Personal Loan: പേഴ്‌സണല്‍ ലോണ്‍ എടുക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ സ്വയം ചോദിച്ച് നോക്കാം
Questions To Ask Before Taking Personal Loan: വായ്പ എടുക്കുന്നതുകൊണ്ട് എന്താണ് പ്രയോജനം എന്ന കാര്യത്തില്‍ കൃത്യമായ ധാരണ ഉണ്ടായിരിക്കണം. വിദ്യാഭ്യാസം, വീട് പണി, മെഡിക്കല്‍ ആവശ്യങ്ങള്‍, കടം ഏകീകരിക്കല്‍ തുടങ്ങിയ അത്യാവശ്യ ആവശ്യങ്ങള്‍ക്കല്ലാതെ വായ്പ എടുക്കുന്നത് പരമാവധി ഒഴിവാക്കുക. വായ്പയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് അത് നിങ്ങള്‍ക്ക് ആവശ്യമാണോ എന്ന കാര്യം പരിശോധിച്ച് ഉറപ്പിക്കണം.
ചെറിയ ആവശ്യങ്ങള്‍ക്ക് പോലും വായ്പ എടുക്കുന്നവരുടെ എണ്ണം വര്‍ധിച്ച് വരികയാണ്. എന്തിനാണ് താന്‍ ലോണ്‍ എടുക്കുന്നത് എന്ന കാര്യത്തില്‍ പോലും കൃത്യമായ ധാരണയുണ്ടാകാറില്ല. ഏത് വായ്പ ആയാലും അത് എടുക്കുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം വിശകലനം ചെയ്യേണ്ട കുറച്ച് കാര്യങ്ങളുണ്ട്. അവ എന്തെല്ലാമാണെന്ന് നോക്കാം.
ലക്ഷ്യം
വായ്പ എടുക്കുന്നതുകൊണ്ട് എന്താണ് പ്രയോജനം എന്ന കാര്യത്തില്‍ കൃത്യമായ ധാരണ ഉണ്ടായിരിക്കണം. വിദ്യാഭ്യാസം, വീട് പണി, മെഡിക്കല്‍ ആവശ്യങ്ങള്‍, കടം ഏകീകരിക്കല്‍ തുടങ്ങിയ അത്യാവശ്യ ആവശ്യങ്ങള്‍ക്കല്ലാതെ വായ്പ എടുക്കുന്നത് പരമാവധി ഒഴിവാക്കുക. വായ്പയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് അത് നിങ്ങള്‍ക്ക് ആവശ്യമാണോ എന്ന കാര്യം പരിശോധിച്ച് ഉറപ്പിക്കണം.
എത്ര തുക വേണം
നിങ്ങളുടെ സാമ്പത്തിക ആവശ്യം നിറവേറ്റുന്നതിനായി എത്ര രൂപ വേണമെന്ന് നേരത്തെ കണക്കുക്കൂടി നിശ്ചയിക്കുക. ആവശ്യത്തില്‍ കൂടുതല്‍ കടം വാങ്ങിക്കുന്നത് നിങ്ങളുടെ സാമ്പത്തിക ബാധ്യതകള്‍ ഇരട്ടിയാക്കും.




ഇഎംഐ
നിങ്ങളുടെ തിരിച്ചടവ് ശേഷിയും പ്രധാനം തന്നെ. ആകെ ഇഎംഐകള്‍ നിങ്ങളുടെ പ്രതിമാസ വരുമാനത്തിന്റെ 40 ശതമാനത്തില്‍ അധികമാകരുത്. ലോണ്‍ എടുക്കുന്നതിന് മുമ്പ് ഇഎംഐ കാല്‍ക്കുലേറ്റര്‍ ഉപയോഗിച്ച് തിരിച്ചടവ് തുക വിലയിരുത്താവുന്നതാണ്.
ക്രെഡിറ്റ് സ്‌കോര്‍
300നും 900 നും ഇടയില്‍ വിലയിരുത്തപ്പെടുന്ന ക്രെഡിറ്റ് സ്‌കോറിന് നിങ്ങളുടെ ജീവിതത്തില്‍ വലിയ പ്രാധാന്യമുണ്ട്. ഉയര്‍ന്ന സ്‌കോര്‍ മികച്ച ക്രെഡിറ്റ് പ്രൊഫൈലിനെയാണ് അര്‍ത്ഥമാക്കുന്നത്. 700ല്‍ കുറയുന്നത് അച്ചടക്കമില്ലാത്ത നിങ്ങളുടെ സാമ്പത്തിക ജീവിതത്തെയാണ് സൂചിപ്പിക്കുന്നത്. അതിനാല്‍ ലോണുകളുടെ തിരിച്ചടവ് മുടങ്ങുന്നത് ക്രെഡിറ്റ് സ്‌കോര്‍ കുറയുന്നതിനും പിന്നീട് വായ്പകള്‍ ലഭിക്കുന്നതില്‍ തടസം സൃഷ്ടിക്കും.
ഫീസുകള്‍
ലോണിന്റെ പലിശ, പ്രോസസിങ് ഫീസ്, വായ്പ വ്യവസ്ഥകള്‍, നിബന്ധനകള്‍ തുടങ്ങിയ വ്യത്യസ്ത ധനകാര്യ സ്ഥാപനങ്ങളുമായി താരതമ്യം ചെയ്ത് നോക്കുക. നിങ്ങള്‍ക്ക് അനുയോജ്യമായ ബാങ്ക് ഇതുവഴി തിരഞ്ഞെടുക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും.