Course for Love: ബ്രേക്ക് അപ്പിനും പ്രണയത്തിനും ഒരു കോഴ്സ്, ഡൽഹി സർവ്വകലാശാലയിലെ പുതിയ കോഴ്സ് വിവരങ്ങൾ…

Delhi University Launches Unique Course on Relationships: നെഗോഷ്യേറ്റ് ഇന്റിമേറ്റ് റിലേഷൻഷിപ്പ്സ് എന്നാണ് കോഴ്സിന്റെ പേര്. ഡേറ്റിംഗ് ആപ്പുകളും സോഷ്യൽ മീഡിയയും ഇടപെടുന്ന ഇന്നത്തെ തലമുറയുടെ പ്രണയ ബന്ധങ്ങളെ പറ്റിയാണ് ഇതിൽ പഠിക്കുന്നത്.

Course for Love: ബ്രേക്ക് അപ്പിനും പ്രണയത്തിനും ഒരു കോഴ്സ്, ഡൽഹി സർവ്വകലാശാലയിലെ പുതിയ കോഴ്സ് വിവരങ്ങൾ...

Course For Love

Published: 

16 Jun 2025 15:42 PM

കൊച്ചി : പ്രണയം മനോഹരം ആണെങ്കിലും പ്രണയ തകർച്ചകൾ വേദനയാണ്. ഈ വേദന പലതരത്തിലാണ് ആളുകളെ ബാധിക്കുന്നത്. ചിലർ അതിനുശേഷം ആക്രമണങ്ങൾക്ക് മുതിരുന്നു. ചിലർ സ്വയം നശിക്കുന്നു. ചിലർ മാത്രം അതിൽ നിന്ന് കരകയറും. പ്രണയ തകർച്ചകൾ കുറ്റകൃത്യങ്ങളിലേക്ക് വഴിമാറുന്ന ഇന്നത്തെ കാലത്ത് അതിനെ കൃത്യമായി കൈകാര്യം ചെയ്യുന്നതിന് ഒരു കോഴ്സ് വളരെ അത്യാവശ്യമാണ്. ഇത്തരത്തിലുള്ള ഒരു നൂതന ആശയവുമായി രംഗത്തെത്തിയിരിക്കുകയാണ് ഡൽഹി സർവകലാശാല.

നെഗോഷ്യേറ്റ് ഇന്റിമേറ്റ് റിലേഷൻഷിപ്പ്സ് എന്നാണ് കോഴ്സിന്റെ പേര്. ഡേറ്റിംഗ് ആപ്പുകളും സോഷ്യൽ മീഡിയയും ഇടപെടുന്ന ഇന്നത്തെ തലമുറയുടെ പ്രണയ ബന്ധങ്ങളെ പറ്റിയാണ് ഇതിൽ പഠിക്കുന്നത്. കൃത്യമായ ആശയവിനിമയത്തോടെ ആകർഷകമായ രീതിയിൽ ആണ് ഈ കോഴ്സ് തയ്യാറാക്കിയിരിക്കുന്നത്. ട്യൂട്ടോറിയലുകൾക്ക് പുറമെ സോഷ്യൽ മീഡിയ വിശകലനം വ്യായാമങ്ങൾ ഡിജിറ്റൽ ഡേറ്റിങ്ങിനെ പറ്റിയും പ്രതിസന്ധികളെ പറ്റിയും ഉള്ള സംവാദങ്ങൾ പോപ് സംസ്കാര വിമർശനങ്ങൾ എന്നിവ സിലബസിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ അക്കാഡമിക് ഇയറിൽ ആരംഭിക്കാൻ ഷെഡ്യൂൾ ചെയ്തിരിക്കുന്ന കോഴ്സിലേക്ക് വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. സിനിമകൾ പലപ്പോഴും ടോക്സിക് ബന്ധങ്ങളെ മഹത്വവൽക്കരിക്കാറുണ്ട്. ഇത്തരം സംഭവങ്ങളെ പറ്റിയും ഈ കോഴ്സിൽ പഠിപ്പിക്കുന്നുവെന്ന് അധ്യാപകർ പറയുന്നു.

 

ആർക്കെല്ലാം അപേക്ഷിക്കാം

 

ഇതൊരു ബിരുദ കോഴ്സ് ആയതുകൊണ്ട് തന്നെ പന്ത്രണ്ടാം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാൻ കഴിയും.

 

കോഴ്സിന്റെ ലക്ഷ്യങ്ങൾ

 

സൗഹൃദങ്ങളെ കൃത്യമായി കൈകാര്യം ചെയ്യാനും പ്രണയബന്ധങ്ങളിൽ നിന്നുണ്ടാകുന്ന പ്രശ്നങ്ങൾ അതിജീവിക്കാനും ഈ കോഴ്സ് സഹായിക്കുന്നു. ഓരോ ബന്ധങ്ങളും വഷളാകുന്നതിന് സൂചനകളെ പറ്റിയും ഇവയെല്ലാം വൈകാരികമായി എങ്ങനെ കൈകാര്യം ചെയ്യണം എന്ന് മനസ്സിലാക്കുന്നു. ഇത്തരം സാഹചര്യങ്ങളെ അതിജീവിക്കാനുള്ള കരുത്തും ഈ കോഴ്സിലൂടെ കുട്ടികളിൽ എത്തിക്കാൻ ആണ് ലക്ഷ്യമിടുന്നത്.

Related Stories
Kerala School Holiday : അടിപൊളി ഇനി പത്താം തീയതി സ്കൂളിൽ പോയാൽ മതി; തിങ്കളാഴ്ച കളക്ടർ അവധി പ്രഖ്യാപിച്ചു
RRB ALP Application Status: നിങ്ങളുടെ ആർആർബി എഎൽപി അപേക്ഷാ ഫോം പരിശോധിക്കാം; ചെയ്യേണ്ടത്
KDRB Recruitment 2025: തിരുവിതാംകൂര്‍ ദേവസ്വത്തിലേക്കുള്ള റിക്രൂട്ട്‌മെന്റ്; പരീക്ഷകള്‍ ആരംഭിക്കുന്നു; കെഡിആര്‍ബിയുടെ അറിയിപ്പ്‌
IIM Kozhikode Recruitment 2025: കോഴിക്കോട് ഐഐഎമ്മില്‍ അവസരം, സ്‌റ്റോര്‍ കീപ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
Village Field Assistant Recruitment: പത്താം ക്ലാസ് പാസായെങ്കില്‍ സര്‍ക്കാര്‍ ജോലി, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് നോട്ടിഫിക്കേഷന്‍ ഉടന്‍
School Holiday: 21 ദിവസം സ്കൂളിൽ പോകേണ്ട, അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ