Independence Day Quiz: സ്വാതന്ത്ര്യ ദിന ക്വിസ്; ഈ ചോദ്യങ്ങളും ഉത്തരങ്ങളും പഠിക്കാം, സമ്മാനം ഉറപ്പ്

Independence Day Quiz in Malayalam: സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് സ്‌കൂളുകളിലും കോളജുകളിലും ഓഫിസുകളിലുമൊക്കെ ക്വിസ് മത്സരങ്ങള്‍ സംഘടിപ്പിക്കാറുണ്ട്. മത്സരങ്ങളിൽ സമ്മാനം നേടാൻ സഹായിക്കുന്ന ചില ചോദ്യോത്തരങ്ങൾ അറിഞ്ഞാലോ....

Independence Day Quiz: സ്വാതന്ത്ര്യ ദിന ക്വിസ്; ഈ ചോദ്യങ്ങളും ഉത്തരങ്ങളും പഠിക്കാം, സമ്മാനം ഉറപ്പ്

Independence Day

Updated On: 

13 Aug 2025 11:50 AM

ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം, ബ്രിട്ടീഷ് ഭരണത്തിന്റെ അധീനതയിൽ നിന്ന് ഇന്ത്യ മുക്തിനേടിയ ദിവസം. സ്വാതന്ത്ര്യദിന ചരിത്രം, സ്വാതന്ത്ര്യ സമര സേനാനികൾ, രക്തസാക്ഷികൾ, ഭരണഘടനയുടെ മൂല്യം തുടങ്ങി ഒട്ടേറെ കാര്യങ്ങളിലേക്കുള്ള ഓർമപ്പെടുത്തൽ കൂടിയാണ് ഈ ദിനം. സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് സ്‌കൂളുകളിലും കോളജുകളിലും ഓഫിസുകളിലുമൊക്കെ ക്വിസ് മത്സരങ്ങള്‍ സംഘടിപ്പിക്കാറുണ്ട്. മത്സരങ്ങളിൽ സമ്മാനം നേടാൻ സഹായിക്കുന്ന ചില ചോദ്യോത്തരങ്ങൾ അറിഞ്ഞാലോ….

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് എന്ന്?

ഉത്തരം: 1947 ഓഗസ്റ്റ് 15

2025 ൽ ഇന്ത്യ എത്രാമത് സ്വാതന്ത്ര്യദിനമാണ് ആഘോഷിക്കുന്നത്?

ഉത്തരം: 79-ാമത്

ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യസമരം പൊട്ടിപ്പുറപ്പെട്ട വർഷം?

ഉത്തരം: 1857ൽ

READ ALSO: സ്വാതന്ത്ര്യദിനം അടുത്തെത്തി; ചില സംശയം ഇപ്പോഴും ബാക്കി!

1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിച്ച സ്ഥലം? 

ഉത്തരം: മീററ്റ് (ഉത്തർപ്രദേശ്)

ഇന്ത്യൻ ദേശീയ പതാകയുടെ നീളത്തിനും വീതിക്കും ഇടയിലുള്ള അനുപാതം? 

ഉത്തരം: 3:2

ഇന്ത്യൻ ദേശീയ പതാക ഔദ്യോഗികമായി അംഗീകരിച്ച ദിവസം? 

ഉത്തരം: 1947 ജൂലൈ 22

ഇന്ത്യൻ ദേശീയ പതാക രൂപകൽപ്പന ചെയ്തത് ആരാണ്?

ഉത്തരം: പിംഗലി വെങ്കയ്യ

ഇന്ത്യൻ ദേശീയ പതാക ആദ്യമായി ഉയർത്തിയത് എവിടെ?

ഉത്തരം: 1929ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ ലാഹോര്‍ സമ്മേളനത്തിൽ

സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ പ്രധാനമന്ത്രി?

ഉത്തരം: ജവഹർലാൽ നെഹ്റു

മഹാത്മാഗാന്ധിയുടെ ഇന്ത്യയിലെ ആദ്യ സത്യഗ്രഹം?

ഉത്തരം: ചമ്പാരൻ സത്യഗ്രഹം (1917)

Related Stories
Kerala School Holiday : അടിപൊളി ഇനി പത്താം തീയതി സ്കൂളിൽ പോയാൽ മതി; തിങ്കളാഴ്ച കളക്ടർ അവധി പ്രഖ്യാപിച്ചു
RRB ALP Application Status: നിങ്ങളുടെ ആർആർബി എഎൽപി അപേക്ഷാ ഫോം പരിശോധിക്കാം; ചെയ്യേണ്ടത്
KDRB Recruitment 2025: തിരുവിതാംകൂര്‍ ദേവസ്വത്തിലേക്കുള്ള റിക്രൂട്ട്‌മെന്റ്; പരീക്ഷകള്‍ ആരംഭിക്കുന്നു; കെഡിആര്‍ബിയുടെ അറിയിപ്പ്‌
IIM Kozhikode Recruitment 2025: കോഴിക്കോട് ഐഐഎമ്മില്‍ അവസരം, സ്‌റ്റോര്‍ കീപ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
Village Field Assistant Recruitment: പത്താം ക്ലാസ് പാസായെങ്കില്‍ സര്‍ക്കാര്‍ ജോലി, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് നോട്ടിഫിക്കേഷന്‍ ഉടന്‍
School Holiday: 21 ദിവസം സ്കൂളിൽ പോകേണ്ട, അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ