Kerala Gold Rate: സ്വര്‍ണവില 60,000 രൂപയിലേക്ക്? ഡിസംബര്‍ 1 ഓടെ സംഭവിക്കാന്‍ പോകുന്നത്
Kerala Gold Rate December 2025 Forecast: അടുത്തയാഴ്ച എന്താണ് സ്വര്‍ണത്തില്‍ സംഭവിക്കുന്നതെന്ന് അറിയാനാണ് എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത്. വില കുറയുമോ കൂടുമോ എന്നത് ഇന്നത്തെ സാഹചര്യത്തില്‍ ഉറപ്പ് പറയാന്‍ സാധിക്കാത്ത കാര്യമായി മാറി.

പ്രതീകാത്മക ചിത്രം
സ്വര്‍ണത്തിന് എന്ന് വില കുറയും? അങ്ങനെയൊരു ചോദ്യം ചോദിക്കാത്ത മലയാളികളില്ല. വിവാഹം, കുട്ടിയുടെ നൂലുകെട്ട്, കുട്ടികള്‍ക്കും പങ്കാളിയ്ക്കും സമ്മാനമായി എന്നിങ്ങനെ വിവിധ ആവശ്യങ്ങള്‍ക്കായി സ്വര്‍ണം വാങ്ങിക്കാന്‍ കാത്തിരുന്നവര്‍ക്ക് തിരിച്ചടി സമ്മാനിച്ചാണ് സ്വര്‍ണവില ഉയര്‍ന്നത്. നവംബര്‍ 29 വരെ കേരളത്തില്‍ ഓരോ ദിവസവും വില ഉയര്‍ത്തി സ്വര്‍ണം അക്ഷരാര്‍ത്ഥത്തില്‍ എല്ലാവരെയും ഞെട്ടിച്ചു.
അടുത്തയാഴ്ച എന്താണ് സ്വര്‍ണത്തില്‍ സംഭവിക്കുന്നതെന്ന് അറിയാനാണ് എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത്. വില കുറയുമോ കൂടുമോ എന്നത് ഇന്നത്തെ സാഹചര്യത്തില്‍ ഉറപ്പ് പറയാന്‍ സാധിക്കാത്ത കാര്യമായി മാറി. എന്നാണ് സ്വര്‍ണവില വീണ്ടും 60,000 രൂപയിലേക്കും അതിന് താഴേക്കും എത്തുകയെന്ന ചോദ്യം നിങ്ങള്‍ക്കുള്ളിലും ഇല്ലേ?
വരുന്ന ആഴ്ചയിലേക്ക്…
നിലവിലെ വിലയില്‍ നിന്ന് 60,000 രൂപയിലേക്ക് സ്വര്‍ണമെത്തണമെങ്കില്‍ ഏകദേശം 47 ശതമാനം വരെയുള്ള ഇടിവ് രേഖപ്പെടുത്തണം. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 10 ഗ്രാമിന് 5 ശതമാനം വരെ മാത്രമേ ഒറ്റ ദിവസം സ്വര്‍ണത്തില്‍ ഇതുവരെ വിലയിടിവ് സംഭവിച്ചിട്ടുള്ളൂ, അതും വളരെ വിരളമായി.
അടുത്തകാലത്തൊന്നും സ്വര്‍ണവിലയില്‍ കാര്യമായ ഇടിവ് പ്രവചന ഏജന്‍സികളൊന്നും തന്നെ മുന്നോട്ട് വെക്കുന്നുമില്ല. 2026 അവസാനത്തോടെ അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 4,500 ഡോളറിനും 4,900 ഡോളറിനും ഇടയിലായിരിക്കുമെന്നാണ് ഗോള്‍ഡ്മാന്‍ സാച്ച്‌സ് പറയുന്നത്. അതായത്, ഏകദേശം 10 ഗ്രാം സ്വര്‍ണത്തിന് അന്ന് ഏകദേശം 1.52 ലക്ഷം രൂപയോളം വില വരും.
Also Read: Gold Rate: സ്വര്‍ണത്തിന്റെ കുതിപ്പ് കാണാന്‍ പോകുന്നതേ ഉളളൂ; ഡിസംബറില്‍ എല്ലാത്തിനും തീരുമാനമാകും
യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കുന്നത് നിര്‍ത്തിവെക്കുന്നു, ഇന്ത്യന്‍ ഓഹരി വിപണി 30 ശതമാനം വരെ വരുമാനം നല്‍കുന്നു, എന്നിങ്ങനെ സംഭവിച്ചാല്‍ സ്വര്‍ണവില 12 മുതല്‍ 18 ശതമാനം വരെ കുറഞ്ഞ് ഒരു പവന് 84,000 മുതല്‍ 88,000 വരെ എത്താമെന്ന് ബാങ്ക് ബസാര്‍, പ്രാദേശിക ജ്വല്ലറി അസോസിയേഷനുകള്‍ എന്നിവ വ്യക്തമാക്കുന്നു.
ഡിസംബര്‍ മുതല്‍ സ്വര്‍ണവിലയില്‍ കുതിപ്പ് ഉണ്ടാകുമെന്ന വിലയിരുത്തലിലാണ് സാമ്പത്തിക ലോകം. ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് വീണ്ടും കുറയ്ക്കുമെന്ന അഭ്യൂഹങ്ങള്‍ പുറത്തുവരുന്നതിനാല്‍ വില ഇനിയും കുതിപ്പാക്കാനാണ് സാധ്യത.