Diwali Holidays 2025: ഒക്ടോബര്‍ 24 വരെ സ്‌കൂള്‍ അവധി? ദീപാവലി അവധികളിങ്ങനെ

Kerala Diwali School Holidays: ഒക്‌ടോബര്‍ 20 തിങ്കളാഴ്ചയാണ് ഈ വര്‍ഷത്തെ ദീപാവലി. ദീപാവലി ആഘോഷിക്കുന്നതിനായി വിവിധ സംസ്ഥാനങ്ങളില്‍ അവധികള്‍ ഒട്ടനവധി നല്‍കിയിട്ടുണ്ട്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ എത്ര ദിവസം ദീപാവലി അവധി ലഭിക്കുമെന്ന് നോക്കാം.

Diwali Holidays 2025: ഒക്ടോബര്‍ 24 വരെ സ്‌കൂള്‍ അവധി? ദീപാവലി അവധികളിങ്ങനെ

പ്രതീകാത്മക ചിത്രം

Published: 

15 Oct 2025 21:10 PM

ഇന്ത്യക്കാര്‍ അതിഗംഭീരമായി ആഘോഷിക്കുന്ന ഉത്സവങ്ങളിലൊന്നാണ് ദീപാവലി. ഈ വര്‍ഷത്തെ ദീപാവലി ആഘോഷങ്ങള്‍ ആരംഭിച്ചു. രാജ്യത്തൊന്നാകെയുള്ള ആഘോഷമായതിനാല്‍ തന്നെ സ്‌കൂളുകള്‍, കോളേജുകള്‍, ഓഫീസുകള്‍ തുടങ്ങിയവയ്‌ക്കെല്ലാം അവധിയായിരിക്കും. ഒക്‌ടോബര്‍ 20 തിങ്കളാഴ്ചയാണ് ഈ വര്‍ഷത്തെ ദീപാവലി. ദീപാവലി ആഘോഷിക്കുന്നതിനായി വിവിധ സംസ്ഥാനങ്ങളില്‍ അവധികള്‍ ഒട്ടനവധി നല്‍കിയിട്ടുണ്ട്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ എത്ര ദിവസം ദീപാവലി അവധി ലഭിക്കുമെന്ന് നോക്കാം.

ഒഡീഷ

ദീപാവലി, കാളി പൂജ എന്നീ ആഘോഷങ്ങള്‍ക്കായി ഒക്‌ടോബര്‍ 20ന് മാത്രമായിരിക്കും സംസ്ഥാനത്ത് അവധിയായിരിക്കും.

അസം

ദീപാവലി, കാളി പൂജ എന്നിവയ്ക്കായി ഒക്ടോബര്‍ 20ന് മാത്രമാണ് അസമിലും അവധിയുള്ളത്.

തമിഴ്‌നാട്

ഒക്ടോബര്‍ 18 മുതല്‍ 21 വരെ തമിഴ്‌നാട്ടിലെ എല്ലാ സ്‌കൂളുകള്‍ക്കും അവധിയായിരിക്കും.

കേരളം

കേരളത്തില്‍ ഒക്ടോബര്‍ 20ന് മാത്രമാണ് അവധിയുള്ളത്. വേറെ ഒരു ദിവസവും കേരളത്തില്‍ അവധിയുണ്ടായിരിക്കില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

ഡല്‍ഹി

ഡല്‍ഹിയില്‍ ഒക്ടോബര്‍ 20നും ഗോവര്‍ദ്ധന്‍ പൂജ ദിവസമായ ഒക്‌ടോബര്‍ 22 നും അവധിയായിരിക്കും.

ഉത്തര്‍പ്രദേശ്

ഒക്ടോബര്‍ 20 മുതല്‍ 23 വരെ അവധിയായിരിക്കും. ഒക്ടോബര്‍ 24ന് സ്‌കൂളുകള്‍ പുനരാരംഭിക്കും.

ഹരിയാന

ഒക്ടോബര്‍ 20 മുതല്‍ 23 വരെയാണ് ഹരിയാനയില്‍ അവധിയുള്ളത്.

രാജസ്ഥാന്‍

രാജസ്ഥാനിലെ സ്‌കൂളുകള്‍ക്ക് ഒക്ടോബര്‍ 13 മുതല്‍ 24 വരെയാണ് അവധിയുള്ളത്. ആകെ 12 ദിവസത്തെ അവധിയാണ് സംസ്ഥാനത്ത്.

Also Read: Diwali 2025 Holidays: ദീപാവലി അവധിക്കാലം ആഘോഷിക്കാൻ ഇതാ കിടിലൻ സ്ഥലങ്ങൾ; ബജറ്റും വളരെ കുറവാണ്

ബീഹാര്‍

ദീപാവലി, ഛാത്ത് പൂജ എന്നിവയ്ക്ക് ഉള്‍പ്പെടെ ഒക്ടോബര്‍ 18 മുതല്‍ 29 വരെയാണ് ബീഹാറില്‍ അവധിയുള്ളത്.

ബംഗാള്‍

പശ്ചിമബംഗാളിലെ സ്‌കൂളുകള്‍ക്ക് പൂജ അവധി നീട്ടിയതിനാല്‍ ഒക്ടോബര്‍ 24 വരെയാണ് അവധി. സെപ്റ്റംബര്‍ 24നാണ് പൂജ അവധി ആരംഭിച്ചത്.

കര്‍ണാടക

ദീപാവലി പ്രമാണിച്ച് ഒക്ടോബര്‍ 20 മുതല്‍ 22 വരെയാണ് കര്‍ണാടകയില്‍ അവധിയുള്ളത്.

'കളങ്കാവല്‍' ആദ്യ ദിനം നേടിയത് എത്ര?
ഈ ദിവസം വരെ ബെംഗളൂരുവില്‍ വൈദ്യുതിയില്ല
ആർത്തവം ഇടയ്ക്ക് മുടങ്ങിയാൽ? കറുവപ്പട്ടയിലുണ്ട് പരിഹാരം
പുടിന്റെ ആസ്തിയെത്ര? കണക്കുകള്‍ അതിശയിപ്പിക്കും
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ