CSIR UGC NET 2025: ശാസത്ര വിഷയത്തിലാണോ ഭാവി കാണുന്നത്, സി എസ് െഎ ആർ യുജിസി നെറ്റിന് അപേക്ഷിക്കാം

CSIR NET Exam Date 2025 : ശാസ്ത്ര വിഷയങ്ങളിലെ ജൂനിയർ റിസർച്ച് ഫെലോഷിപ്പ്, അസിസ്റ്റന്റ് പ്രൊഫസർ നിയമന അർഹത, പി എച്ച് ഡി പ്രവേശനം എന്നിവയ്ക്കാണ് സി എസ് ഐ ആർ യുജിസി നെറ്റ് നിർണായകഘടകമായി പരിഗണിക്കുന്നത്.

CSIR UGC NET 2025: ശാസത്ര വിഷയത്തിലാണോ ഭാവി കാണുന്നത്, സി എസ് െഎ ആർ യുജിസി നെറ്റിന് അപേക്ഷിക്കാം

Csir Ugc Net

Published: 

11 Jun 2025 20:49 PM

തിരുവനന്തപുരം: ശാസ്ത്ര വിഷയങ്ങളിൽ ഭാവി കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ. എങ്കിൽ ശാസ്ത്ര വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം ഉള്ളവർക്ക് ജോയിന്റ് സി എസ് ഐ ആർ യുജിസി നെറ്റ് പരീക്ഷയ്ക്കായി അപേക്ഷിക്കാം. 55 ശതമാനം മാർക്കോടെ അംഗീകൃത സ്ഥാപനത്തിൽ നിന്ന് മാസ്റ്റേഴ്സ് ബിരുദമോ തത്തുല യോഗ്യതയുള്ളവർക്കാണ് അപേക്ഷിക്കാൻ കഴിയുന്നത്.

ശാസ്ത്ര വിഷയങ്ങളിലെ ജൂനിയർ റിസർച്ച് ഫെലോഷിപ്പ്, അസിസ്റ്റന്റ് പ്രൊഫസർ നിയമന അർഹത, പി എച്ച് ഡി പ്രവേശനം എന്നിവയ്ക്കാണ് സി എസ് ഐ ആർ യുജിസി നെറ്റ് നിർണായകഘടകമായി പരിഗണിക്കുന്നത്. കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചും യൂണിവേഴ്സിറ്റി ഗ്രാൻഡ്‌സ് കമ്മീഷനും നാഷണൽ ടെസ്റ്റിംഗ് ഏജൻസിയും സംയുക്തമായിട്ടാണ് ഈ പരീക്ഷ നടത്തുന്നത്.

 

വിഷയങ്ങൾ

 

അഞ്ച് വിഷയങ്ങളിലാണ് പരീക്ഷ നടക്കുന്നത്
കെമിക്കൽ സയൻസ്, അറ്റ്മോസ്ഫിയറിക് ഓപ്ഷൻ ആൻഡ് പ്ലാനറ്ററി സയൻസ്, ഫിസിക്കൽ സയൻസ്, മാത്തമാറ്റിക്കൽ സയൻസ്, ലൈഫ് സയൻസ്,

Also read – സ്‌കൂള്‍ സമയമാറ്റം മതപഠനം നടത്തുന്ന കുട്ടികളെ ബാധിക്കും: ജിഫ്രി മുത്തുകോയ തങ്ങള്‍

ജൂൺ പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം

 

  • സിഎസ്ഐആർ യുജിസി നെറ്റ് ഔദ്യോഗിക വെബ്സൈറ്റിൽ പ്രവേശിക്കുക
  • ഹോം പേജിൽ ജോയിന്റ് സി എസ്ഐആർ യുജിസി നെറ്റ് ജൂൺ 2025 എന്ന സ്ഥലത്ത് ലോഗിൻ ലിങ്ക് കണ്ടെത്തുക
  • ന്യൂ ക്യാൻഡിഡേറ്റ് രജിസ്റ്റർ ഹിയർ എന്നതിൽ ക്ലിക്ക് ചെയ്യുക.
  • ഇൻഫർമേഷൻ ബുള്ളറ്റിൽ വായിച്ചതിനുശേഷം കൃത്യമായി വായിച്ചെന്ന് സ്ഥിരീകരിക്കുന്ന ചെക്ക് ബോക്സിൽ ക്ലിക്ക് ചെയ്യുക
  • ആധാർ നമ്പർ പോലുള്ള തിരിച്ചറിയൽ വിവരങ്ങൾ ചിലപ്പോൾ ആവശ്യപ്പെട്ടേക്കാം. നിർദ്ദേശങ്ങൾ പാലിച്ചു ഓ ടി പി ക്രിയേറ്റ് ചെയ്യുക
  • പേര്, രക്ഷിതാക്കളുടെ പേര്, ജനനതീയതി, മൊബൈൽ നമ്പർ ഇമെയിൽ തുടങ്ങിയ വിവരങ്ങൾ നൽകി രജിസ്ട്രേഷൻ ഫോം പൂരിപ്പിക്കുക
  • പാസ്‌വേഡ് ക്രിയേറ്റ് ചെയ്യുക
  • വിവരങ്ങൾ ശരിയാണോ എന്ന് പരിശോധിച്ചതിനുശേഷം സബ്മിറ്റിൽ ക്ലിക്ക് ചെയ്യുക. വെരിഫൈ ചെയ്യാൻ സബ്മിറ്റ് ആൻഡ് സെന്റ് ഓ ടി പി യിൽ ക്ലിക്ക് ചെയ്യുക.
  • തുടർന്ന് ഇമെയിൽ ആയി ലഭിക്കുന്ന ഒടിപി നൽകി വെരിഫൈ ചെയ്യുക.
  • രജിസ്ട്രേഷൻ വിജയകരമായി പൂർത്തിയാക്കിയ ശേഷം സിസ്റ്റം ജനറേറ്റഡ് ആപ്ലിക്കേഷൻ നമ്പറും പാസ്സ്‌വേർഡും രജിസ്റ്റർ ചെയ്ത ഈമെയിൽ ഐഡിയിലും ഫോൺ നമ്പറിലും ലഭിക്കും ഇത് സൂക്ഷിച്ചു വയ്ക്കുക.

 

അപേക്ഷാഫോം പൂരിപ്പിക്കുന്നതിന്

 

  • ആപ്ലിക്കേഷൻ നമ്പറും പാസ്സ്‌വേർഡ് ഉപയോഗിച്ച് ലോഗിൻ ചെയ്യുക
  • കംപ്ലീറ്റ് ആപ്ലിക്കേഷൻ ഫോം എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
  • വേണ്ട വിവരങ്ങളെല്ലാം പൂരിപ്പിച്ച് നൽകിയതിനു ശേഷം സേവ് ആൻഡ് നെക്സ്റ്റ് ക്ലിക്ക് ചെയ്യുക
  • കൃത്യമായി രേഖകൾ എല്ലാം അപ്‌ലോഡ് ചെയ്തതിനുശേഷം അപേക്ഷ ഫീസ് അടയ്ക്കുക.
  • പിന്നീട് ലഭിക്കുന്ന കൺഫർമേഷൻ പേജ് ഡൗൺലോഡ് ചെയ്യുക.
Related Stories
Kerala School Holiday : അടിപൊളി ഇനി പത്താം തീയതി സ്കൂളിൽ പോയാൽ മതി; തിങ്കളാഴ്ച കളക്ടർ അവധി പ്രഖ്യാപിച്ചു
RRB ALP Application Status: നിങ്ങളുടെ ആർആർബി എഎൽപി അപേക്ഷാ ഫോം പരിശോധിക്കാം; ചെയ്യേണ്ടത്
KDRB Recruitment 2025: തിരുവിതാംകൂര്‍ ദേവസ്വത്തിലേക്കുള്ള റിക്രൂട്ട്‌മെന്റ്; പരീക്ഷകള്‍ ആരംഭിക്കുന്നു; കെഡിആര്‍ബിയുടെ അറിയിപ്പ്‌
IIM Kozhikode Recruitment 2025: കോഴിക്കോട് ഐഐഎമ്മില്‍ അവസരം, സ്‌റ്റോര്‍ കീപ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
Village Field Assistant Recruitment: പത്താം ക്ലാസ് പാസായെങ്കില്‍ സര്‍ക്കാര്‍ ജോലി, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് നോട്ടിഫിക്കേഷന്‍ ഉടന്‍
School Holiday: 21 ദിവസം സ്കൂളിൽ പോകേണ്ട, അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ