Federal Reserve: ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചാല്‍ സ്വര്‍ണവില എങ്ങനെ ഉയരുന്നു?

How Fed Rate Cut Affects Gold: പലിശ നിരക്കിലെ മാറ്റങ്ങള്‍ സ്വര്‍ണവിലയിലാണ് കാര്യമായി പ്രകടമായിരിക്കുന്നത്. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ പലിശ നിരക്ക് കുറയ്ക്കല്‍ നയം സ്വാഭാവികമായും സ്വര്‍ണവിലയിലും പ്രതിഫലിക്കുന്നു.

Federal Reserve: ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചാല്‍ സ്വര്‍ണവില എങ്ങനെ ഉയരുന്നു?

സ്വര്‍ണം

Updated On: 

18 Sep 2025 | 07:20 AM

യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് കഴിഞ്ഞ ദിവസമാണ് പലിശ നിരക്ക് കുറച്ചത്. 0.25 പോയിന്റാണ് നിലവില്‍ കുറവ് വരുത്തിയതെങ്കിലും ഈ വര്‍ഷം തന്നെ രണ്ട് തവണ വീണ്ടും പലിശ നിരക്ക് കുറയ്ക്കുമെന്ന സൂചന ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവല്‍ നല്‍കി. 2026ല്‍ ഒരു തവണയും പലിശ കുറയും. ആഗോള സാമ്പത്തിക രംഗത്ത് ഈ നീക്കം സുപ്രധാനമായ പ്രതിഫലനങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. പലിശ നിരക്കിലെ മാറ്റങ്ങള്‍ സ്വര്‍ണവിലയിലാണ് കാര്യമായി പ്രകടമായിരിക്കുന്നത്.

അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ പലിശ നിരക്ക് കുറയ്ക്കല്‍ നയം സ്വാഭാവികമായും സ്വര്‍ണവിലയിലും പ്രതിഫലിക്കുന്നു. എന്നാല്‍ പലിശ നിരക്ക് കുറയ്ക്കുമ്പോള്‍ സ്വര്‍ണവില കൂടുകയാണോ കുറയുകയാണോ എന്ന സംശയം നിങ്ങള്‍ക്കുണ്ടോ?

പലിശ നിരക്കും സ്വര്‍ണവിലയും

പലിശ നിരക്കുകള്‍ കുറഞ്ഞാല്‍ ബാങ്ക് ഡെപ്പോസിറ്റുകളോ ബോണ്ടോ പോലുള്ള പലിശ ലഭിക്കുന്ന നിക്ഷേപങ്ങളില്‍ നിന്നുള്ള ലാഭം കുറയും. ഇത് ആളുകളെ സ്വര്‍ണം പോലുള്ള സുരക്ഷിത നിക്ഷേപ മാര്‍ഗങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന് പ്രേരിപ്പിക്കും.

പലിശ നിരക്ക് കുറയുമ്പോള്‍ അമേരിക്കന്‍ ഡോളറിന്റെ മൂല്യം കുറയുന്നു. സ്വര്‍ണത്തിന്റെ വില ഡോളറില്‍ കണക്കാക്കുന്നതിനാല്‍ ഇത് വില വര്‍ധിക്കലിന് വഴിവെക്കും. വിദേശ നിക്ഷേപകര്‍ക്ക് സ്വര്‍ണം കൂടുതല്‍ വിലക്കുറവില്‍ ലഭിക്കുന്നത് ഡിമാന്‍ഡ് വര്‍ധിപ്പിക്കുന്നതാണ് വില ഉയരുന്നതിന് കാരണം.

Also Read: Federal Reserve: പലിശ നിരക്ക് കുറച്ച് യുഎസ്; കുതിച്ചെങ്കിലും താഴോട്ടിറങ്ങി സ്വര്‍ണം, ഡോളറിനും തകര്‍ച്ച

പലിശ നിരക്ക് കുറയ്ക്കുന്നത് പലപ്പോഴും ആഗോള സാമ്പത്തിക പ്രശ്‌നങ്ങളുടെ സൂചനയായും വിലയിരുത്തപ്പെടുന്നു. അങ്ങനെയെങ്കില്‍ നിക്ഷേപകര്‍ സുരക്ഷിത മാര്‍ഗമായ സ്വര്‍ണത്തിലേക്ക് തിരിയുന്നു. ഈ ഘടകവും സ്വര്‍ണവില വര്‍ധിക്കുന്നതിന് വഴിവെക്കും.

ചുരുക്കത്തില്‍

ഫെഡ് പലിശ നിരക്കുകള്‍ കുറച്ച് ബാങ്ക് നിക്ഷേപത്തോടുള്ള ആകര്‍ഷണം കുറയ്ക്കും. സ്വര്‍ണത്തിലുള്ള നിക്ഷേപം വര്‍ധിക്കും. ഡോളറിന്റെ മൂല്യം ഇടിയുന്നത് സ്വര്‍ണവില വര്‍ധിക്കുന്നതിന് ഇടയാക്കും. ആഗോള സാമ്പത്തിക പ്രശ്‌നങ്ങളും സ്വര്‍ണത്തിന് ഗുണം ചെയ്യും.

ദിവസങ്ങളോളം ചെറുനാരങ്ങ കേടുകൂടാതിരിക്കാൻ ഇങ്ങനെ ചെയ്യൂ
കോഴി ഇറച്ചിയുടെ കഴിക്കാന്‍ പാടില്ലാത്ത ഭാഗങ്ങള്‍ ഏതെല്ലാം?
ഫ്രിഡ്ജ് ഉപയോഗിക്കുന്നതിനും ഉണ്ട് ഒരു തിയറി
ഗണപതിക്ക് തേങ്ങ ഉടയ്ക്കുന്നത് എന്തുകൊണ്ട്?
കൊല്ലത്ത് പോലീസ് ജീപ്പ് ഇടിച്ച് തകർത്ത് കാപ്പ കേസ് പ്രതി
ഊട്ടിക്ക് സമീപമുള്ള ജനവാസ മേഖലയിൽ പുലി എത്തിയപ്പോൾ
ആരാധകനെ സ്റ്റേജിൽ വിളിച്ചുകയറ്റി പാടാൻ അവസരം നൽകി ഹനുമാൻകൈൻഡ്
ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷണം എസ്ഐടി മന്ദഗതിയിലാക്കുന്നു