KEAM 2025 Engineering Options: എഞ്ചിനീയറിങ് പ്രവേശനത്തിലെ നിര്‍ണായക ഘട്ടം; ഓപ്ഷനുകള്‍ കൊടുത്തില്ലെങ്കില്‍ എന്തു സംഭവിക്കും?
KEAM 2025 Engineering Allotment Important Dates: 17ന് താല്‍ക്കാലിക അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും. 18നാണ് ആദ്യ ഘട്ട അലോട്ട്‌മെന്റ് പുറത്തുവിടുന്നത്. 18 മുതല്‍ 21ന് വൈകിട്ട് നാലു വരെ അലോട്ട്‌മെന്റ് കിട്ടിയ വിദ്യാര്‍ത്ഥികള്‍ പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് അടയ്‌ക്കേണ്ടതും മെമ്മോയില്‍ രേഖപ്പെടുത്തിയിട്ടുള്ളതുമായ തുക ഓണ്‍ലൈനായി നല്‍കണം
എഞ്ചിനീയറിങ് പ്രവേശനം (കീം 2025) ലക്ഷ്യമിടുന്നവര്‍ താല്‍പര്യമുള്ള എല്ലാ എഞ്ചിനീയറിങ് കോഴ്‌സുകളിലേക്കും ഓപ്ഷനുകള്‍ നല്‍കണമെന്ന് പ്രവേശന പരീക്ഷാ കമ്മീഷണര്‍. നിലവില്‍ ലഭ്യമായിട്ടുള്ള ഓപ്ഷനുകള്‍ തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ പുതിയതായി നല്‍കാനാകില്ല. ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാത്തവരെ അലോട്ട്‌മെന്റിന് പരിഗണിക്കില്ലെന്നും പ്രവേശന പരീക്ഷാ കമ്മീഷണര്‍ അറിയിച്ചു. എഞ്ചിനീയറിങ് കോഴ്‌സുകളിലെ 2025-26 അധ്യയന വര്‍ഷത്തേക്കുള്ള കേന്ദ്രീകൃത അലോട്ട്‌മെന്റിനായി ജൂലൈ 16 വരെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യാം.
സര്‍ക്കാര്‍, എയ്ഡഡ്, സ്വയംഭരണ എയ്ഡഡ്, സര്‍ക്കാര്‍ കോസ്റ്റ് ഷെയറിങ്, സ്വകാര്യ സാശ്രയ, സ്വയംഭരണ എഞ്ചിനീയറിങ് കോളേജുകളിലെ വിവിധ കോഴ്‌സുകളിലേക്ക് ഈ ഘട്ടത്തില്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കാം. cee.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ 16ന് രാവിലെ 11 വരെ ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാം.
ശ്രദ്ധിക്കേണ്ട തീയതികള്‍
- 11: ഓണ്‍ലൈന്‍ ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കുന്നു
- 16: ഓണ്‍ലൈന്‍ ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ അവസാനിക്കുന്നു
- 17: താല്‍ക്കാലിക അലോട്ട്‌മെന്റ്
- 18: ആദ്യ അലോട്ട്‌മെന്റ്
- 18-21: പേയ്‌മെന്റ് (എല്ലാ തീയതികളും ജൂലൈയില്‍)
Read Also: RRB Recruitment 2025: വരുന്നു റെയിൽവേയിൽ വമ്പൻ അവസരം, ഒഴിവുകൾ 50,000; എവിടെ എങ്ങനെ അപേക്ഷിക്കാം?




ജൂലൈ 17ന് താല്‍ക്കാലിക അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും. 18നാണ് ആദ്യ ഘട്ട അലോട്ട്‌മെന്റ് പുറത്തുവിടുന്നത്. 18 മുതല്‍ 21ന് വൈകിട്ട് നാലു വരെ അലോട്ട്‌മെന്റ് കിട്ടിയ വിദ്യാര്‍ത്ഥികള്‍ പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് അടയ്‌ക്കേണ്ടതും മെമ്മോയില്‍ രേഖപ്പെടുത്തിയിട്ടുള്ളതുമായ തുക ഓണ്‍ലൈനായി നല്‍കണം. നിശ്ചിത സമയപരിധിക്കുള്ളില്‍ ഫീസ് ഒടുക്കിയില്ലെങ്കില്‍ അലോട്ട്‌മെന്റ് റദ്ദാകും. ഹയര്‍ ഓപ്ഷനുകളും റദ്ദാകും. റദ്ദാക്കുന്ന ഈ ഓപ്ഷനുകള്‍ പിന്നീട് നല്‍കാനാകില്ല.
അലോട്ട്‌മെന്റുകളുടെ സമയക്രമം പിന്നീട് പുറത്തുവിടും. ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ രണ്ടായിരം രൂപ പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് രജിസ്‌ട്രേഷന്‍ ഫീയായി നല്‍കണം. പ്രവേശനം നേടുന്ന കോഴ്‌സിന്റെ ട്യൂഷന്‍ ഫീസില്‍ ഈ 2000 രൂപ വകയിരുത്തും.