Personal Finance: എത്ര ലോണുണ്ട്? കടം കേറി മുടിയാതിരിക്കാന്‍ ഈ വഴി നോക്കിക്കോളൂ

How To Close Loan Easily: ചെറിയ ആവശ്യങ്ങള്‍ക്ക് പോലും വായ്പകളെടുക്കുന്നത് അത്ര നല്ല കാര്യമല്ല. ഒന്നിലധികം വായ്പകളുണ്ടാകുന്നത് നിങ്ങളെ ബുദ്ധിമുട്ടിലാക്കുകയും ചെയ്യും. കടക്കെണിയില്‍ നിന്നും രക്ഷപ്പെടാന്‍ എന്താണ് ചെയ്യേണ്ടതെന്ന് പരിശോധിക്കാം.

Personal Finance: എത്ര ലോണുണ്ട്? കടം കേറി മുടിയാതിരിക്കാന്‍ ഈ വഴി നോക്കിക്കോളൂ

പ്രതീകാത്മക ചിത്രം

Published: 

22 Apr 2025 10:15 AM

ഇന്നത്തെ കാലത്ത് വ്യക്തിഗത വായ്പകളും അല്ലാതെയുള്ള വായ്പകളും എടുക്കാത്തവര്‍ കുറവാണ്. പലതരത്തിലുള്ള ആവശ്യങ്ങള്‍ക്കായി ആളുകള്‍ വായ്പ എടുക്കാറുണ്ട്. ബാങ്കുകള്‍ക്ക് പുറമെ വിവിധ ധനകാര്യ സ്ഥാപനങ്ങളാണ് ഇന്ന് പ്രവര്‍ത്തിക്കുന്നത്. പെട്ടെന്ന് ലഭിക്കുമെന്നതിനാല്‍ തന്നെ വ്യക്തിഗത വായ്പകളോട് എല്ലാവര്‍ക്കും വലിയ താത്പര്യവുമാണ്.

എന്നാല്‍ ചെറിയ ആവശ്യങ്ങള്‍ക്ക് പോലും വായ്പകളെടുക്കുന്നത് അത്ര നല്ല കാര്യമല്ല. ഒന്നിലധികം വായ്പകളുണ്ടാകുന്നത് നിങ്ങളെ ബുദ്ധിമുട്ടിലാക്കുകയും ചെയ്യും. കടക്കെണിയില്‍ നിന്നും രക്ഷപ്പെടാന്‍ എന്താണ് ചെയ്യേണ്ടതെന്ന് പരിശോധിക്കാം.

കടം കൈകാര്യം ചെയ്യാനാകുമോ?

വായ്പകള്‍ ലഭിക്കുന്നത് പോലെ അത്ര എളുപ്പത്തില്‍ അടച്ചുതീര്‍ക്കാന്‍ സാധിക്കില്ല. വായ്പ എടുക്കുന്നതിന് മുമ്പ് നിങ്ങളെ തിരിച്ചടവ് ശേഷിയെ കുറിച്ച് നന്നായി പരിശോധിക്കാം. വരവ്-ചെലവ് കണക്കുകള്‍ അടിസ്ഥാനമാക്കി പ്രതിമാസ തിരിച്ചടവ് സാധിക്കുമോ എന്ന് നോക്കാം. വായ്പ തിരിച്ചടവ് ഭാരമാകുകയും നിങ്ങളുടെ മറ്റ് ആവശ്യങ്ങളെ തടസപ്പെടുത്തുകയും ചെയ്യരുത്.

കെണിയില്‍ വീഴരുത്

വായ്പ തിരിച്ചടവ് മുടങ്ങുമ്പോള്‍ അത് നിങ്ങളെ വല്ലാതെ ബുദ്ധിമുട്ടിലാക്കിയേക്കാം. ഇത് ഒഴിവാക്കുന്നതിനായി പലിശ ഭാരം കുറയ്ക്കാം വായ്പ ഏകീകരണം നടത്താം. ഒന്നിലധികം വായ്പകള്‍ ഒരൊറ്റ വായ്പയായി സംയോജിപ്പിക്കാം. അതുവഴി തിരിച്ചടവ് കാലാവധിയും വര്‍ധിപ്പിക്കാം.

Also Read: Systematic Investment Plan: യാ മോനേ! എസ്‌ഐപി എന്ന എസ്ബിഐയുടെ തന്നെ; അപ്പോള്‍ ഉടന്‍ തന്നെ തുടങ്ങിയാലോ

തിരിച്ചടവ് കൃത്യമാക്കാം

വായ്പയുടെ തിരിച്ചടവ്, പലിശ, ഫീസുകള്‍ എന്നിവയെ കുറിച്ച് ധാരണയുണ്ടായിരിക്കണം. ഇങ്ങനെ എല്ലാ കാര്യവും ശ്രദ്ധിക്കുന്നത് ലോണ്‍ ബാലന്‍സില്‍ എന്തെങ്കിലും പിശകുകള്‍ ഉണ്ടെങ്കില്‍ കണ്ടെത്താന്‍ നിങ്ങളെ സഹായിക്കും. പിശകുകള്‍ ഉടന്‍ തിരുത്തുകയും വേണം.

ഓട്ടോമാറ്റിക് തിരിച്ചടവ്

തിരിച്ചടവ് മുടങ്ങാതിരിക്കാനായി ഓട്ടോമാറ്റിക് വായ്പ തിരിച്ചടവ് ക്രമീകരിക്കാം. പണമടയ്‌ക്കേണ്ട തീയതിയില്‍ അക്കൗണ്ടില്‍ നിന്നും താനേ പണം പൊക്കോളും. ഇത് തിരിച്ചടവ് മുടങ്ങാതിരിക്കാനും സഹായിക്കും.

ക്രിസ്മസ് അവധിയല്ലേ, കണ്ടിരിക്കേണ്ട കെ-ഡ്രാമകൾ ഇതാ
തലവേദനയ്ക്ക് കാരണം ബിപിയോ? എങ്ങനെ മനസ്സിലാക്കാം
യേശു ജനിച്ചത് ഡിസംബര്‍ 25ന് അല്ല, പിന്നെ ക്രിസ്മസ്?
ഇന്ത്യന്‍ ഫുട്‌ബോള്‍ കോച്ച് ഖാലിദ് ജമീലിന്റെ ശമ്പളമെത്ര?
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ
പട്ടിക്കുട്ടിയുടെ വിട വാങ്ങൽ സഹിക്കാൻ കഴിഞ്ഞില്ല
വലയിലെത്തിയ സാധനത്തെ കണ്ട് ഞെട്ടി
പശുവിൻ്റെ വയറിൽ നിന്നെത്തിയത്