CUET UG 2025: സിയുഇടി യുജി 2025; ഇനിയും രജിസ്റ്റര്‍ ചെയ്തില്ലേ? സമയപരിധി ഉടന്‍ അവസാനിക്കും

CUET UG 2025 registration: മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ആസാമീസ്, ബംഗാളി, ഗുജറാത്തി, മറാത്തി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുങ്ക്, ഉറുദു എന്നീ ഭാഷകളില്‍ നടത്തും. വിദഗ്ദ്ധ പാനലിന്റെ ശുപാർശകളെ തുടര്‍ന്ന് ഇത്തവണ ചില മാറ്റങ്ങളും വരുത്തി. ഹൈബ്രിഡ് ഫോർമാറ്റിൽ നിന്ന് മാറി, കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിലായിരിക്കും പരീക്ഷ

CUET UG 2025: സിയുഇടി യുജി 2025; ഇനിയും രജിസ്റ്റര്‍ ചെയ്തില്ലേ? സമയപരിധി ഉടന്‍ അവസാനിക്കും

പ്രതീകാത്മക ചിത്രം

Published: 

18 Mar 2025 13:45 PM

കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് അണ്ടർ ഗ്രാജുവേറ്റ് (സിയുഇടി യുജി) രജിസ്‌ട്രേഷനുള്ള സമയപരിധി അവസാനഘട്ടത്തിലേക്ക്. മാര്‍ച്ച് 22 ആണ് അവസാന തീയതി. ഫീസ് അടയ്ക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 23 ആണ്. ആപ്ലിക്കേഷന്‍ കറക്ഷന്‍ വിന്‍ഡോ മാര്‍ച്ച് 24 മുതല്‍ 26 വരെ ലഭ്യമാകും. കേന്ദ്രസര്‍വകലാശാലകള്‍, വിവിധ സംസ്ഥാന സര്‍വകലാശാലകള്‍, സ്വകാര്യ സര്‍വകലാശാലകള്‍ എന്നിവയില്‍ പ്രവേശനം നേടുന്നതിന് വിദ്യാര്‍ത്ഥികള്‍ക്കുള്ള അവസരമാണിത്. മെയ് എട്ട് മുതല്‍ ജൂണ്‍ ഒന്ന് വരെ പരീക്ഷ നടത്താനാണ് നിലവിലെ തീരുമാനം. പരീക്ഷാ നഗരത്തെക്കുറിച്ചുള്ള വിവരവും, അഡ്മിറ്റ് കാര്‍ഡും പിന്നീട് പുറത്തുവിടും.

മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ആസാമീസ്, ബംഗാളി, ഗുജറാത്തി, മറാത്തി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുങ്ക്, ഉറുദു എന്നീ 13 ഭാഷകളില്‍ നടത്തും. വിദഗ്ദ്ധ പാനലിന്റെ ശുപാർശകളെ തുടര്‍ന്ന് ഇത്തവണ ചില മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. ഹൈബ്രിഡ് ഫോർമാറ്റിൽ നിന്ന് മാറി, കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിലായിരിക്കും പരീക്ഷ നടത്തുക.

12-ാം ക്ലാസ് സ്ട്രീം പരിഗണിക്കാതെ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക്‌ വിഷയങ്ങൾ തിരഞ്ഞെടുക്കാം. വിഷയങ്ങളുടെ എണ്ണം 63 ൽ നിന്ന് 37 ആയി കുറച്ചു. ഇപ്പോൾ 60 മിനിറ്റ് ഏകീകൃത ദൈർഘ്യം ഉണ്ടായിരിക്കും. ഓപ്ഷണല്‍ ചോദ്യങ്ങള്‍ ഒഴിവാക്കി. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതണം.

Read Also : CUET PG admit cards 2025: സിയുഇടി-പിജി; മാര്‍ച്ച് 21 മുതല്‍ 25 വരെയുള്ള പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡെത്തി; എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം?

എങ്ങനെ രജിസ്റ്റര്‍ ചെയ്യാം?

  1. വിദ്യാര്‍ത്ഥികള്‍ക്ക്‌ cuet.nta.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാം
  2. cuet.nta.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രവേശിക്കുക
  3. ‘കാൻഡിഡേറ്റ് ആക്റ്റിവിറ്റി’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക
  4. രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കി ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് ലോഗിൻ ചെയ്യുക
  5. മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി അപേക്ഷ പൂരിപ്പിക്കുക
  6. ഓൺലൈൻ പേയ്‌മെന്റ് മാര്‍ഗം ഉപയോഗിച്ച് അപേക്ഷാ ഫീസ് അടയ്ക്കുക
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും