CBSE Result 2025: സിബിഎസ്ഇ ഫലം ഇന്ന് പ്രഖ്യാപിക്കുമോ? സൂചനകൾ; എങ്ങനെ ഡൗൺലോഡ് ചെയ്യാം

CBSE Class 10, 12 Results 2025: മുൻ വർഷങ്ങളിലെല്ലാം മെയ് പകുതിയോടെയാണ് സിബിഎസ്ഇ ഫലങ്ങൾ പ്രഖ്യാപിച്ചത്. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകൾ മാർച്ച് 18നാണ് അവസാനിച്ചത്. റിസൾട്ട് പ്രഖ്യാപനത്തിൽ പതിവ് രീതി തുടരാനുള്ള സാധ്യതയാണ് മുന്നിൽകാണുന്നത്. ഇത്തവണ ഫലം മെയ് ഏഴിനും മെയ് 12നും ഇടയിൽ വരുമെന്നാണ് സൂചനകൾ.

CBSE Result 2025: സിബിഎസ്ഇ ഫലം ഇന്ന് പ്രഖ്യാപിക്കുമോ? സൂചനകൾ; എങ്ങനെ ഡൗൺലോഡ് ചെയ്യാം

Cbse Results 2025

Published: 

02 May 2025 | 10:23 AM

സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) 10, 12 ക്ലാസുകളിലെ പരീക്ഷാഫലങ്ങൾ ഈ മാസം തന്നെ പ്രസിദ്ധീകരിക്കുമെന്ന് സൂചനകൾ. ഇന്ന് ഫലം പുറത്തുവരുമെന്ന് ചില റിപ്പോർട്ടുകൾ വന്നെങ്കിലും ഔദ്യോ​ഗികമായി സ്ഥിരീകരണമില്ല. ഇന്ന് പ്രഖ്യാപനം ഉണ്ടാകില്ലെന്നാണ് അധികൃതർ നൽകുന്ന വിവരം. ഏകദേശം 42 ലക്ഷം വിദ്യാർത്ഥികളാണ് സിബിഎസ്ഇ ഫലം കാത്തിരിക്കുന്നത്.

ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാൽ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റുകളായ cbse.gov.in, cbseresults.nic.in, results.cbse.nic.in എന്നിവയിലൂടെ വിദ്യാർത്ഥികൾക്ക് അവരവരുടെ മാർകുകൾ അറിയാൻ സാധിക്കും. മുൻ വർഷങ്ങളിലെല്ലാം മെയ് പകുതിയോടെയാണ് സിബിഎസ്ഇ ഫലങ്ങൾ പ്രഖ്യാപിച്ചത്. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകൾ മാർച്ച് 18നാണ് അവസാനിച്ചത്.

റിസൾട്ട് പ്രഖ്യാപനത്തിൽ പതിവ് രീതി തുടരാനുള്ള സാധ്യതയാണ് മുന്നിൽകാണുന്നത്. സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ ഫെബ്രുവരി 15 മുതൽ ഏപ്രിൽ രണ്ട് വരെയാണ് നടന്നത്. ഇത്തവണ ഫലം മെയ് ഏഴിനും മെയ് 12നും ഇടയിൽ വരുമെന്നാണ് സൂചനകൾ. രാജ്യത്തുടനീളം 7,780 കേന്ദ്രങ്ങളിലായി നടന്ന സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ 24.12 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്.

വിദ്യാർത്ഥികൾ അവരുടെ റോൾ നമ്പർ, ജനനത്തീയതി, അഡ്മിറ്റ് കാർഡ് ഐഡി എന്നിവ നൽകിയ ശേഷം ഫലങ്ങൾ ഡൗൺലോഡ് ചെയ്യാവുന്നതാണ്. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റുകൾക്ക് പുറമെ എസ്എംഎസ്, ഡിജിലോക്കർ, ഐവിആർഎസ്/ കോൾ, ഉമാംഗ്‌ മൊബൈൽ ആപ്ലിക്കേഷൻ എന്നിവ വഴിയും വിദ്യാർത്ഥികൾക്ക് ഫലം പരിശോധിച്ച് ‍ഡൗൺലോഡ് ചെയ്യാവുന്നതാണ്.

സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം പരിശോധിക്കേണ്ടത്

  1. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ results.cbse.nic.in / cbseresults.nic.in സന്ദർശിക്കുക.
  2. ഹോം പേജിലെ ‘CBSE 10th Result 2025’ അല്ലെങ്കിൽ ‘CBSE 12th Result 2025’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
  3. വിദ്യാർഥികൾ റോൾ നമ്പർ, ജനനത്തീയതി, അഡ്മിറ്റ് കാർഡ് ഐഡി എന്നിവ പൂരിപ്പിച്ച് നൽകുക.
  4. ശേഷം ഫലം സ്ക്രീനിൽ ദൃശ്യമാകും. സ്കോർകാർഡ് പരിശോധിച്ച ശേഷം ഡൗൺലോഡ് ചെയ്യുക.
  5. ഭാവിയിലേക്കായി ഒരു കോപ്പി പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.

 

 

Related Stories
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ