CA Results 2025: സിഎ പരീക്ഷാ ഫലം ആടുത്ത അഴ്ച്ച പ്രസിദ്ധീകരിക്കും; എവിടെ എപ്പോൾ അറിയാം?

CA Exam Results 2025: സിഎ പരീക്ഷയിൽ വിജയിക്കാൻ ഓരോ വിഷയത്തിലും കുറഞ്ഞത് 40 മാർക്കെങ്കിലും ആവശ്യമാണ്. മൊത്തം 70 ശതമാനം അല്ലെങ്കിൽ അതിൽ കൂടുതൽ സ്കോർ ചെയ്യുന്ന വിദ്യാർത്ഥികൾ ഡിസ്റ്റിംഗ്ഷനോടെ പാസാകും. 2025 മെയ് സെഷനിലെ സിഎ ഫൗണ്ടേഷൻ പരീക്ഷ മെയ് 15, 17, 19, 21 തീയതികളിലാണ് നടന്നത്.

CA Results 2025: സിഎ പരീക്ഷാ ഫലം ആടുത്ത അഴ്ച്ച പ്രസിദ്ധീകരിക്കും; എവിടെ എപ്പോൾ അറിയാം?

പ്രതീകാത്മക ചിത്രം

Published: 

02 Jul 2025 | 12:13 PM

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ) 2025 മെയ് സെഷനിലെ സിഎ ഫൈനൽ, ഇന്റർമീഡിയറ്റ്, ഫൗണ്ടേഷൻ പരീക്ഷകളുടെ ഫലം അടുത്ത ആഴ്ച്ച പ്രസിദ്ധീകരിക്കുമെന്ന് റിപ്പോർട്ട്. ഔദ്യോഗിക വിവരം അനുസരിച്ച്, സിഎ ഫൈനൽ, ഇന്റർമീഡിയറ്റ് പരീക്ഷകളുടെ ഫലം ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്കാവും പ്രഖ്യാപിക്കുക. അതേസമയം സിഎ ഫൗണ്ടേഷൻ ഫലം അതേ ദിവസം വൈകുന്നേരം അഞ്ച് മണിയോടെ ലഭ്യമാകും.

icai.nic.in, icaiexam.icai.org, icai.org എന്നീ ഔദ്യോ​ഗിക വെബ്സൈറ്റുകളിൽ നിന്ന് വിദ്യാർത്ഥികൾക്ക് ഫലം പരിശോധിക്കാവുന്നതാണ്. ഫലം പരിശോധിക്കാൻ, വിദ്യാർത്ഥികൾ അവരുടെ റോൾ നമ്പർ, രജിസ്ട്രേഷൻ നമ്പർ, ജനനത്തീയതി എന്നിവ നൽകി വെബ്സൈറ്റിൽ ലോ​ഗിൻ ചെയ്യുക.

സിഎ ഫലം എങ്ങനെ ഡൗൺലോഡ് ചെയ്യാം

ഔദ്യോഗിക വെബ്‌സൈറ്റായ icai.org സന്ദർശിക്കുക.

ഹോംപേജിലെ ‘CA ഫലം 2025’ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

അടുത്തതായി നിങ്ങളുടെ രജിസ്ട്രേഷൻ നമ്പർ, റോൾ നമ്പർ, പിൻ എന്നിവ നൽകുക

നൽകിയിരിക്കുന്ന കാപ്‌ച കോഡ് നൽകി ‘സമർപ്പിക്കുക’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക

നിങ്ങളുടെ ഫലം സ്‌ക്രീനിൽ ദൃശ്യമാകും

ഭാവി ആവശ്യങ്ങൾക്കായി ഇത് ഡൗൺലോഡ് ചെയ്‌ത് സൂക്ഷിക്കാം.

സിഎ പരീക്ഷയിൽ വിജയിക്കാൻ ഓരോ വിഷയത്തിലും കുറഞ്ഞത് 40 മാർക്കെങ്കിലും ആവശ്യമാണ്. മൊത്തം 70 ശതമാനം അല്ലെങ്കിൽ അതിൽ കൂടുതൽ സ്കോർ ചെയ്യുന്ന വിദ്യാർത്ഥികൾ ഡിസ്റ്റിംഗ്ഷനോടെ പാസാകും. 2025 മെയ് സെഷനിലെ സിഎ ഫൗണ്ടേഷൻ പരീക്ഷ മെയ് 15, 17, 19, 21 തീയതികളിലാണ് നടന്നത്. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ നടക്കാനിരിക്കുന്ന ഐസിഎഐയുടെ കാമ്പസ് പ്ലേസ്‌മെന്റ് ഡ്രൈവുകളിൽ പങ്കെടുക്കുന്നതിന് ഈ പരീക്ഷയിൽ വിജയിച്ചിരിക്കണം.

പ്ലേസ്‌മെന്റ് ഡ്രൈവിലേക്കുള്ള രജിസ്ട്രേഷൻ വിൻഡോ ജൂലൈ 10 മുതൽ ജൂലൈ 20 വരെ ലഭ്യമാകും. 2024 നവംബറിലെ പരീക്ഷകളിൽ വിജയിച്ചെങ്കിലും നേരത്തെ നടത്തിയ പ്ലേസ്‌മെന്റുകളിൽ പങ്കെടുക്കാൻ കഴിയാത്ത ഉദ്യോഗാർത്ഥികൾക്കും ഈ വരാനിരിക്കുന്ന ഡ്രൈവിൽ രജിസ്റ്റർ ചെയ്യാൻ അർഹതയുണ്ട്.

Related Stories
KEAM 2026: കീം പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി തീരാന്‍ മണിക്കൂറുകള്‍ മാത്രം; തീയതി നീട്ടുമോ?
CUET PG 2026: സിയുഇടി പിജി അപേക്ഷയിൽ തെറ്റുപറ്റിയോ? തിരുത്താൻ അവസരം; അവസാന തീയതിയും നടപടികളും അറിയാം
Kerala Local Holiday : ബുക്ക് മടക്കി വെച്ചോ, ഇന്ന് സ്കൂളില്ല; കുട്ടികൾക്ക് ഹാപ്പി ന്യൂസ്, അവധി പ്രഖ്യാപിച്ച് കളക്ടർ
Kerala Local Holiday : ഇനി ബാഗും ബുക്കും തിങ്കളാഴ്ച നോക്കിയാൽ മതി, നാളെ അവധിയാണ്; കളക്ടർ പ്രഖ്യാപിച്ചു
Guruvayoor devaswam board recruitment: ഗുരുവായൂർ നിയമനങ്ങൾ: ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് അധികാരമില്ലെന്ന വിധിക്ക് സുപ്രീം കോടതി സ്റ്റേ
Kerala Budget 2026: പ്ലസ് ടു അല്ല, ഇനി ഡിഗ്രി വരെ സൗജന്യമായി പഠിക്കാം
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്