IDBI Recruitment 2024: ഐഡിബിഐ ബാങ്കിൽ മെഡിക്കൽ ഓഫീസറാകാം; അപേക്ഷിക്കേണ്ട വിധം ഇങ്ങനെ

IDBI Recruitment 2024 : ബാങ്കിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ idbibank.in വഴിയാണ് ജോലിക്ക് അപേക്ഷിക്കേണ്ടത്. തസ്തികകളിലേക്കുള്ള അപേക്ഷാ നടപടികൾ ആരംഭിച്ചിട്ടുണ്ട്.

IDBI Recruitment 2024: ഐഡിബിഐ ബാങ്കിൽ മെഡിക്കൽ ഓഫീസറാകാം; അപേക്ഷിക്കേണ്ട വിധം ഇങ്ങനെ

IDBI-BANK-RECRUITMENT

Published: 

21 Jun 2024 17:42 PM

IDBI Recruitment 2024: ബാങ്കിങ്ങ് മേഖലയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ എങ്കിൽ നിങ്ങൾക്കായിതാ ഒരു സുവർണാവസരം. ഐഡിബിഐ ബാങ്കിൽ മെഡിക്കൽ ഓഫീസർ തസ്തികകളിലേക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ബാങ്കിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ idbibank.in വഴിയാണ് ജോലിക്ക് അപേക്ഷിക്കേണ്ടത്. തസ്തികകളിലേക്കുള്ള അപേക്ഷാ നടപടികൾ ആരംഭിച്ചിട്ടുണ്ട്. നിലവിൽ ആറ് ഒഴിവുകളാണുള്ളത്. താത്പര്യമുള്ളവർ ജൂലൈ 03-ന് മുൻപ് അപേക്ഷിക്കണം.

യോഗ്യത

അപേക്ഷകർ അംഗീകൃത സർവകലാശാലയിൽ നിന്നോ കോളേജിൽ നിന്നോ എംബിബിഎസ് / എംഡി ബിരുദം നേടിയിരിക്കണം. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരം നേടിയിരിക്കണം. ഉദ്യോഗാർത്ഥികളുടെ പ്രായപരിധി 60 വയസ്സിൽ കവിയാൻ പാടില്ല,

നടപടിക്രമം

അപേക്ഷകളിൽ നിന്നും ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്നവരുടെ യോഗ്യത, പ്രായ പരിചയം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുകയും ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളെ അഭിമുഖത്തിന് വിളിക്കും.

ശമ്പളം

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥിക്ക് മണിക്കൂറിന് 1000 രൂപ നിരക്കിലായിരിക്കും ശമ്പളം . പ്രതിമാസം 2000 രൂപ വാഹന അലവൻസും കോമ്പൗണ്ടിംഗ് ഫീസും (ബാധകമെങ്കിൽ) പ്രതിമാസം 1000 രൂപയും ലഭിക്കും.

അപേക്ഷിക്കേണ്ടവിധം

തസ്തികകളിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ വെബ്സൈറ്റിൽ നിന്നും ഡൗണ്‍ലോഡ് ചെയ്ത ഫോമിൽ ഡെപ്യൂട്ടി ജനറൽ മാനേജർ, ഹ്യൂമൻ റിസോഴ്സസ്, ഐഡിബിഐ ബാങ്ക്, ഐഡിബിഐ ടവർ, ഡബ്ല്യുടിസി കോംപ്ലക്സ്, കഫ് പരേഡ്, കൊളാബ, മുംബൈ, മഹാരാഷ്ട്ര-400005 എന്ന വിലാസത്തിൽ അപേക്ഷാ ഫോം അയയ്ക്കണം.

ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെയും ( എൽഐസി ) ഇന്ത്യാ ഗവൺമെൻ്റിൻ്റെയും ഉടമസ്ഥതയിലുള്ള ഒരു ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കാണ് ഐഡിബിഐ ബാങ്ക് ലിമിറ്റഡ് ( ഐഡിബിഐ ബാങ്ക് അല്ലെങ്കിൽ ഐഡിബിഐ ) .

Related Stories
Kerala School Holiday : അടിപൊളി ഇനി പത്താം തീയതി സ്കൂളിൽ പോയാൽ മതി; തിങ്കളാഴ്ച കളക്ടർ അവധി പ്രഖ്യാപിച്ചു
RRB ALP Application Status: നിങ്ങളുടെ ആർആർബി എഎൽപി അപേക്ഷാ ഫോം പരിശോധിക്കാം; ചെയ്യേണ്ടത്
KDRB Recruitment 2025: തിരുവിതാംകൂര്‍ ദേവസ്വത്തിലേക്കുള്ള റിക്രൂട്ട്‌മെന്റ്; പരീക്ഷകള്‍ ആരംഭിക്കുന്നു; കെഡിആര്‍ബിയുടെ അറിയിപ്പ്‌
IIM Kozhikode Recruitment 2025: കോഴിക്കോട് ഐഐഎമ്മില്‍ അവസരം, സ്‌റ്റോര്‍ കീപ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
Village Field Assistant Recruitment: പത്താം ക്ലാസ് പാസായെങ്കില്‍ സര്‍ക്കാര്‍ ജോലി, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് നോട്ടിഫിക്കേഷന്‍ ഉടന്‍
School Holiday: 21 ദിവസം സ്കൂളിൽ പോകേണ്ട, അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്