CISF Recruitment 2025: സിഐഎസ്‌എഫിൽ കായിക താരങ്ങൾക്ക് അവസരം; 81,100 വരെ ശമ്പളം, 30 ഒഴിവുകൾ
CISF Recruitment 2025 Registration Begins: താൽപ്പര്യമുള്ളതും യോഗ്യതയുള്ളതുമായ ഉദ്യോഗാർത്ഥികൾക്ക് സിഐഎസ്എഫിന്റെ റിക്രൂട്ട്മെന്റ് പോർട്ടൽ വഴി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മെയ് 30 ആണ്.

പ്രതീകാത്മക ചിത്രം
സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്) സ്‌പോർട്‌സ് ക്വാട്ടയ്ക്ക് കീഴിൽ ഹെഡ് കോൺസ്റ്റബിൾ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 30 ഒഴിവുകളാണ് ഉള്ളത്. ഹോക്കിയിൽ സംസ്ഥാന/ദേശീയ/അന്താരാഷ്ട്ര തലത്തിൽ മത്സരിച്ച സ്ത്രീകൾക്കാണ് അവസരം. താൽപ്പര്യമുള്ളതും യോഗ്യതയുള്ളതുമായ ഉദ്യോഗാർത്ഥികൾക്ക് സിഐഎസ്എഫിന്റെ റിക്രൂട്ട്മെന്റ് പോർട്ടൽ വഴി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മെയ് 30 ആണ്.
അപേക്ഷകർ അംഗീകൃത സ്ഥാപനത്തിൽ നിന്നും പന്ത്രണ്ടാം ക്ലാസ് പാസായിരിക്കണം. ഹോക്കിയിൽ സംസ്ഥാന/ദേശീയ/അന്താരാഷ്ട്ര തലത്തിൽ പങ്കെടുത്തതിന്റെ സാധുവായ റെക്കോർഡും ഹാജരാക്കണം. ഓഗസ്റ്റ് 1ന് 18നും 23നും ഇടയിൽ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാൻ കഴിയുക. അതായത് 2002 ഓഗസ്റ്റ് 2-നും 2007 ഓഗസ്റ്റ് 1-നും ഇടയിൽ ജനിച്ചവരായിരിക്കണം. തിരഞ്ഞെടുക്കപെടുന്നവർക്ക് പ്രതിമാസം 25,500 രൂപ മുതൽ 81,100 രൂപ വരെ ശമ്പളം. ഇതിന് പുറമെ അലവൻസുകളും ഉണ്ടാകും.
അപേക്ഷിക്കേണ്ട വിധം
- സിഐഎസ്എഫിന്റെ റിക്രൂട്ട്മെന്റ് പോർട്ടലായ cisfrectt.cisf.gov.in സന്ദർശിക്കുക
- ഹോം പേജിലെ ‘ലോഗിൻ’ എന്നതിൽ ക്ലിക്ക് ചെയ്ത് ‘പുതിയ രജിസ്ട്രേഷൻ’ തിരഞ്ഞെടുക്കുക
വിശദാംശങ്ങൾ ശ്രദ്ധാപൂർവ്വം പൂരിപ്പിക്കുക. - ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്ത് അപേക്ഷ സമർപ്പിക്കാം.
- ഭാവി ആവശ്യങ്ങൾക്കായി ഒരു കോപ്പി പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കാം.