ ഫോണ്‍ നമ്പര്‍ നല്‍കുക. നിങ്ങളുടെ കോണ്‍ടാക്ട് ലിസ്റ്റില്‍ ഉള്ള ആളായിരിക്കണം.

ഇടപാട് പരിധി നിശ്ചയിക്കുന്നതിനുള്ള സ്‌പെന്‍ഡ് വിത് ലിമിറ്റ്, അപ്രൂവ് എവരി പേമെന്റ് എന്നീ ഓപ്ഷനുകള്‍ നിന്ന് ഒന്ന് തിരഞ്ഞെടുക്കാം.

സ്‌പെന്‍ഡ് വിത് ലിമിറ്റ് ആണ് തിരഞ്ഞെടുക്കുന്നവർ പ്രതിമാസ ചെലവ് പരിധികള്‍, അംഗീകാരം അവസാനിക്കുന്ന തീയതി, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവ നൽകാനും ശ്രദ്ധിക്കുക.

അവസാനം, യുപിഐ പിന്‍ നല്‍കി പ്രക്രിയ പൂര്‍ത്തിയാക്കാം.

 

 

ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ