CUET UG Result 2025: സിയുഇടി യുജി ഫലം ഒരാഴ്ചയ്ക്കകം?; പരിശോധിക്കേണ്ടത് എവിടെ, അറിയേണ്ടതെല്ലാം
CUET UG Result 2025 Latest Update: 46 കേന്ദ്ര സർവകലാശാലകൾ ഉൾപ്പെടെ ഇരുനൂറിലേറെ സ്ഥാപനങ്ങളിലെ ബിരുദ പ്രവേശനം സിയുഇടി–യുജിയുടെ അടിസ്ഥാനത്തിലാണ് നടത്തുന്നത്. ഈ വർഷം മെയ് 13 മുതൽ ജൂൺ മൂന്ന് വരെയാണ് സിയുഇടി–യുജി പരീക്ഷ നടത്തിയത്.

Cuet Ug
നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ്-അണ്ടർ ഗ്രാജുവേറ്റ് (സിയുഇടി യുജി 2025) ഉടൻ പ്രസിദ്ധീകരിക്കും. ഫലം പുറത്തുവരുന്ന ഔദ്യോഗിക തീയതി പുറപ്പെടുവിച്ചിട്ടില്ലെങ്കിലും ഉടൻ വരമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫലം പുറത്തുവന്ന ഉടൻ തന്നെ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ cuet.nta.nic.in ൽ പരിശോധിക്കാവുന്നതാണ്. ഫലത്തോടൊപ്പം, പരീക്ഷയുടെ അന്തിമ ഉത്തരസൂചികയും ഏജൻസി പുറത്തിറക്കും.
ഉദ്യോഗാർത്ഥികൾക്ക് അവരുടെ ജനനത്തീയതിയും മറ്റ് വിവരങ്ങളും നൽകി സിയുഇടി യുജി ഫലങ്ങൾ പരിശോധിക്കാം. സിയുഇടി യുജി ഫലത്തിന്റെ തീയതിയും സമയവും എൻടിഎ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സിയുഇടി യുജി ഫലപ്രഖ്യാപനത്തിനുശേഷം, നിങ്ങൾക്ക് ലഭിച്ച സർവകലാശാലകളിലേക്കുള്ള പ്രവേശനത്തിനായി ഉദ്യോഗാർത്ഥികൾ അപേക്ഷിക്കേണ്ടതുണ്ട്. ജിഇഇ അല്ലെങ്കിൽ നീറ്റ് പോലെയായിരിക്കില്ല, സിയുഇടി യുജി ക്ക് കേന്ദ്രീകൃത കൗൺസിലിംഗ് ഉണ്ടാകില്ല. അതിനാൽ, ഓരോ സർവകലാശാലയിലേക്കും പ്രത്യേകം അപേക്ഷിക്കണം. അപേക്ഷിക്കുന്നതിന് മുമ്പ് അവർ സർവകലാശാലകളുടെ കൗൺസിലിംഗ് നിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം വായിക്കണം.
46 കേന്ദ്ര സർവകലാശാലകൾ ഉൾപ്പെടെ ഇരുനൂറിലേറെ സ്ഥാപനങ്ങളിലെ ബിരുദ പ്രവേശനം സിയുഇടി–യുജിയുടെ അടിസ്ഥാനത്തിലാണ് നടത്തുന്നത്. ഈ വർഷം മെയ് 13 മുതൽ ജൂൺ മൂന്ന് വരെയാണ് സിയുഇടി–യുജി പരീക്ഷ നടത്തിയത്. മെയ് 13, 16 തീയതികളിൽ പരീക്ഷ എഴുതിയവർക്ക് ജൂൺ രണ്ട്, നാല് തീയതികളിൽ വീണ്ടും പരീക്ഷ നടത്തി.
പ്രഖ്യാപിത സിലബസുമായി പൊരുത്തപ്പെടാത്ത ചോദ്യങ്ങളെക്കുറിച്ച് ഉദ്യോഗാർത്ഥികൾ പരാതി ഉന്നയിച്ചതിന് പിന്നലെയാണ് വീണ്ടും പരീക്ഷ നടത്തിയത്. ഈ മാസം ആദ്യം, സിയുഇടി–യുജിയുടെ താൽക്കാലിക ഉത്തരസൂചിക പുറത്തിറക്കിയിരുന്നു. പുതുക്കിയ സിയുഇടി–യുജിയുടെ അന്തിമ ഉത്തരസൂചികയുടെ അടിസ്ഥാനത്തിൽ, ഫലം പ്രഖ്യാപിക്കുമെന്നാണ് അധികൃതർ അറിയിച്ചത്.
സിയുഇടി–യുജി ഫലങ്ങൾ 2025 എങ്ങനെ പരിശോധിക്കാം
- ഫലപ്രഖ്യാപനത്തിനുശേഷം, ഉദ്യോഗാർത്ഥികൾക്ക് ഈ ഘട്ടങ്ങൾ പിന്തുടർന്ന് അവരുടെ സ്കോറുകൾ പരിശോധിക്കാം.
- cuet.nta.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
- CUET UG 2025 സ്കോർകാർഡ് ഡൗൺലോഡ് ലിങ്ക് തുറക്കുക.
- നിങ്ങളുടെ ലോഗിൻ വിശദാംശങ്ങൾ നൽകുക.
- ഫലി പരിശോധിച്ച് ഡൗൺലോട് ചെയ്യുക.