Overseas Education: യുകെയും കാനഡയും മടുത്തു; വിദ്യാർത്ഥികൾക്ക് ഇപ്പോൾ താല്പര്യം ന്യൂസിലാൻഡിനോട്, കാരണം ഇതാണ്

New Zealand Education: ഗുണനിലവാരമുള്ള വിദ്യാഭ്യാസം, പഠനാനന്തര ജോലി അവസരങ്ങൾ, ഉയർന്ന ജീവിത നിലവാരം എന്നിവകൊണ്ട് വളരെ മികച്ച സ്ഥലമായി ന്യൂസിലൻഡ് മാറുകൊണ്ടിരിക്കുകയാണ്. 2024 ജനുവരി മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികളുടെ എണ്ണം 34 ശതമാനമാണ് വർദ്ധിച്ചിരിക്കുന്നത്.

Overseas Education: യുകെയും കാനഡയും മടുത്തു; വിദ്യാർത്ഥികൾക്ക് ഇപ്പോൾ താല്പര്യം ന്യൂസിലാൻഡിനോട്, കാരണം ഇതാണ്

പ്രതീകാത്മക ചിത്രം

Updated On: 

09 Jul 2025 | 11:46 AM

ഉപരിപഠനത്തിനായി വിദേശത്തേക്ക് ചേക്കേറുന്ന നിരവധി വിദ്യാർത്ഥികൾ നമ്മുടെ രാജ്യത്തുണ്ട്. അക്കാദമിക്, കരിയർ പുരോഗതിയും ഭാവി സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെയുമാണ് മിക്ക കുട്ടികളും വിദേശ പഠനം തിരഞ്ഞെടുക്കുന്നത്. ഒരു സമയത്ത് യുഎസ്, യുകെ, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളാണ് വിദ്യാർത്ഥികൾ ഉപരിപഠനത്തിനായി ആശ്രയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ കഥ മാറിയിരിക്കുകയാണ്. എല്ലാവർക്കും കൂടുതൽ താല്പര്യം ന്യൂസിലാൻഡിനോടാണ്. മാറിക്കൊണ്ടിരിക്കുന്ന ആഗോള വിദ്യാഭ്യാസ നയങ്ങളും വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന മുൻഗണനകളും ഈ മാറ്റത്തിന് പിന്നിലെ കാരണങ്ങളാണ്.

ഗുണനിലവാരമുള്ള വിദ്യാഭ്യാസം, പഠനാനന്തര ജോലി അവസരങ്ങൾ, ഉയർന്ന ജീവിത നിലവാരം എന്നിവകൊണ്ട് വളരെ മികച്ച സ്ഥലമായി ന്യൂസിലൻഡ് മാറുകൊണ്ടിരിക്കുകയാണ്. എഡ്യൂക്കേഷൻ ന്യൂസിലാൻഡ് (ENZ) റിപ്പോർട്ട് പ്രകാരം, 2024 ജനുവരി മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികളുടെ എണ്ണം 34 ശതമാനമാണ് വർദ്ധിച്ചിരിക്കുന്നത്. 2023 ൽ 7,930 ആയിരുന്ന സ്ഥാനത്ത് 2024 ൽ 10,640 ആയി മാറിയിരിക്കുകയാണ്. രാജ്യത്തെ എല്ലാ അന്താരാഷ്ട്ര സർവകലാശാല പ്രവേശനങ്ങളിലും 11 ശതമാനം ഇന്ത്യൻ വിദ്യാർത്ഥികളാണ്. ചൈനയിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ഒന്നാം സ്ഥാനത്ത്.

നിലവാരമുള്ള വിദ്യാഭ്യാസം

മികച്ച വിദ്യാഭ്യാസത്തിൽ ന്യൂസിലാൻഡിലെ എട്ട് സർവകലാശാലകളാണ് ആഗോളതലത്തിൽ റാങ്ക് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതിൽ ഓക്ക്‌ലാൻഡ് സർവകലാശാല (65-ാം റാങ്ക്), ഒട്ടാഗോ സർവകലാശാല (197), മാസി സർവകലാശാല (230) എന്നിവ ഉൾപ്പെടുന്നു. ഡാറ്റാ സയൻസ്, എഞ്ചിനീയറിംഗ്, ഫിൻടെക്, ബിസിനസ് അനലിറ്റിക്സ്, നഴ്സിംഗ്, ഹോസ്പിറ്റാലിറ്റി തുടങ്ങിയ വിവിധ മേഖലകളിൽ ഈ സർവകലാശാലകൾ മികച്ച വിദ്യാഭ്യാസമാണ് നൽകുന്നത്.

താങ്ങാനാവുന്ന ജീവിതച്ചെലവുകൾ

വിദേശ വിദ്യാർത്ഥികൾക്ക് ന്യൂസിലൻഡിലെ പഠനച്ചെലവ് പ്രതിവർഷം 20,000 NZD (10,26,953 രൂപ) മുതൽ 40,000 (20,53,906 രൂപ) വരെയാണ്. ഇത് യുഎസിനെയും യുകെയെയും അപേക്ഷിച്ച് വിദ്യാർത്ഥികൾക്ക് താങ്ങാനാവുന്നതാണ്. കൂടാതെ ഓസ്‌ട്രേലിയയ്ക്കും കാനഡയ്ക്കും തുല്യവുമാണ്. ഒപ്പം താങ്ങാനാവുന്ന ജീവിതച്ചെലവുകളും പാർട്ട് ടൈം ജോലികളും വിദ്യാർത്ഥികളെ കാത്തിരിക്കുന്നു.

ന്യൂസിലാൻഡിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന് അതിന്റെ ഫ്ലെക്സിബിൾ പോസ്റ്റ്-സ്റ്റഡി വർക്ക് (PSW) നയമാണ്. മാസ്റ്റേഴ്സ് അല്ലെങ്കിൽ ഡോക്ടറൽ പ്രോഗ്രാമിന്റെ കുറഞ്ഞത് 30 ആഴ്ച പൂർത്തിയാക്കുന്ന വിദേശ വിദ്യാർത്ഥികൾക്ക് മൂന്ന് വർഷത്തെ പിഎസ്ഡബ്ല്യു വിസയ്ക്ക് അനുമതി ലഭിക്കുന്നു. 2024-ൽ, ഐഐഎം അഹമ്മദാബാദ്, ഗിഫ്റ്റ് സിറ്റി, കർണാടക സ്റ്റേറ്റ് ഹയർ എഡ്യൂക്കേഷൻ കൗൺസിൽ എന്നിവയുൾപ്പെടെയുള്ള ഇന്ത്യൻ സ്ഥാപനങ്ങളുമായും സംസ്ഥാന ഏജൻസികളുമായും എഡ്യൂക്കേഷൻ ന്യൂസിലാൻഡ് പങ്കാളിത്ത കരാറുകളിൽ ഒപ്പുവച്ചതും ശ്രദ്ധേയമാണ്. അക്കാദമിക് മേഖലയ്ക്ക് പുറമേ, സമാധാനവും സന്തോഷവും നിറഞ്ഞ ജീവിതരീതി ന്യൂസിലാൻഡിനെ മറ്റ് രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നു.

 

 

 

 

Related Stories
KEAM 2026: കീം പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി തീരാന്‍ മണിക്കൂറുകള്‍ മാത്രം; തീയതി നീട്ടുമോ?
CUET PG 2026: സിയുഇടി പിജി അപേക്ഷയിൽ തെറ്റുപറ്റിയോ? തിരുത്താൻ അവസരം; അവസാന തീയതിയും നടപടികളും അറിയാം
Kerala Local Holiday : ബുക്ക് മടക്കി വെച്ചോ, ഇന്ന് സ്കൂളില്ല; കുട്ടികൾക്ക് ഹാപ്പി ന്യൂസ്, അവധി പ്രഖ്യാപിച്ച് കളക്ടർ
Kerala Local Holiday : ഇനി ബാഗും ബുക്കും തിങ്കളാഴ്ച നോക്കിയാൽ മതി, നാളെ അവധിയാണ്; കളക്ടർ പ്രഖ്യാപിച്ചു
Guruvayoor devaswam board recruitment: ഗുരുവായൂർ നിയമനങ്ങൾ: ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് അധികാരമില്ലെന്ന വിധിക്ക് സുപ്രീം കോടതി സ്റ്റേ
Kerala Budget 2026: പ്ലസ് ടു അല്ല, ഇനി ഡിഗ്രി വരെ സൗജന്യമായി പഠിക്കാം
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്