CUET PG admit cards 2025: സിയുഇടി-പിജി; മാര്‍ച്ച് 21 മുതല്‍ 25 വരെയുള്ള പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡെത്തി; എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം?

CUET PG admit cards released for March 21-25 exams: യോഗ്യതാ വ്യവസ്ഥകൾ പാലിക്കുന്നതിന് വിധേയമായാണ് അഡ്മിറ്റ് കാര്‍ഡുകള്‍ നല്‍കുന്നത്. തപാൽ വഴി അഡ്മിറ്റ് കാർഡ് അയയ്ക്കില്ല. അഡ്മിറ്റ് കാർഡ് വികൃതമാക്കുകയോ അതിൽ നൽകിയിരിക്കുന്ന ഏതെങ്കിലും എൻട്രി മാറ്റുകയോ ചെയ്യരുതെന്ന് എന്‍ടിഎ

CUET PG admit cards 2025: സിയുഇടി-പിജി; മാര്‍ച്ച് 21 മുതല്‍ 25 വരെയുള്ള പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡെത്തി; എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം?

പ്രതീകാത്മക ചിത്രം

Published: 

17 Mar 2025 | 10:34 AM

മാർച്ച് 21 മുതൽ മാർച്ച് 25 വരെ നടക്കാനിരിക്കുന്ന കോമൺ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ്‌-പോസ്റ്റ് ഗ്രാജുവേറ്റ് (സിയുഇടി-പിജി) പരീക്ഷകൾക്കുള്ള അഡ്മിറ്റ് കാർഡുകൾ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എന്‍ടിഎ) മാർച്ച് 16 പുറത്തിറക്കി. പരീക്ഷ എഴുതുന്നവര്‍ക്ക്‌ https://exams.nta.ac.in/CUET-PG/ എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാം. ഹാൾ ടിക്കറ്റുകൾ ഡൗൺലോഡ് ചെയ്യുന്നതിന്, അപേക്ഷാ നമ്പറും ജനനത്തീയതിയും നൽകേണ്ടതുണ്ട്. അതില്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പരീക്ഷാര്‍ത്ഥികള്‍ ശ്രദ്ധാപൂര്‍വം വായിക്കണമെന്നും എന്‍ടിഎ വ്യക്തമാക്കി. മാര്‍ച്ച് 25ന് ശേഷം നടക്കുന്ന പരീക്ഷകളുടെ ഹാൾ ടിക്കറ്റുകൾ പിന്നീട് പ്രസിദ്ധീകരിക്കുമെന്ന് എന്‍ടിഎ അറിയിച്ചു.

2025-26 അക്കാദമിക് സെഷനിലേക്കുള്ള ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി എൻ‌ടി‌എ മാർച്ച് 13 മുതൽ ഏപ്രിൽ 1 വരെയാണ്‌ കമ്പ്യൂട്ടർ അധിഷ്ഠിത മോഡിൽ സിയുഇടി-പിജി നടത്തുന്നത്. പരീക്ഷാ നഗരത്തെക്കുറിച്ചുള്ള മുന്‍കൂര്‍ അറിയിപ്പുകള്‍ എന്‍ടിഎ വെബ്‌സൈറ്റായ www.nta.ac.in, https://exams.nta.ac.in/CUET-PG/ എന്നിവയിൽ നേരത്തെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

യോഗ്യതാ വ്യവസ്ഥകൾ പാലിക്കുന്നതിന് വിധേയമായാണ് അഡ്മിറ്റ് കാര്‍ഡുകള്‍ നല്‍കുന്നത്. തപാൽ വഴി അഡ്മിറ്റ് കാർഡ് അയയ്ക്കില്ല. അഡ്മിറ്റ് കാർഡ് വികൃതമാക്കുകയോ അതിൽ നൽകിയിരിക്കുന്ന ഏതെങ്കിലും എൻട്രി മാറ്റുകയോ ചെയ്യരുതെന്ന് എന്‍ടിഎ വ്യക്തമാക്കി. പിന്നീടുള്ള റഫറന്‍സിനായി പരീക്ഷാര്‍ത്ഥികള്‍ അഡ്മിറ്റ് കാര്‍ഡിന്റെ പകര്‍പ്പ് സൂക്ഷിക്കണമെന്നും എന്‍ടിഎ നിര്‍ദ്ദേശിച്ചു.

Read Also : CUET PG admit card: സിയുഇടി-പിജി അഡ്മിറ്റ് കാര്‍ഡ് ഇങ്ങെത്തി, എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം?

പരീക്ഷയെക്കുറിച്ചുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി പരീക്ഷാര്‍ത്ഥികള്‍ എന്‍ടിഎ വെബ്‌സൈറ്റ് www.nta.ac.in, https://exams.nta.ac.in/CUET-PG/ എന്നിവ പതിവായി സന്ദർശിക്കണം. അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുന്നതിൽ ബുദ്ധിമുട്ടുകൾ നേനേരിടുകയോ അല്ലെങ്കില്‍ അഡ്മിറ്റ് കാര്‍ഡിലെ വിശദാംശങ്ങളില്‍ തെറ്റുകളുണ്ടെങ്കിലോ,പരീക്ഷാര്‍ത്ഥികള്‍ക്ക്‌ 011-40759000 എന്ന നമ്പറിൽ എന്‍ടിഎ ഹെൽപ്പ് ഡെസ്‌കുമായി ബന്ധപ്പെടാം. അല്ലെങ്കില്‍ helpdeskcuetpg@nta.ac.in എന്ന വിലാസത്തിൽ എന്‍ടിഎയിലേക്ക് എഴുതാവുന്നതാണ്.

ഹാൾ ടിക്കറ്റുകൾ എങ്ങനെ ഡൗൺലോഡ് ചെയ്യാം?

  1. exams.nta.ac.in/CUET-PG/ എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക
  2. ഹോം പേജിൽ ലഭ്യമായ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ലിങ്കിൽ ക്ലിക്ക് ചെയ്യണം
  3. അപേക്ഷ നമ്പർ, ജനനത്തീയതി തുടങ്ങിയ നിങ്ങളുടെ വിശദാംശങ്ങൾ നൽകുക

 

Related Stories
KEAM 2026: കീം പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി തീരാന്‍ മണിക്കൂറുകള്‍ മാത്രം; തീയതി നീട്ടുമോ?
CUET PG 2026: സിയുഇടി പിജി അപേക്ഷയിൽ തെറ്റുപറ്റിയോ? തിരുത്താൻ അവസരം; അവസാന തീയതിയും നടപടികളും അറിയാം
Kerala Local Holiday : ബുക്ക് മടക്കി വെച്ചോ, ഇന്ന് സ്കൂളില്ല; കുട്ടികൾക്ക് ഹാപ്പി ന്യൂസ്, അവധി പ്രഖ്യാപിച്ച് കളക്ടർ
Kerala Local Holiday : ഇനി ബാഗും ബുക്കും തിങ്കളാഴ്ച നോക്കിയാൽ മതി, നാളെ അവധിയാണ്; കളക്ടർ പ്രഖ്യാപിച്ചു
Guruvayoor devaswam board recruitment: ഗുരുവായൂർ നിയമനങ്ങൾ: ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് അധികാരമില്ലെന്ന വിധിക്ക് സുപ്രീം കോടതി സ്റ്റേ
Kerala Budget 2026: പ്ലസ് ടു അല്ല, ഇനി ഡിഗ്രി വരെ സൗജന്യമായി പഠിക്കാം
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ