CBSE Result 2025: ഡിജിലോക്കറിലൂടെയും സിബിഎസ്ഇ റിസല്‍ട്ടറിയാം; എങ്ങനെ? സിമ്പിളാണ്‌

CBSE Result 2025 Latest updates in Malayalam: സിബിഎസ്ഇ റിസല്‍ട്ട് എന്ന് വരുമെന്ന് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇതുസംബന്ധിച്ച് വ്യാജപ്രചരണങ്ങള്‍ നിറയുകയാണ്. മെയ് ആറിന് റിസല്‍ട്ട് പുറത്തുവിടുമെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന നോട്ടീസ് വ്യാജമാണെന്ന് സിബിഎസ്ഇ അറിയിച്ചു. ഇത് സിബിഎസ്ഇ പുറത്തുവിട്ടതല്ലെന്നും ബോര്‍ഡ്

CBSE Result 2025: ഡിജിലോക്കറിലൂടെയും സിബിഎസ്ഇ റിസല്‍ട്ടറിയാം; എങ്ങനെ? സിമ്പിളാണ്‌

ഡിജിലോക്കര്‍, സിബിഎസ്ഇ

Published: 

04 May 2025 | 01:12 PM

വിദ്യാര്‍ത്ഥികള്‍ കാത്തിരിക്കുന്ന സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഉടന്‍ പുറത്തുവരും. ഈയാഴ്ച തന്നെ ഫലം വരുമെന്നാണ് വിവരം. cbse.gov.in, cbseresults.nic.in, results.digilocker.gov.in, umang.gov.in തുടങ്ങിയ വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം. ഇതില്‍ ഡിജിലോക്കര്‍ അക്കൗണ്ട് എങ്ങനെയാണ് ആക്ടീവേറ്റ് ചെയ്യേണ്ടതെന്ന്‌ നോക്കേണ്ടതെന്ന് പരിശോധിക്കാം. ഡിജിലോക്കര്‍ ലളിതമായ സ്‌റ്റെപ്പുകളിലൂടെ ആക്ടീവ് ചെയ്യാം.

  1. https://cbseservices.digilocker.gov.in/activatecbse എന്ന ലിങ്ക് സന്ദര്‍ശിക്കുക
  2. ‘ഗെറ്റ് സ്റ്റാര്‍ട്ടഡ്’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക
  3. അതില്‍ ആവശ്യപ്പെട്ട വിവരങ്ങളും, സ്‌കൂളില്‍ നിന്ന് നല്‍കിയ കോഡും നല്‍കുക
  4. വിശദാംശങ്ങള്‍ വെരിഫൈ ചെയ്യുക. മൊബൈല്‍ നമ്പര്‍ നല്‍കുക. ഒടിപി വഴി വാലിഡേറ്റ് ചെയ്യുക
  5. ഇത്രയും ചെയ്താല്‍ ഡിജിലോക്കര്‍ അക്കൗണ്ട് ആക്ടീവാകും

ഡിജിലോക്കര്‍ വഴി വിദ്യാര്‍ത്ഥികള്‍ക്ക് റിസല്‍ട്ട് പരിശോധിക്കാം. ഫലം പ്രഖ്യാപിക്കുമ്പോള്‍ മാർക്ക് ഷീറ്റുകളും മറ്റ് സർട്ടിഫിക്കറ്റുകളും അക്കൗണ്ടില്‍ ലഭ്യമാക്കുമെന്ന് ഡിജിലോക്കറിന്റെ വെബ്‌സൈറ്റില്‍ പറയുന്നു.

റിസല്‍ട്ട് എന്ന്?

അതേസമയം, സിബിഎസ്ഇ റിസല്‍ട്ട് എന്ന് വരുമെന്ന് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇതുസംബന്ധിച്ച് വ്യാജപ്രചരണങ്ങള്‍ നിറയുകയാണ്. മെയ് ആറിന് റിസല്‍ട്ട് പുറത്തുവിടുമെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന നോട്ടീസ് വ്യാജമാണെന്ന് സിബിഎസ്ഇ അറിയിച്ചു. ഇത് സിബിഎസ്ഇ പുറത്തുവിട്ടതല്ലെന്നും ബോര്‍ഡ് വ്യക്തമാക്കി.

റിസല്‍ട്ട് എന്ന് പ്രസിദ്ധീകരിക്കുമെന്ന് സംബന്ധിച്ച് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. വെരിഫൈഡ് അല്ലാത്ത ഇത്തരം വാര്‍ത്തകള്‍ തള്ളിക്കളയണമെന്ന് ബോര്‍ഡ് വിദ്യാര്‍ത്ഥികളോടും, രക്ഷിതാക്കളോടും നിര്‍ദ്ദേശിച്ചു.

Read Also: CBSE Result 2025: പുനര്‍മൂല്യനിര്‍ണയ രീതികള്‍ ഇനി പഴയതുപോലെയല്ല, വന്‍ മാറ്റവുമായി സിബിഎസ്ഇ

നടപടിക്രമങ്ങളില്‍ മാറ്റം

അതേസമയം, റിസല്‍ട്ട് പുറത്തുവന്നതിനുശേഷമുള്ള നടപടിക്രമങ്ങളില്‍ സിബിഎസ്ഇ ഈ വര്‍ഷം മുതല്‍ മാറ്റം വരുത്തി. മുന്‍രീതികളില്‍ നിന്ന് വ്യത്യസ്തമായി ഇനി മുതല്‍ വെരിഫിക്കേഷനോ പുനർമൂല്യനിർണ്ണയത്തിനോ അപേക്ഷിക്കുന്നതിന് മുമ്പ് തന്നെ വിദ്യാർത്ഥികൾക്ക് ആന്‍സര്‍ ബുക്കിന്റെ ഫോട്ടോകോപ്പികൾ ലഭിക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു.

Related Stories
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
ഉണക്കമുന്തിരിയിൽ കറുപ്പോ മഞ്ഞയോ ബെസ്റ്റ് ?
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ