AIIMS NORCET: എയിംസില്‍ നഴ്‌സാകാം; എങ്ങനെ അയക്കാം? ചെയ്യേണ്ടത് ഇത്ര മാത്രം

AIIMS NORCET 8 Exam: മാര്‍ച്ച് 17 വൈകുന്നേരം 5 വരെ ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാം. 18-30 ആണ് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി. ഡല്‍ഹിയില്‍ അടക്കം വിവിധ എയിംസുകളില്‍ ഒഴിവുകളുണ്ട്. ജനറല്‍, ഒബിസി വിഭാഗങ്ങള്‍ക്ക് 3000 രൂപയാണ് പരീക്ഷാ ഫീസ്. എസ്‌സി, എസ്ടി, ഇഡബ്ല്യുഎസ് വിഭാഗങ്ങള്‍ക്ക് 2400 മതി

AIIMS NORCET: എയിംസില്‍ നഴ്‌സാകാം; എങ്ങനെ അയക്കാം? ചെയ്യേണ്ടത് ഇത്ര മാത്രം

എയിംസ് ഡല്‍ഹി

Published: 

05 Mar 2025 | 05:10 PM

ൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) 2025-ലേക്കുള്ള നഴ്സിംഗ് ഓഫീസർ റിക്രൂട്ട്മെന്റ് കോമൺ എലിജിബിലിറ്റി ടെസ്റ്റിനുള്ള അപേക്ഷ മാര്‍ച്ച് 17 വരെ അയക്കാം. 18-30 ആണ് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി. ഡല്‍ഹിയില്‍ അടക്കം വിവിധ എയിംസുകളില്‍ ഒഴിവുകളുണ്ട്. ജനറല്‍, ഒബിസി വിഭാഗങ്ങള്‍ക്ക് 3000 രൂപയാണ് പരീക്ഷാ ഫീസ്. എസ്‌സി, എസ്ടി, ഇഡബ്ല്യുഎസ് വിഭാഗങ്ങള്‍ക്ക് 2400 മതി. ഡിസബിലിറ്റി വിഭാഗത്തിന് ഫീസില്ല. പ്രിലിമിനറി പരീക്ഷ ഏപ്രില്‍ 12നും, മെയിന്‍ പരീക്ഷ മെയ് രണ്ടിനും നടത്താനാണ് തീരുമാനം.

യോഗ്യത

  1. I  a. ബി.എസ്‌സി. (ഓണേഴ്‌സ്) നഴ്‌സിംഗ് / ബി.എസ്‌സി. നഴ്‌സിംഗ് അല്ലെങ്കില്‍ ബി.എസ്‌സി. (പോസ്റ്റ്-സർട്ടിഫിക്കറ്റ്)/ പോസ്റ്റ്-ബേസിക് ബി.എസ്‌സി. നഴ്സിംഗ്.
  2. b. സംസ്ഥാന/ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സിലില്‍ നഴ്‌സ് & മിഡ്‌വൈഫ് ആയി രജിസ്റ്റര്‍ ചെയ്തിരിക്കണം
  3. II  a. ജനറൽ നഴ്സിംഗ് മിഡ്‌വൈഫറിയിൽ ഡിപ്ലോമ
  4. b. സംസ്ഥാന/ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സിലില്‍ നഴ്‌സ് & മിഡ്‌വൈഫ് ആയി രജിസ്റ്റര്‍ ചെയ്തിരിക്കണം
  5. c. കുറഞ്ഞത് 50 കിടക്കകളുള്ള ആശുപത്രിയിൽ രണ്ട് വർഷത്തെ പരിചയം

Read Also : KPESRB Recruitment 2025: പൊതുമേഖലാ സ്ഥാപനങ്ങളിൽ 517 ഒഴിവുകള്‍; 23000 വരെ ശമ്പളം, എല്ലാ ജില്ലകളിലും അവസരം

എങ്ങനെ അയക്കാം?

ഓൺ-ലൈൻ വഴി മാത്രമേ അപേക്ഷ സമർപ്പിക്കാൻ കഴിയൂ. www.aiimsexams.ac.in എന്ന വെബ്‌സൈറ്റ് വഴി മാര്‍ച്ച് 17 വൈകുന്നേരം 5 വരെ ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാം. പരീക്ഷയുമായി ബന്ധപ്പെട്ടുള്ള എല്ലാ വിശദാംശങ്ങളും ഈ വെബ്‌സൈറ്റില്‍ ലഭ്യമാകും. അഡ്മിറ്റ് കാര്‍ഡ് ലഭിക്കുന്നതും ഈ വെബ്‌സൈറ്റിലൂടെയായിരിക്കും. പരീക്ഷയുമായി ബന്ധപ്പെട്ട വിജ്ഞാപനം വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. ഇത് പൂര്‍ണമായി വായിച്ച് മനസിലാക്കിയതിന് ശേഷം മാത്രമേ അപേക്ഷ അയക്കാവൂ.

പ്രധാനപ്പെട്ട തീയതികള്‍

  1. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ച തീയതി: ഫെബ്രുവരി 24, 2025
  2. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ അവസാനിക്കുന്ന തീയതി: മാര്‍ച്ച് 17, 2025
  3. ആപ്ലിക്കേഷന്‍ ഫോം സ്റ്റാറ്റസ്: മാര്‍ച്ച് 25
  4. തിരുത്താനുള്ള സമയം: മാര്‍ച്ച് 26-ഏപ്രില്‍ 1
  5. പരീക്ഷാ കേന്ദ്രത്തെക്കുറിച്ചുള്ള വിവരം പരീക്ഷയ്ക്ക് ഒരാഴ്ച മുമ്പ് അറിയിക്കും
  6. അഡ്മിറ്റ് കാര്‍ഡ് പരീക്ഷയ്ക്ക് രണ്ട് ദിവസം മുമ്പ് ലഭിക്കും
  7. ഓണ്‍ലൈന്‍ പരീക്ഷ ആദ്യ ഘട്ടം: ഏപ്രില്‍ 12
  8. രണ്ടാം ഘട്ടം: മെയ് 2
Related Stories
KEAM 2026: കീം പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി തീരാന്‍ മണിക്കൂറുകള്‍ മാത്രം; തീയതി നീട്ടുമോ?
CUET PG 2026: സിയുഇടി പിജി അപേക്ഷയിൽ തെറ്റുപറ്റിയോ? തിരുത്താൻ അവസരം; അവസാന തീയതിയും നടപടികളും അറിയാം
Kerala Local Holiday : ബുക്ക് മടക്കി വെച്ചോ, ഇന്ന് സ്കൂളില്ല; കുട്ടികൾക്ക് ഹാപ്പി ന്യൂസ്, അവധി പ്രഖ്യാപിച്ച് കളക്ടർ
Kerala Local Holiday : ഇനി ബാഗും ബുക്കും തിങ്കളാഴ്ച നോക്കിയാൽ മതി, നാളെ അവധിയാണ്; കളക്ടർ പ്രഖ്യാപിച്ചു
Guruvayoor devaswam board recruitment: ഗുരുവായൂർ നിയമനങ്ങൾ: ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് അധികാരമില്ലെന്ന വിധിക്ക് സുപ്രീം കോടതി സ്റ്റേ
Kerala Budget 2026: പ്ലസ് ടു അല്ല, ഇനി ഡിഗ്രി വരെ സൗജന്യമായി പഠിക്കാം
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ