IIT JAM 2025: ഐഐടി സ്വപ്നം കാണുന്നവർ ശ്രദ്ധിക്കുക; ജാം 2025 രജിസ്ട്രേഷൻ നാളെ മുതൽ

IIT JAM 2025 Registration : ഐഐടി കളിലെ വിവിധ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പരീക്ഷയാണ്ജോയിൻ്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ മാസ്റ്റേഴ്‌സ് (JAM). ഇതിന്റെ 2025-ലേക്കുള്ള രജിസ്ട്രേഷൻ പ്രക്രിയ നാളെ ആരംഭിക്കും.

IIT JAM 2025: ഐഐടി സ്വപ്നം കാണുന്നവർ ശ്രദ്ധിക്കുക; ജാം 2025 രജിസ്ട്രേഷൻ നാളെ മുതൽ
Published: 

02 Sep 2024 10:38 AM

ന്യൂഡൽഹി: ഐഐടിയിൽ പഠിക്കണം എന്ന് ആ​ഗ്രഹിക്കുന്നവരാണോ നിങ്ങൾ.. എങ്കിൽ നാളെ മുതൽ അതിനായി അപേക്ഷിക്കാൻ അവസരം. ഐഐടി കളിലെ വിവിധ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പരീക്ഷയാണ്ജോയിൻ്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ മാസ്റ്റേഴ്‌സ് (JAM). ഇതിന്റെ 2025-ലേക്കുള്ള രജിസ്ട്രേഷൻ പ്രക്രിയ നാളെ ആരംഭിക്കും.

താൽപ്പര്യവും യോഗ്യതയുമുള്ള വിദ്യാർത്ഥികൾക്ക് jam2025.iitd.ac.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം. ഒക്‌ടോബർ 11 വരെ രജിസ്‌ട്രേഷൻ നടത്താം. 2025 ഫെബ്രുവരി 2 നാണ് പരീക്ഷ.

അപേക്ഷിക്കാനുള്ള ഘട്ടങ്ങൾ

  • jam2025.iitd.ac.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് പോകുക
  • ഹോംപേജിൽ, രജിസ്ട്രേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക
  • സ്ക്രീനിൽ ഒരു പുതിയ പേജ് ദൃശ്യമാകും
  • നിങ്ങളുടെ യോഗ്യതാ സർട്ടിഫിക്കേറ്റുകൾ നൽകുക.
  • രജിസ്റ്റർ ചെയ്യുക
  • രജിസ്ട്രേഷൻ ഫീസ് അടയ്ക്കുക
  • നിങ്ങളുടെ അപേക്ഷ സമർപ്പിക്കുക
  • അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുക

പ്രവേശന പ്രക്രിയ

ബയോടെക്‌നോളജി, കെമിസ്ട്രി, ഇക്കണോമിക്‌സ്, ജിയോളജി, മാത്തമാറ്റിക്‌സ്, മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്‌സ്, ഫിസിക്‌സ് തുടങ്ങി ഏഴ് വിഷയങ്ങളിലാണ്ർ വിദ്യാർത്ഥികളെ വിലയിരുത്തുക.

ALSO READ – ഒന്നാംക്ലാസ് മുതൽ പോക്കറ്റ് മണി സർക്കാർ വക ; വിദ്യാധനം സ്കോളർഷിപ്പിനു അപേക്ഷിക്കാനുള്ള സമയമായി

പ്രവേശന പ്രക്രിയയിൽ നാല് റൗണ്ടുകൾ ഉണ്ടായിരിക്കും, ഒഴിവുകൾ നിലനിൽക്കുകയാണെങ്കിൽ അധിക റൗണ്ടുകൾ നടക്കാനും സാധ്യത ഉണ്ട്.

യോഗ്യത

എല്ലാ രാജ്യക്കാർക്കും പരീക്ഷ എഴുതാം. ഈ പരീക്ഷയ്ക്ക് പ്രായപരിധിയില്ല. 2025-ൽ യോഗ്യതാ ബിരുദം പൂർത്തിയാക്കുന്ന ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്

കോഴ്സുകൾ

M.Sc., M.Sc. (ടെക്.), എം.എസ്.സി.-എം.ടെക്. ഡ്യുവൽ ബിരുദം, എംഎസ് (ഗവേഷണം), ജോയിൻ്റ് എംഎസ്‌സി-പിഎച്ച്ഡി, എംഎസ്‌സി-പിഎച്ച്ഡി. ഡ്യുവൽ ഡിഗ്രി പ്രോഗ്രാമുകൾ ആണ് പ്രധാനമായും ഉള്ളത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഡൽഹി (ഐഐടി ഡൽഹി) ആണ് ഈ വർഷത്തെ പരീക്ഷയുടെ സംഘാടക സ്ഥാപനം.

സ്ഥാപനങ്ങൾ

  • ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (IISc)
  • നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (NIT)
  • ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ടെക്നോളജി (DIAT)
  • ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് സയൻസ് ആൻഡ് ടെക്നോളജി (IIEST)
  • ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് (IISER) പൂനെ,ഭോപ്പാൽ
  • ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ആൻഡ് എനർജി (IIPE)
  • ജവഹർലാൽ നെഹ്‌റു സെൻ്റർ ഫോർ അഡ്വാൻസ്ഡ് സയൻ്റിഫിക് റിസർച്ച് (JNCASR)
  • സാൻ്റ് ലോംഗോവൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി (SLIET)

കോമൺ കൗൺസലിംഗ് പോർട്ടൽ (സിസിഎംഎൻ) വഴിയാണ് ഈ പ്രവേശനം സുഗമമാക്കുന്നത്. ഈ സ്ഥാപനങ്ങളിലെ 2,300-ലധികം സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ജാം സ്കോറുകൾ ഉപയോഗിക്കും.

Related Stories
Kerala School Holiday : അടിപൊളി ഇനി പത്താം തീയതി സ്കൂളിൽ പോയാൽ മതി; തിങ്കളാഴ്ച കളക്ടർ അവധി പ്രഖ്യാപിച്ചു
RRB ALP Application Status: നിങ്ങളുടെ ആർആർബി എഎൽപി അപേക്ഷാ ഫോം പരിശോധിക്കാം; ചെയ്യേണ്ടത്
KDRB Recruitment 2025: തിരുവിതാംകൂര്‍ ദേവസ്വത്തിലേക്കുള്ള റിക്രൂട്ട്‌മെന്റ്; പരീക്ഷകള്‍ ആരംഭിക്കുന്നു; കെഡിആര്‍ബിയുടെ അറിയിപ്പ്‌
IIM Kozhikode Recruitment 2025: കോഴിക്കോട് ഐഐഎമ്മില്‍ അവസരം, സ്‌റ്റോര്‍ കീപ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
Village Field Assistant Recruitment: പത്താം ക്ലാസ് പാസായെങ്കില്‍ സര്‍ക്കാര്‍ ജോലി, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് നോട്ടിഫിക്കേഷന്‍ ഉടന്‍
School Holiday: 21 ദിവസം സ്കൂളിൽ പോകേണ്ട, അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്