CAT 2024: കാറ്റ് 2024; അപേക്ഷിച്ചവർക്ക് തിരുത്താൻ ഇന്നുകൂടി അവസരം

CAT 2024 application correction : പരീക്ഷാ അതോറിറ്റി പുറത്തിറക്കുന്ന അഡ്മിറ്റ് കാർഡ് നവംബർ 5-ന് എത്തും. പ്രവേശന പരീക്ഷ നവംബർ 24-നാണ് നടക്കുക.

CAT 2024: കാറ്റ് 2024; അപേക്ഷിച്ചവർക്ക് തിരുത്താൻ ഇന്നുകൂടി അവസരം

IIM CAT 2024 (Photo Credit: Official Website)

Updated On: 

30 Sep 2024 12:29 PM

ന്യൂഡൽഹി: കോമൺ അഡ്മിഷൻ ടെസ്റ്റ് അഥവാ കാറ്റ് പരീക്ഷ എഴുതാനായി അപേക്ഷിച്ചവർക്ക് തിരുത്തലിന് ഇന്നു കൂടി അവസരം. മുൻപ് സമർപ്പിച്ച അപേക്ഷയിലുള്ള തിരുത്തലുകളാണ് ഇപ്പോൾ സാധ്യമാവുക. ഫോട്ടോഗ്രാഫുകൾ, സിഗ്നേച്ചർ, പരീക്ഷാ കേന്ദ്രം എന്നിവയിൽ തിരുത്തലുകൾ സാധ്യമാണ്. അപേക്ഷാ ഫോം എഡിറ്റ് ചെയ്യാൻ ഒരാൾ അവരുടെ ലോഗിൻ ക്രെഡൻഷ്യലുകളായ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിക്കണം. ഇന്ന് അഞ്ചുമണി വരെയാണ് അവസരം ഉള്ളത്.

 

അപേക്ഷാ ഫോം എങ്ങനെ എഡിറ്റ് ചെയ്യാം?

 

  • ഘട്ടം 1: IIM CAT-ൻ്റെ ഔദ്യോഗിക വെബ്സൈറ്റായ iimcat.ac.in ൽ തുറക്കുക
  • ഘട്ടം 2: ഹോംപേജിലെ രജിസ്റ്റർ ചെയ്ത കാൻഡിഡേറ്റിനുള്ള ലോഗിൻ എന്ന ലിങ്കിന് താഴെയുള്ള ലോഗിൻ ഓപ്ഷൻ കണ്ടെത്തുക
  • ഘട്ടം 3: ലിങ്കിൽ ക്ലിക്ക് ചെയ്താൽ IIM CAT 2025 രജിസ്ട്രേഷൻ പേജ് തുറക്കും
  • ഘട്ടം 4: യൂസർ ഐഡിയും പാസ്‌വേഡും നൽകുക
  • ഘട്ടം 5: ആവശ്യമായ വിവരങ്ങൾ സമർപ്പിക്കുക
  • ഘട്ടം 6: ആവശ്യമെങ്കിൽ IIM CAT 2024 അപേക്ഷാ ഫോം എഡിറ്റ് ചെയ്യുക
  • ഘട്ടം 7: അപേക്ഷാ ഫോം സമർപ്പിക്കുക
  • ഘട്ടം 8: ഭാവി റഫറൻസിനായി അപേക്ഷാ ഫോമിൻ്റെ പ്രിൻ്റൗട്ട് ഡൗൺലോഡ് ചെയ്ത് എടുക്കുക

ഫോട്ടോ, ഒപ്പ്, എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ മാറ്റം വരുത്താൻ ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ അവസരമുണ്ട്. സാധുവായ യോഗ്യതാ സർട്ടിഫിക്കേറ്റുകൾ സമർപ്പിച്ചാൽ മാത്രമേ എഡിറ്റ് സൗകര്യം ലഭ്യമാകൂ. സമർപ്പിച്ചവർക്ക് സെപ്റ്റംബർ 27 ന് രാവിലെ 10.00 മണി മുതൽ ഇന്ന് വരെയായിരുന്നു അവസരം ഉണ്ടായിരുന്നത്. വരെ ലഭ്യമാകും. പരീക്ഷാ അതോറിറ്റി പുറത്തിറക്കുന്ന അഡ്മിറ്റ് കാർഡ് നവംബർ 5-ന് എത്തും. പ്രവേശന പരീക്ഷ നവംബർ 24-നാണ് നടക്കുക.

ക്രിസ്മസ് അവധിയല്ലേ, കണ്ടിരിക്കേണ്ട കെ-ഡ്രാമകൾ ഇതാ
തലവേദനയ്ക്ക് കാരണം ബിപിയോ? എങ്ങനെ മനസ്സിലാക്കാം
യേശു ജനിച്ചത് ഡിസംബര്‍ 25ന് അല്ല, പിന്നെ ക്രിസ്മസ്?
ഇന്ത്യന്‍ ഫുട്‌ബോള്‍ കോച്ച് ഖാലിദ് ജമീലിന്റെ ശമ്പളമെത്ര?
പട്ടിക്കുട്ടിയുടെ വിട വാങ്ങൽ സഹിക്കാൻ കഴിഞ്ഞില്ല
വലയിലെത്തിയ സാധനത്തെ കണ്ട് ഞെട്ടി
പശുവിൻ്റെ വയറിൽ നിന്നെത്തിയത്
മുങ്ങിയ രാഹുൽ അവസാനം പൊങ്ങി