Agniveer Vayu Recruitment 2025: പത്താം ക്ലാസും ഡിഗ്രിയുമുണ്ടോ? ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീറാകാം; അപേക്ഷിക്കാം ഇപ്പോൾതന്നെ
Agniveer Vayu Recruitment 2025 Registration Begins: താൽപ്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാം. ഓൺലൈൻ വിൻഡോ ജൂലൈ 11 ന് മുതൽ തുറന്നിട്ടുണ്ട്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 31 വരെയാണ്.

Agniveer Vayu
ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീറാകാൻ സുവർണാവസരം (Agniveer Vayu Recruitment). അഗ്നിപഥ് പദ്ധതിക്ക് കീഴിലാണ് ഈ റിക്രൂട്ട്‌മെന്റ് നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു. താൽപ്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാം. ഓൺലൈൻ വിൻഡോ ജൂലൈ 11 ന് മുതൽ തുറന്നിട്ടുണ്ട്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 31 വരെയാണ്.
ഇത്തവണ അഗ്നിവീർ സെലക്‌ഷൻ ടെസ്റ്റിന് അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷ സമർപ്പിക്കാവുന്നതാണ്. നാല് വർഷത്തേക്കാണ് അഗ്നിവീർ നിയമനം. agnipathvayu.cdac.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി മാത്രമേ അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കുകയുള്ളൂ.
യോഗ്യത
ഉദ്യോഗാർത്ഥികൾക്ക് 10, +2 ക്ലാസുകളിൽ ഫിസിക്സ്, മാത്തമാറ്റിക്സ്, ഇംഗ്ലീഷ് എന്നിവയ്ക്ക് കുറഞ്ഞത് 50 ശതമാനം മാർക്കും ഇംഗ്ലീഷിൽ 50 ശതമാനം മാർക്കും ഉണ്ടാവണം.
മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഓട്ടോമൊബൈൽ, കമ്പ്യൂട്ടർ സയൻസ്, ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി, അല്ലെങ്കിൽ ഇൻഫർമേഷൻ ടെക്നോളജി തുടങ്ങിയ മേഖലകളിൽ കുറഞ്ഞത് 50 ശതമാനം മാർക്കും ഇംഗ്ലീഷിൽ 50 ശതമാനം മാർക്കും നേടി മൂന്ന് വർഷത്തെ എഞ്ചിനീയറിംഗ് ഡിപ്ലോമയും ആവശ്യമാണ്.
പ്രായപരിധി
അപേക്ഷകർ 17.5 വയസ്സിനും 21 വയസ്സിനും ഇടയിൽ പ്രായമുള്ളവരായിരിക്കണം. 2005 ജൂലൈ രണ്ടിനും 2009 ജനുവരി രണ്ടിനും ഇടയിൽ ജനിച്ചവർക്ക് മാത്രമേ അപേക്ഷിക്കാൻ അർഹതയുള്ളൂ. 550 രൂപയാണ് അപേക്ഷാ ഫീസ്.
തിരഞ്ഞെടുപ്പ് പ്രക്രിയ
ആദ്യ ഘട്ടത്തിൽ എഴുത്തുപരീക്ഷ
ശാരീരിക യോഗ്യതാ പരിശോധന
രേഖകളുടെ വിശദമായ പരിശോധന
വൈദ്യ പരിശോധന