Indian Army Recruitment: എഞ്ചിനീയറിങ് ബിരുദധാരികള്‍ക്ക് ഇന്ത്യന്‍ ആര്‍മിയില്‍ അവസരം

Opportunity for Engineering Graduates: തിരഞ്ഞടുക്കപ്പെടുന്നവര്‍ക്ക് ചെന്നൈയിലുള്ള ഓഫിസേഴ്‌സ് ട്രെയിനിങ് അക്കാദമിയില്‍ വെച്ചായിരിക്കും പരിശീലനം. പ്രതിമാസം 56,100 സ്റ്റൈപ്പന്റായി ലഭിക്കും. പരിശീലന കാലയളവിലെ ചെലവ് സര്‍ക്കാര്‍ വഹിക്കും.

Indian Army Recruitment: എഞ്ചിനീയറിങ് ബിരുദധാരികള്‍ക്ക് ഇന്ത്യന്‍ ആര്‍മിയില്‍ അവസരം

TV9 Gujarati Image

Published: 

27 Jul 2024 | 12:56 PM

എഞ്ചിനീയറിങ് ബിരുദമുള്ളവര്‍ക്ക് കരസേനയില്‍ മികച്ച അവസരം. ഷോര്‍ട്ട് സര്‍വീസ് കമീഷന്റെ 2025 ഏപ്രിലില്‍ ആരംഭിക്കുന്ന 64ാമത് കോഴ്‌സിലേക്കാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാവുന്നതാണ്. അപേക്ഷകര്‍ അവിവാഹിതരായിക്കണം. കൂടാതെ മരണപ്പെട്ട സായുധ സേന ജീവനക്കാരുടെ വിധവകള്‍ക്കും അപേക്ഷിക്കാവുന്നതാണ്.

തിരഞ്ഞടുക്കപ്പെടുന്നവര്‍ക്ക് ചെന്നൈയിലുള്ള ഓഫിസേഴ്‌സ് ട്രെയിനിങ് അക്കാദമിയില്‍ വെച്ചായിരിക്കും പരിശീലനം. പ്രതിമാസം 56,100 സ്റ്റൈപ്പന്റായി ലഭിക്കും. പരിശീലന കാലയളവിലെ ചെലവ് സര്‍ക്കാര്‍ വഹിക്കും.

Also Read: NEET UG Result 2024: നീറ്റ് യു ജി; പുതുക്കിയ മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; 17 പേർക്ക് ഒന്നാം റാങ്ക്

ഒഴിവുകള്‍

വിവിധ എഞ്ചിനീയറിങ് സ്‌കീമുകളിലായി ആകെ 379 ഒഴിവുകളാണുള്ളത്. ഇതില്‍ എസ് എസ് സി ടെക്‌നിക്കല്‍ വിഭാഗത്തിലായി 350 ഒഴിവുകളുണ്ട്.

  1. സിവില്‍- 75
  2. കമ്പ്യൂട്ടര്‍ സയന്‍സ്- 60
  3. ഇലക്ട്രിക്കല്‍- 33
  4. ഇലക്ട്രോണിക്‌സ്- 64
  5. മെക്കാനിക്കല്‍- 10
  6. മറ്റ് ബ്രാഞ്ചുകള്‍- 17

എസ് എസ് സി ടെക് വിമന്‍ വിഭാഗത്തില്‍ 29 ഒഴിവുകളാണുള്ളത്.

  1. സിവില്‍- 7
  2. കമ്പ്യൂട്ടര്‍ സയന്‍സ്- 4
  3. ഇലക്ട്രിക്കല്‍- 3
  4. ഇലക്ട്രോണിക്‌സ്- 6
  5. മെക്കാനിക്കല്‍- 9

Also Read: Anna University : അണ്ണാ സർവകലാശാലയിൽ അഫിലിയേഷൻ നൽകിയതിലും അധ്യാപകനിയമനത്തിലും വൻ ക്രമക്കേടുകൾ

യോഗ്യത

അപേക്ഷിക്കുന്നവര്‍ക്ക് എഞ്ചിനീയറിങ് ബിരുദമുണ്ടായിരിക്കണം. അവസാന വര്‍ഷ പരീക്ഷ എഴുതുന്നവരെയും പരിഗണിക്കും. 2025 ഏപ്രില്‍ ഒന്നിനകം ഇവര്‍ക്ക് യോഗ്യത തെളിയിക്കാന്‍ സാധിക്കണം.

ജീവനക്കാരുടെ വിധവകള്‍ക്ക് എസ് എസ് സി നോണ്‍ ടെക്, ടെക്‌നിക്കല്‍ എന്നീ വിഭാഗങ്ങളില്‍ ഒഴിവുകളുണ്ട്. നോണ്‍ ടെക്‌നിക്കല്‍ വിഭാഗത്തിലേക്ക് അപേക്ഷിക്കാന്‍ ഏതെങ്കിലും വിഭാഗത്തില്‍ ബിരുദം മതി.
ടെക്‌നിക്കല്‍ വിഭാഗത്തിലേക്ക് അപേക്ഷിക്കാന്‍ ഏതെങ്കിലും സ്ട്രീമില്‍ ബിഇ അല്ലങ്കില്‍ ബി ടെക് ബിരുദം വേണം.

പ്രായപരിധി

20 മുതല്‍ 27 വയസ് വരെ
1998 ഏപ്രില്‍ രണ്ടിനും 2005 ഏപ്രില്‍ ഒന്നും ഇടയില്‍ ജനിച്ചവരായിരിക്കണം
വിധവകള്‍ക്ക് 35 വയസ് വരെയകാം.

Join Indian Army, 

വിശദ വിവരങ്ങള്‍ക്ക് www.joinindianarmy.nic.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ആഗസ്റ്റ് 14ന് വൈകീട്ട് മൂന്ന് മണി വരെയാണ് അപേക്ഷിക്കാന്‍ സാധിക്കുക.

Related Stories
KEAM 2026: കീം പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി തീരാന്‍ മണിക്കൂറുകള്‍ മാത്രം; തീയതി നീട്ടുമോ?
CUET PG 2026: സിയുഇടി പിജി അപേക്ഷയിൽ തെറ്റുപറ്റിയോ? തിരുത്താൻ അവസരം; അവസാന തീയതിയും നടപടികളും അറിയാം
Kerala Local Holiday : ബുക്ക് മടക്കി വെച്ചോ, ഇന്ന് സ്കൂളില്ല; കുട്ടികൾക്ക് ഹാപ്പി ന്യൂസ്, അവധി പ്രഖ്യാപിച്ച് കളക്ടർ
Kerala Local Holiday : ഇനി ബാഗും ബുക്കും തിങ്കളാഴ്ച നോക്കിയാൽ മതി, നാളെ അവധിയാണ്; കളക്ടർ പ്രഖ്യാപിച്ചു
Guruvayoor devaswam board recruitment: ഗുരുവായൂർ നിയമനങ്ങൾ: ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് അധികാരമില്ലെന്ന വിധിക്ക് സുപ്രീം കോടതി സ്റ്റേ
Kerala Budget 2026: പ്ലസ് ടു അല്ല, ഇനി ഡിഗ്രി വരെ സൗജന്യമായി പഠിക്കാം
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ