New degree syllabus : വേടനും മൈക്കിൽ ജാക്സനും റീൽസും, നാലുവർഷ ഡിഗ്രി സിലബസ് ന്യൂജെൻ ആണ്

Calicut, Kannur Universities New Syllabus Includes: വാർത്തകളിൽ അടുത്തിടെ സ്ഥാനം പിടിക്കുന്നതിലുപരി സമൂഹത്തിൽ ശക്തമായ സ്വാധീനം ചെലുത്തുന്ന കലാകാരനാണ് റാപ്പർ വേടൻ. അദ്ദേഹത്തിന്റെ പാട്ടുകളിലെ സാമൂഹിക വിമർശനങ്ങളും, പ്രാദേശിക ഭാഷാ പ്രയോഗങ്ങളും, രാഷ്ട്രീയ കാഴ്ചപ്പാടുകളും സാഹിത്യം, സാമൂഹ്യശാസ്ത്രം, മാധ്യമ പഠനം തുടങ്ങിയ വിഷയങ്ങളിൽ ചർച്ച ചെയ്യാൻ സാധ്യതയുണ്ട്.

New degree syllabus : വേടനും മൈക്കിൽ ജാക്സനും റീൽസും, നാലുവർഷ ഡിഗ്രി സിലബസ് ന്യൂജെൻ ആണ്

University Syllabus

Published: 

09 Jun 2025 19:42 PM

കോഴിക്കോട്: കേരളത്തിലെ കണ്ണൂർ, കാലിക്കറ്റ് സർവകലാശാലകളിൽ പുതിയ നാല് വർഷ ബിരുദ കോഴ്സുകൾക്ക് കീഴിലുള്ള സിലബസുകളിൽ റാപ്പർ വേടൻ, മൈക്കിൾ ജാക്സൺ, റീലുകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ എന്നിവ ഉൾപ്പെടുത്തിയെന്നുള്ള വിവരങ്ങൾ വിദ്യാഭ്യാസ മേഖലയിൽ കൗതുകമുണർത്തുന്നു. പരമ്പരാഗത വിഷയങ്ങൾക്കപ്പുറം സമകാലികവും ജനപ്രിയവുമായ വിഷയങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനുള്ള സർവകലാശാലകളുടെ ശ്രമങ്ങളെയാണ് ഇത് സൂചിപ്പിക്കുന്നത്.

 

എന്തുകൊണ്ടാണ് ഈ വിഷയങ്ങൾ ?

 

കാലം മാറുമ്പോൾ അതിനൊപ്പം കോലവും മാറണമെന്നാണല്ലോ. പുതിയ കാലത്തേക്കുറിച്ചറിയാതെ പഠനം എങ്ങനെ പൂർണമാകും? അതിനാൽ കാലത്തിന്റെ മാറ്റങ്ങൾ പാഠ പുസ്തകങ്ങളിലും വരണം. പുതിയ ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച്, വിദ്യാർത്ഥികൾക്ക് വിവിധ വിഷയങ്ങളിൽ അറിവ് നേടുന്നതിനും പ്രായോഗിക കഴിവുകൾ വികസിപ്പിക്കുന്നതിനും ഊന്നൽ നൽകുന്നുണ്ട്.

 

വേടൻറെ സ്ഥാനം

വാർത്തകളിൽ അടുത്തിടെ സ്ഥാനം പിടിക്കുന്നതിലുപരി സമൂഹത്തിൽ ശക്തമായ സ്വാധീനം ചെലുത്തുന്ന കലാകാരനാണ് റാപ്പർ വേടൻ. അദ്ദേഹത്തിന്റെ പാട്ടുകളിലെ സാമൂഹിക വിമർശനങ്ങളും, പ്രാദേശിക ഭാഷാ പ്രയോഗങ്ങളും, രാഷ്ട്രീയ കാഴ്ചപ്പാടുകളും സാഹിത്യം, സാമൂഹ്യശാസ്ത്രം, മാധ്യമ പഠനം തുടങ്ങിയ വിഷയങ്ങളിൽ ചർച്ച ചെയ്യാൻ സാധ്യതയുണ്ട്. ആധുനിക മലയാള സാഹിത്യത്തിലെ ശബ്ദങ്ങൾ, കലാപ്രകടനങ്ങളിലെ സാമൂഹിക ഇടപെടലുകൾ എന്നിവ പഠിക്കുന്നതിന് വേടൻ ഒരു മികച്ച ഉദാഹരണമാണ്.

മൈക്കിൾ ജാക്‌സൺ

ലോകമെമ്പാടുമുള്ള പോപ് സംസ്‌കാരത്തിലെ ഇതിഹാസമാണ് മൈക്കിൾ ജാക്‌സൺ. അദ്ദേഹത്തിന്റെ സംഗീതം, നൃത്തം, ഫാഷൻ, ആഗോള സ്വാധീനം എന്നിവ സംഗീത പഠനം, സാംസ്‌കാരിക പഠനം, മാധ്യമ പഠനം തുടങ്ങിയ കോഴ്‌സുകളിൽ ഉൾപ്പെടുത്താവുന്ന ഏറ്റവും മികച്ച ഉദാഹരണം. ലോകമെമ്പാടുമുള്ള പോപ് ഐക്കണുകൾ, സംഗീത വ്യവസായത്തിന്റെ പരിണാമം, സെലിബ്രിറ്റി സംസ്‌കാരം എന്നിവ പഠിക്കാൻ അദ്ദേഹത്തിന്റെ ജീവിതവും കരിയറും സഹായകമാകും.

 

റീലുകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ

 

ഇൻസ്റ്റാഗ്രാം റീൽസ്, ടിക് ടോക്ക് പോലുള്ള ഹ്രസ്വ വീഡിയോ പ്ലാറ്റ്ഫോമുകൾ ആധുനിക ആശയവിനിമയത്തിന്റെ അവിഭാജ്യ ഘടകമാണ് ഇന്ന്. മാസ് കമ്മ്യൂണിക്കേഷൻ, ഡിജിറ്റൽ മാർക്കറ്റിംഗ്, മാധ്യമ പഠനം എന്നീ മേഖലകളിൽ റീലുകൾക്ക് വലിയ പ്രാധാന്യമുണ്ട്. ഡിജിറ്റൽ ഉള്ളടക്കം നിർമ്മിക്കുന്നത് എങ്ങനെ, സോഷ്യൽ മീഡിയ ട്രെൻഡുകൾ, പ്രേക്ഷകരെ ആകർഷിക്കുന്നതിനുള്ള തന്ത്രങ്ങൾ തുടങ്ങിയവയെല്ലാം ഈ വിഭാഗത്തിൽ ഉൾപ്പെടാൻ സാധ്യതയുണ്ട്.

ഈ വിഷയങ്ങൾ സിലബസിൽ ഉൾപ്പെടുത്തുന്നത്, വിദ്യാർത്ഥികൾക്ക് കാലികമായ അറിവും തൊഴിൽ നൈപുണ്യവും നേടാൻ സഹായിക്കും. കൂടാതെ, പഠനം കൂടുതൽ ആകർഷകവും പ്രസക്തവുമാക്കാനും ഇത് ഉപകരിക്കും.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും