AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

BHEL Recruitment 2025: 65000 വരെ ശമ്പളം, ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡില്‍ അവസരം

BHEL Artisan Recruitment 2025: ഫിറ്റര്‍, വെല്‍ഡര്‍, ടേണര്‍, മെഷീനിസ്റ്റ്, ഇലക്ട്രീഷ്യന്‍, ഇലക്ട്രോണിക്‌സ് മെക്കാനിക്ക്, ഫൗണ്ട്രിമാന്‍ എന്നീ തസ്തികകളിലാണ് ഒഴിവുകള്‍. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികളെ ഒരു വര്‍ഷത്തേക്ക് താല്‍ക്കാലികമായി നിയമിക്കും. താൽക്കാലിക കാലയളവ് വിജയകരമായി പൂർത്തിയാക്കിയാല്‍ സ്ഥിരപ്പെടുത്തും

BHEL Recruitment 2025: 65000 വരെ ശമ്പളം, ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡില്‍ അവസരം
BHEL RecruitmentImage Credit source: facebook.com/BHELOfficial, Constantine Johnny/Moment/Getty Images
jayadevan-am
Jayadevan AM | Published: 13 Jul 2025 16:39 PM

ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ് (BHEL) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ബോയിലർ ഓക്സിലറീസ് പ്ലാന്റ് (റാണിപേട്ട്, തമിഴ്നാട്), ഹെവി പ്ലേറ്റ്സ് ആൻഡ് വെസൽസ് പ്ലാന്റ് (വിശാഖപട്ടണം, ആന്ധ്രാപ്രദേശ്), ഹെവി എക്യുപ്‌മെന്റ് റിപ്പയർ പ്ലാന്റ് (വാരണാസി, ഉത്തർപ്രദേശ്), ഇലക്ട്രോണിക്സ് ഡിവിഷൻ (ബെംഗളൂരു, കർണാടക), ഫാബ്രിക്കേഷൻ, സ്റ്റാമ്പിംഗ് & ഇൻസുലേറ്റർ പ്ലാന്റ് (ജഗദീഷ്പൂർ, ഉത്തർപ്രദേശ്), ഹെവി ഇലക്ട്രിക്കൽ എക്യുപ്‌മെന്റ് പ്ലാന്റ് (ഹരിദ്വാർ, ഉത്തരാഖണ്ഡ്), സെൻട്രൽ ഫൗണ്ടറി & ഫോർജ് പ്ലാന്റ് (ഹരിദ്വാർ, ഉത്തരാഖണ്ഡ്), ഹെവി പവർ എക്യുപ്‌മെന്റ് പ്ലാന്റ് (ഹൈദരാബാദ്, തെലങ്കാന), ഹെവി ഇലക്ട്രിക്കൽ പ്ലാന്റ് (ഭോപ്പാൽ, മധ്യപ്രദേശ്), ട്രാൻസ്‌ഫോർമർ പ്ലാന്റ് (ഝാന്‍സി, ഉത്തർപ്രദേശ്), ഹൈ പ്രഷർ ബോയിലർ പ്ലാന്റ് (തിരുച്ചിറപ്പള്ളി, തമിഴ്നാട്) എന്നീ യൂണിറ്റുകളിലാകും നിയമനം.

ഫിറ്റര്‍, വെല്‍ഡര്‍, ടേണര്‍, മെഷീനിസ്റ്റ്, ഇലക്ട്രീഷ്യന്‍, ഇലക്ട്രോണിക്‌സ് മെക്കാനിക്ക്, ഫൗണ്ട്രിമാന്‍ എന്നീ തസ്തികകളിലാണ് ഒഴിവുകള്‍. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികളെ ഒരു വര്‍ഷത്തേക്ക് താല്‍ക്കാലികമായി നിയമിക്കും. താൽക്കാലിക കാലയളവ് വിജയകരമായി പൂർത്തിയാക്കിയാല്‍ ആർട്ടിസാൻ ഗ്രേഡ്-IV ആയി സ്ഥിരപ്പെടുത്തും. 29500-65000 ആണ് പേ സ്‌കെയില്‍.

Read Also: Agniveer Vayu Recruitment 2025: പത്താം ക്ലാസും ഡി​ഗ്രിയുമുണ്ടോ? ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീറാകാം; അപേക്ഷിക്കാം ഇപ്പോൾതന്നെ

പത്താം ക്ലാസ്, നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് (എന്‍ടിസി/ഐടിഐ), നാഷണല്‍ അപ്രന്റീസ്ഷിപ്പ് സര്‍ട്ടിഫിക്കറ്റ് (എന്‍എസി) എന്നിവയുള്ളവര്‍ക്ക് അപേക്ഷിക്കാം. ജനറല്‍/ഇഡബ്ല്യുഎസ് കാറ്റഗറി-27, ഒബിസി (എന്‍സിഎല്‍)-30, എസ്‌സി/എസ്ടി-32 എന്നിങ്ങനെയാണ് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി. ജൂലൈ 16 മുതല്‍ ഓഗസ്റ്റ് 12 വരെ അപേക്ഷിക്കാം. BHEL ഔദ്യോഗിക വെബ്‌സൈറ്റില്‍ (careers.bhel.in) നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണമായി വായിച്ച് മനസിലാക്കിയതിന് ശേഷം അയയ്ക്കുക.