AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Fixed Deposit: മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇവര്‍ നല്‍കും 9.10% പലിശ; എഫ്ഡി ഇട്ടാലോ?

Fixed Deposit For Senior Citizens: 6,66,666 രൂപ ചെറുകിയ ധനകാര്യ സ്ഥാപനങ്ങളില്‍ നിക്ഷേപിക്കാന്‍ നിങ്ങള്‍ തയാറാണോ? എങ്കില്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ എത്ര രൂപ കയ്യിലേക്ക് ലഭിക്കുമെന്ന കാര്യം പരിശോധിക്കാം.

Fixed Deposit: മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇവര്‍ നല്‍കും 9.10% പലിശ; എഫ്ഡി ഇട്ടാലോ?
പ്രതീകാത്മക ചിത്രം Image Credit source: Social Media
shiji-mk
Shiji M K | Published: 21 May 2025 11:59 AM

മുതിര്‍ന്ന പൗരന്മാര്‍ക്ക് നിരവധി നിക്ഷേപ പദ്ധതികളാണ് വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ മുന്നോട്ടുവെക്കുന്നത്. ഏതെല്ലാം പദ്ധതികള്‍ വന്നാലും ഏറ്റവും പ്രചാരത്തിലുള്ളത് അന്നും ഇന്നും ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍ തന്നെയാണ്.

6,66,666 രൂപ ചെറുകിയ ധനകാര്യ സ്ഥാപനങ്ങളില്‍ നിക്ഷേപിക്കാന്‍ നിങ്ങള്‍ തയാറാണോ? എങ്കില്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ എത്ര രൂപ കയ്യിലേക്ക് ലഭിക്കുമെന്ന കാര്യം പരിശോധിക്കാം.

ജന സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്

ഈ ബാങ്കില്‍ 1 വര്‍ഷം മുതല്‍ 3 വര്‍ഷം വരെ മുതിര്‍ന്ന പൗരന്മാര്‍ നടത്തുന്ന ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍ക്ക് 8.55 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. നിങ്ങള്‍ രണ്ട് വര്‍ഷത്തേക്ക് 6,66,666 രൂപ നിക്ഷേപിക്കുകയാണെങ്കില്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ 7,89,569,01 രൂപ തിരികെ ലഭിക്കും.

സൂര്യോദയ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്

5 വര്‍ഷത്തെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് ഈ ബാങ്കില്‍ 9.10 ശതമാനം പലിശ ലഭിക്കുന്നു. അഞ്ച് വര്‍ഷത്തേക്ക് നിങ്ങള്‍ക്ക് നിക്ഷേപിക്കുന്ന 6,66,666 രൂപ കാലാവധി പൂര്‍ത്തിയാക്കുന്നതോടെ 10,45,437.49 രൂപയായി വളരുന്നു.

Also Read: Debt Management: ബാധ്യത കൊണ്ട് പൊറുതിമുട്ടിയോ? തീര്‍ക്കാനിതാ 5 വഴികള്‍

നോര്‍ത്ത് ഈസ്റ്റ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്

18 മാസം 1 ദിവസം മുതല്‍ 18 മാസം 2 വരെ കാലാവധിയുള്ള നിക്ഷേപത്തിന് ഇവിടെ 9 ശതമാനം പലിശ ലഭിക്കും. കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ 6,66,666 രൂപ 7,61,975.76 രൂപയായി വളര്‍ന്നിരിക്കും.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.