Indian Navy Recrutiment: ഇന്ത്യന്‍ നേവിയില്‍ വിവിധ തസ്തികകളില്‍ അവസരം, 327 ഒഴിവുകള്‍

Indian Navy Recrutiment 2025: 327 ഒഴിവുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്. മാര്‍ച്ച് 12 മുതല്‍ ഏപ്രില്‍ ഒന്ന് വരെ അപേക്ഷിക്കാനാകും. 18 വയസ് മുതല്‍ 25 വയസ് വരെയാണ് പ്രായപരിധി നിശ്ചയിച്ചിരിക്കുന്നത്. സിറാങ് ഓഫ് ലാസ്കാർ, ലാസ്കാർ, ഫയർമാൻ (ബോട്ട് ക്രൂ), ടോപാസ് എന്നിങ്ങനെയാണ് ഒഴിവുകളുള്ളത്. യഥാക്രമം 57, 192, 73, 5 ഒഴിവുകളാണ് ഓരോ തസ്തികയിലുമുള്ളത്

Indian Navy Recrutiment: ഇന്ത്യന്‍ നേവിയില്‍ വിവിധ തസ്തികകളില്‍ അവസരം, 327 ഒഴിവുകള്‍

ഇന്ത്യന്‍ നേവി

Published: 

10 Mar 2025 | 12:54 PM

ന്ത്യന്‍ നേവിയില്‍ വിവിധ തസ്തികകളില്‍ ഒഴിവുകള്‍. ഏകദേശം 327 ഒഴിവുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്. മാര്‍ച്ച് 12 മുതല്‍ ഏപ്രില്‍ ഒന്ന് വരെ അപേക്ഷിക്കാനാകും. 18 വയസ് മുതല്‍ 25 വയസ് വരെയാണ് പ്രായപരിധി നിശ്ചയിച്ചിരിക്കുന്നത്. സിറാങ് ഓഫ് ലാസ്കാർ, ലാസ്കാർ, ഫയർമാൻ (ബോട്ട് ക്രൂ), ടോപാസ് എന്നിങ്ങനെയാണ് ഒഴിവുകളുള്ളത്. യഥാക്രമം 57, 192, 73, 5 ഒഴിവുകളാണ് ഓരോ തസ്തികയിലുമുള്ളത്. സംവരണ വിഭാഗങ്ങള്‍ക്ക് പ്രായപരിധിയില്‍ ഇളവുണ്ടാകും.

യോഗ്യത

  1. സിറാങ് ഓഫ് ലാസ്കാർ: മെട്രിക്കുലേഷൻ (പത്താം ക്ലാസ്) വിജയം, സിറാങ് സർട്ടിഫിക്കറ്റ്, 2 വർഷത്തെ പരിചയം
  2. ലാസ്കർ-I: മെട്രിക്കുലേഷൻ (പത്താം ക്ലാസ്) വിജയം, ഒരു വർഷത്തെ പരിചയം, നീന്തലിൽ പരിജ്ഞാനം
  3. ഫയർമാൻ (ബോട്ട് ക്രൂ): മെട്രിക്കുലേഷൻ (പത്താം ക്ലാസ്) വിജയം, പ്രീ സീ ട്രെയിനിംഗ് കോഴ്‌സ് സർട്ടിഫിക്കറ്റ്, നീന്തൽ പരിജ്ഞാനം
  4. ടോപാസ്: മെട്രിക്കുലേഷൻ (പത്താം ക്ലാസ്) വിജയം, നീന്തൽ പരിജ്ഞാനം.

ആപ്ലിക്കേഷന്‍ ഫീസില്ല. എഴുത്തുപരീക്ഷ, അഭിമുഖം, ഡോക്യുമെന്റ് വെരിഫിക്കേഷന്‍, മെഡിക്കല്‍ എക്‌സാമിനേഷന്‍ എന്നിവ ഉണ്ടായിരിക്കുമെന്നാണ് വിവരം.

എങ്ങനെ അയക്കാം?

https://www.joinindiannavy.gov.in/ എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. നോട്ടിഫിക്കേഷന്‍ ലഭ്യമാകുന്ന മുറയ്ക്ക് അത് വിശദമായി വായിച്ച് മനസിലാക്കിയതിന് ശേഷം മാത്രം അയക്കുക.

ഐടിബിപിയില്‍ അവസരം

അതേസമയം, ഐടിബിപിയില്‍ സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ കോണ്‍സ്റ്റബിളാകാന്‍ കായികതാരങ്ങള്‍ക്ക് അവസരം. ഏപ്രില്‍ രണ്ടാണ് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി. വിവിധ കായികമേഖലയിലെ താരങ്ങള്‍ക്ക് അവസരമുണ്ട്. 133 ഒഴിവുകളാണ് ആകെയുള്ളത്. 70 ഒഴിവുകള്‍ പുരുഷന്മാര്‍ക്കും, 63 എണ്ണം സ്ത്രീകള്‍ക്കുമാണ്. 21,700 മുതല്‍ 69,100 വരെയാണ് പേ സ്‌കെയില്‍. 18-23 ആണ് പ്രായപരിധി. മെട്രിക്കുലേഷനാണ് വിദ്യാഭ്യാസ യോഗ്യത. https://recruitment.itbpolice.nic.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.

Related Stories
KEAM 2026: കീം പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി തീരാന്‍ മണിക്കൂറുകള്‍ മാത്രം; തീയതി നീട്ടുമോ?
CUET PG 2026: സിയുഇടി പിജി അപേക്ഷയിൽ തെറ്റുപറ്റിയോ? തിരുത്താൻ അവസരം; അവസാന തീയതിയും നടപടികളും അറിയാം
Kerala Local Holiday : ബുക്ക് മടക്കി വെച്ചോ, ഇന്ന് സ്കൂളില്ല; കുട്ടികൾക്ക് ഹാപ്പി ന്യൂസ്, അവധി പ്രഖ്യാപിച്ച് കളക്ടർ
Kerala Local Holiday : ഇനി ബാഗും ബുക്കും തിങ്കളാഴ്ച നോക്കിയാൽ മതി, നാളെ അവധിയാണ്; കളക്ടർ പ്രഖ്യാപിച്ചു
Guruvayoor devaswam board recruitment: ഗുരുവായൂർ നിയമനങ്ങൾ: ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് അധികാരമില്ലെന്ന വിധിക്ക് സുപ്രീം കോടതി സ്റ്റേ
Kerala Budget 2026: പ്ലസ് ടു അല്ല, ഇനി ഡിഗ്രി വരെ സൗജന്യമായി പഠിക്കാം
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ