Gratuity Calculator: പ്രതിമാസം 20,000 രൂപയാണോ ശമ്പളം? എങ്കില്‍ നിങ്ങളുടെ ഗ്രാറ്റുവിറ്റി തുക എത്രയാണെന്ന് അറിയാമോ?
How to Calculate Gratuity: ഒരു വ്യക്തിക്ക് അവസാനം ലഭിച്ച ശമ്പളത്തിന്റെയും അയാള്‍ ആ കമ്പനിക്കായി സേവനം ചെയ്ത വര്‍ഷങ്ങളുടെയും അടിസ്ഥാനത്തിലാണ് ഗ്രാറ്റുവിറ്റി തുക നിശ്ചയിക്കപ്പെടുന്നത്. ഓരോ ജീവനക്കാരനും ലഭിച്ച അടിസ്ഥാന ശമ്പളവും അയാളുടെ സര്‍വീസ് കലയാളവും അനുസരിച്ച് ഗ്രാറ്റുവിറ്റി തുക മാറിമറിയും.
സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന ആളുകള്‍ക്ക് കമ്പനി നല്‍കുന്ന പാരിതോഷികമാണ് ഗ്രാറ്റുവിറ്റി (Gratuity Calculator). അഞ്ച് വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കുമ്പോഴാണ് സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ഗ്രാറ്റുവിറ്റി ലഭിക്കുന്നത്. പക്ഷെ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയിട്ട് മാത്രം കാര്യമില്ല, ആ കമ്പനിയില്‍ പത്ത് പേരില്‍ കൂടുതല്‍ ആളുകള്‍ ജീവനക്കാരായും ഉണ്ടായിരിക്കണം. അഞ്ച് വര്‍ഷം ജോലി ചെയ്തതിന് ശേഷം വിരമിക്കുമ്പോഴോ അല്ലെങ്കില്‍ പിരിഞ്ഞ് പോരുമ്പോഴോ ആണ് ഒരാള്‍ക്ക് ഗ്രാറ്റുവിറ്റി ലഭിക്കുന്നത്.
ഒരു വ്യക്തിക്ക് അവസാനം ലഭിച്ച ശമ്പളത്തിന്റെയും അയാള്‍ ആ കമ്പനിക്കായി സേവനം ചെയ്ത വര്‍ഷങ്ങളുടെയും അടിസ്ഥാനത്തിലാണ് ഗ്രാറ്റുവിറ്റി തുക നിശ്ചയിക്കപ്പെടുന്നത്. ഓരോ ജീവനക്കാരനും ലഭിച്ച അടിസ്ഥാന ശമ്പളവും അയാളുടെ സര്‍വീസ് കലയാളവും അനുസരിച്ച് ഗ്രാറ്റുവിറ്റി തുക മാറിമറിയും.
Also Read: Savings account deposit: സേവിങ്സ് അക്കൗണ്ടിലെ നിക്ഷേപ പരിധി എത്ര? പത്ത് ലക്ഷം കവിഞ്ഞാൽ എന്തുചെയ്യും?
1972ലെ ഗ്രാറ്റുവിറ്റി പേയ്‌മെന്റ് നിയമം അനുസരിച്ചാണ് തുക നല്‍കുന്നത്. ഫാക്ടറികള്‍, റെയില്‍വേ കമ്പനികള്‍, തുറമുഖങ്ങള്‍, തോട്ടങ്ങള്‍, എണ്ണപ്പാടങ്ങള്‍, ഖനികള്‍, കടകള്‍ അല്ലെങ്കില്‍ മറ്റ് സ്ഥാപനങ്ങള്‍ എന്നിവയില്‍ പത്തോ അതിലധികമോ ഉള്ള ജീവനക്കാര്‍ക്ക് 12 മാസത്തിനുള്ളില്‍ ഗ്രാറ്റുവിറ്റി നല്‍കണമെന്നാണ് നിയമത്തില്‍ പറയുന്നത്. കേന്ദ്രത്തിന്റെ അംഗീകാരമുള്ള പത്തില്‍ കൂടുതല്‍ ജീവനക്കാരുള്ള ഏത് സ്ഥാപനവും ഈ പരിധിയില്‍ വരും.
ജോലിയില്‍ നിന്ന് പിരിഞ്ഞുപോരുന്ന സമയത്ത് ലഭിക്കുന്ന ഗ്രാറ്റുവിറ്റി തുക എങ്ങനെയാണ് കണക്കുകൂട്ടുന്നതെന്ന് അറിയാമോ? അതിനുള്ള ഫോര്‍മുല ഇങ്ങനെയാണ്. അവസാനം ലഭിച്ച ശമ്പളം x തൊഴില്‍ ചെയ്ത വര്‍ഷങ്ങളുടെ എണ്ണം x 15/26 എന്നതാണ് രീതി.
പൂര്‍ത്തിയാക്കിയ ഓരോ വര്‍ഷത്തിനും 15 ദിവസത്തെ വേതനം എന്ന നിരക്കില്‍ പരമാവധി 10 ലക്ഷം രൂപയുടെ അടിസ്ഥാനത്തില്‍ ഗ്രാറ്റുവിറ്റി നല്‍കാന്‍ നിയമം അനുശാസിക്കുന്നുണ്ട്. പക്ഷെ ഗ്രാറ്റുവിറ്റിക്കായി ഞായറാഴ്ചകള്‍ കണക്കാക്കുന്നില്ല. അതുകൊണ്ട് തന്നെ നാല് ഞായറാഴ്ചകള്‍ കുറച്ച് 30 ദിവസത്തിന് പകരം ഒരു മാസത്തെ 26 ദിവസമാണ് കണക്കിലെടുക്കുന്നത്.
Also Read: Mutual Funds: ഈ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാം; അഞ്ചുവര്‍ഷം കൊണ്ട് ഇരട്ടിയായി തിരികെ ലഭിക്കും
20,000 രൂപ ശമ്പളുമുള്ള ഒരാള്‍ക്ക് ലഭിക്കുന്ന ഗ്രാറ്റുവിറ്റി തുക എന്ന് പറയുന്നത് എത്രയാകുമെന്ന് പരിശോധിക്കാം. നിങ്ങള്‍ക്ക് 20,000 രൂപയാണ് പ്രതിമാസം അടിസ്ഥാന ശമ്പളം ലഭിക്കുന്നത്. നിങ്ങള്‍ ജോലി ചെയ്ത കാലവര്‍ഷം പത്തും ആയിട്ടെടുക്കാം. അങ്ങനെയാകുമ്പോള്‍ 20,000 രൂപ ലഭിച്ച ഒരാളുടെ ഗ്രാറ്റുവിറ്റി തുക, 20,000x10x15x/26= 1,15,385 രൂപയായിരിക്കും.
ഇനിയിപ്പോള്‍ ഈ വ്യക്തി മരണപ്പെടുമ്പോള്‍ നിയമം എങ്ങനെയാണ് ബാധകമാകുന്നതെന്ന് നോക്കാം. ഒരു വ്യക്തിയുടെ മരണമോ അല്ലെങ്കില്‍ അംഗവൈകല്യമോ കാരണം അവര്‍ക്ക് തൊഴില്‍ അവസാനിപ്പിക്കേണ്ടതായി വന്നാല്‍ ഈ തുടര്‍ച്ചയായുള്ള അഞ്ച് വര്‍ഷത്തെ സേവനം ബാധകമല്ലെന്നാണ് ഗ്രാറ്റുവിറ്റി നിയമത്തിലെ സെക്ഷന്‍ നാലില്‍ പറയുന്നത്. ജീവനക്കാരന്‍ മരിച്ചാല്‍ നോമിനിക്കോ അല്ലെങ്കില്‍ ജീവനക്കാരന്റെ നിയമപരമായ അവകാശിക്കോ ഗ്രാറ്റുവിറ്റി തുക ലഭിക്കുന്നതാണ്. സ്വകാര്യ ജീവനക്കാരെ അപേക്ഷിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന ഗ്രാറ്റുവിറ്റി തുകയ്ക്ക് ആദായനികുതിയില്‍ പൂര്‍ണമായുള്ള ഇളവുകളുണ്ട്.