Highest FD Interest Rates: 1 വര്‍ഷത്തെ നിക്ഷേപമാണോ ലക്ഷ്യം? ഈ ബാങ്കുകള്‍ നല്‍കും ഉയര്‍ന്ന പലിശ

Best Fixed Deposit Interest Rates in India: 1 വർഷത്തേക്ക് പോലും നടത്തുന്ന നിക്ഷേപങ്ങൾക്ക് മതിയായ പലിശ ലഭിക്കും. അങ്ങനെ എങ്കിൽ നമ്മുടെ രാജ്യത്തെ പ്രമുഖ ബാങ്കുകൾ ഒരു വർഷത്തേക്ക് നടത്തുന്ന നിക്ഷേപങ്ങൾക്ക് നൽകുന്ന പലിശ പരിശോധിക്കാം.

Highest FD Interest Rates: 1 വര്‍ഷത്തെ നിക്ഷേപമാണോ ലക്ഷ്യം? ഈ ബാങ്കുകള്‍ നല്‍കും ഉയര്‍ന്ന പലിശ

പ്രതീകാത്മക ചിത്രം

Published: 

10 Sep 2025 11:07 AM

നമ്മുടെ രാജ്യത്ത് നടക്കുന്ന സ്ഥിര നിക്ഷേപങ്ങളുടെ (ഫിക്സഡ് ഡെപ്പോസിറ്റ് – എഫ്ഡി) എണ്ണം വളരെ കൂടുതലാണ്. സുരക്ഷിതമായ നിക്ഷേപം എന്നത് തന്നെയാണ് എഫ്ഡിയെ വ്യത്യസ്തമാക്കുന്നത്. വിവിധ ബാങ്കുകൾ ആകർഷകമായ പലിശയാണ് സ്ഥിര നിക്ഷേപങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നത്. ഇവയിൽ ഏറ്റവും മികച്ച പലിശ ലഭിക്കുന്ന ബാങ്കുകൾ തിരഞ്ഞെടുക്കുന്നത് നിർണായകമാണ്.

1 വർഷത്തേക്ക് പോലും നടത്തുന്ന നിക്ഷേപങ്ങൾക്ക് മതിയായ പലിശ ലഭിക്കും. അങ്ങനെ എങ്കിൽ നമ്മുടെ രാജ്യത്തെ പ്രമുഖ ബാങ്കുകൾ ഒരു വർഷത്തേക്ക് നടത്തുന്ന നിക്ഷേപങ്ങൾക്ക് നൽകുന്ന പലിശ പരിശോധിക്കാം.

എച്ച്ഡിഎഫ്സി ബാങ്ക്

ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ഒരു വർഷത്തെ എഫ്ഡികൾക്ക് 6.25 ശതമാനം പലിശയാണ് നൽകുന്നത്. എന്നാൽ മുതിർന്ന പൗരന്മാർക്ക് 6.75 ശതമാനം പലിശ ലഭിക്കും.

ഐസിഐസിഐ ബാങ്ക്

ഇവിടെയും മികച്ച പലിശ തന്നെയാണ് ലഭിക്കുക. സാധാരണ പൗരന്മാർക്ക് 6.25 ശതമാനവും മുതിർന്ന പൗരന്മാർക്ക് 6.75 ശതമാനവും പലിശ നൽകുന്നു.

കൊട്ടക് മഹീന്ദ്ര ബാങ്ക്

സാധാരണ പൗരന്മാർക്ക് 6.25 ശതമാനവും മുതിർന്ന പൗരന്മാർക്ക് 6.75 ശതമാനവുമാണ് ഇവിടെയും ലഭിക്കുന്ന പലിശ.

ഫെഡറൽ ബാങ്ക്

സാധാരണ പൗരന്മാർക്ക് 6.40 ശതമാനവും മുതിർന്ന പൗരന്മാർക്ക് 6.90 ശതമാനം പലിശയും ഫെഡറൽ ബാങ്ക് നൽകുന്നു.

Also Read: NSC vs Mutual Funds: 5 വര്‍ഷത്തെ നിക്ഷേപത്തിന് സര്‍ക്കാര്‍ പദ്ധതിയോ മ്യൂച്വല്‍ ഫണ്ടോ മികച്ചത്?

എസ്ബിഐ ബാങ്ക്

6.25, 6.75 എന്നിങ്ങനെയാണ് എസ്ബിഐ നൽകുന്ന പലിശ നിരക്ക്.

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ

സാധാരണ പൗരന്മാർക്ക് 6.40 ശതമാനവും മുതിർന്ന പൗരന്മാർക്ക് 6.90 ശതമാനം പലിശ യൂണിയൻ ബാങ്ക് ഇന്ത്യ നൽകുന്നു.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.

 

പുടിന്റെ ആസ്തിയെത്ര? കണക്കുകള്‍ അതിശയിപ്പിക്കും
കൊളസ്ട്രോൾ ഉള്ളവർക്ക് മുട്ട കഴിക്കാമോ?
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ