Identity Card of Deceased Persons: മരിച്ചയാളുടെ തിരിച്ചറിയൽ രേഖകൾക്ക് എന്ത് സംഭവിക്കും? മറ്റൊരാൾ ദുരുപയോഗം ചെയ്യുമോ?
Identity Card of Deceased Persons: മരണപ്പെട്ടവരുടെ തിരിച്ചറിയൽ രേഖകൾക്ക് ഉപയോഗിച്ച് കൊണ്ടുള്ള തട്ടിപ്പ് കേസുകൾ രാജ്യത്തെ പല ഭാഗത്തും റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതിനാൽ ഒരു വ്യക്തിയുടെ മരണശേഷം അയാളുടെ തിരിച്ചറിയൽ രേഖകൾ യഥാവിധം കൈകാര്യം ചെയ്യേണ്ടത് ജീവിച്ചിരിക്കുന്നവരുടെ ഉത്തരവാദിത്തമാണ്.

തിരിച്ചറിയൽ രേഖകൾക്ക് വളരെയധികം പ്രാധാന്യമുണ്ട്. ആധാർ കാർജ്, പാൻ കാർഡ്, പാസ്പോർട്ട് തുടങ്ങി ഒരു വ്യക്തിയെ തിരിച്ചറിയുന്നതിന് വേണ്ടി രാജ്യത്ത് നിരവധി രേഖകളുണ്ട്. എന്നാൽ ആ വ്യക്തി മരിച്ചാൽ അയാളുടെ തിരിച്ചറിയൽ രേഖകൾക്ക് എന്ത് സംഭവിക്കും? അല്ലെങ്കിൽ ആ കാർഡുകളെ എന്ത് ചെയ്യണം തുടങ്ങിയ കാര്യങ്ങളെ പറ്റി നിങ്ങൾക്ക് അറിയാമോ?
മരണപ്പെട്ടവരുടെ തിരിച്ചറിയൽ രേഖകൾക്ക് ഉപയോഗിച്ച് കൊണ്ടുള്ള തട്ടിപ്പ് കേസുകൾ രാജ്യത്തെ പല ഭാഗത്തും റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതിനാൽ ഒരു വ്യക്തിയുടെ മരണശേഷം അയാളുടെ തിരിച്ചറിയൽ രേഖകൾ യഥാവിധം കൈകാര്യം ചെയ്യേണ്ടത് ജീവിച്ചിരിക്കുന്നവരുടെ ഉത്തരവാദിത്തമാണ്. ഒരാളുടെ പാൻ കാർഡ്, ആധാർ കാർഡ്, പാസ്പോർട്ട് തുടങ്ങിയവ മരണശേഷം റദ്ദ് ചെയ്യാൻ ഔദ്യോഗിക മാർഗനിർദ്ദേശങ്ങളൊന്നും രാജ്യത്തില്ല. അതേസമയം അവയുടെ ദുരുപയോഗം തടയാൻ ചില കാര്യങ്ങൾ ചെയ്യാൻ സാധിക്കും.
ആധാർ കാർഡ്
രാജ്യത്തെ പ്രധാനപ്പെട്ട രേഖകളിൽ ഒന്നാണ് ആധാർ കാർഡ്. മരണ ശേഷം ഒരു വ്യക്തിയുടെ ആധാർ കാർഡ് റദ്ദാക്കാൻ സാധിക്കില്ല. എന്നാൽ അവയെ മറ്റൊരാൾക്ക് ഉപയോഗിക്കാൻ കഴിയാത്ത വിധം ലോക്ക് ചെയ്യാം. ബയോെമട്രിക് ഡാറ്റ സുരക്ഷിതമാക്കാം. മരിച്ചയാളുടെ നിയമപരമായ അവകാശികൾക്ക് യുഐഡിഎഐ വെബ്സൈറ്റ് വഴി ബയോമെട്രിക്സ് ലോക്ക് ചെയ്യാവുന്നതാണ്. അങ്ങനെ ചെയ്താൽ പിന്നീടത് ഐഡി പ്രൂഫായി ഉപയോഗിക്കാൻ കഴിയില്ല.
പാൻ കാർഡ്
സാമ്പത്തിക ഇടപാടുകൾക്ക് ഉപയോഗിക്കുന്ന പ്രധാനപ്പെട്ട രേഖയാണ് പാൻ കാർഡ്. മരണപ്പെട്ടവരുടെ പാൻ കാർഡ് അവരുടെ കുടുംബാഗംങ്ങൾക്ക് സറണ്ടർ ചെയ്യാൻ സാധിക്കും. അതിനാദ്യം പാൻ കാർഡ് രജിസ്റ്റർ ചെയ്ത സ്ഥലത്തെ അസൈസിംഗ് ഓഫീസർക്ക് അപേക്ഷ നൽകുക. മരിച്ചയാളുടെ പേര്, പാൻ, മരണ സർട്ടിഫിക്കറ്റിന്റെ കോപ്പി എന്നിവ സമർപ്പിക്കണം.
വോട്ടർ ഐഡി
ഇന്ത്യയിലെ പ്രധാനപ്പെട്ട രേഖകളിൽ ഒന്നാണ് വോട്ടർ ഐഡി. മരിച്ച വ്യക്തിയുടെ വോട്ടർ ഐഡി റദ്ദാക്കാൻ സാധിക്കും. ഇതിനായി തിരഞ്ഞെടുപ്പ് ഓഫീസ് സന്ദർശിച്ച് ഫോം 7 പൂരിപ്പിച്ച് നൽകിയാൽ മതി. ഇതോടെ വോട്ടേഴ്സ് ലിസ്റ്രിൽ നിന്ന് അയാളുടെ പേര് നീക്കം ചെയ്യപ്പെടും.
പാസ്പോർട്ട്
പാസ്പോർട്ട് റദ്ദാക്കാൻ കഴിയില്ല. എന്നാൽ കാലഹരണ തീയതിക്ക് ശേഷം ഇവ അസാധുവാകും. അതേസമയം പാസ്പോർട്ട് ഉടമ കാലാവധി തീരുന്നതിന് മുമ്പാണ് മരണപ്പെടുന്നതെങ്കിൽ അയാളുടെ പാസ്പോർട്ട് കുടുംബാംഗങ്ങൾ സൂക്ഷിച്ച് വയ്ക്കുക. നഷ്ടപ്പെട്ടാൽ പൊലീസിൽ അറിയിക്കാനും മറക്കരുത്.
ഡ്രൈവിംഗ് ലൈസൻസ്
ഡ്രൈവിംഗ് ലൈസൻസ് സറണ്ടർ ചെയ്യാൻ സാധിക്കില്ല. ആവശ്യമെങ്കിൽ റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസുമായി (ആർടിഒ) ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ അന്വേഷിക്കാവുന്നതാണ്.