JEE Main Session 2 : ജെഇഇ മെയിന്‍ സെഷന്‍ 2; പരീക്ഷാ കേന്ദ്രം എങ്ങനെ അറിയാം? ചെയ്യേണ്ടത് ഇത്ര മാത്രം

JEE Main Session 2 City Intimation Slip: എന്‍ടിഎ ജെഇഇ മെയിൻസ് 2025 സെഷൻ 2 സിറ്റി ഇന്റിമേഷൻ സ്ലിപ്പ് പുറത്തിറക്കി. പരീക്ഷ എഴുതുന്നവര്‍ക്ക്‌ എന്‍ടിഎ വെബ്‌സൈറ്റില്‍ പരീക്ഷാ സിറ്റി സ്ലിപ്പ് പരിശോധിക്കാം. ജെഇഇ മെയിൻ സെഷൻ 2 പരീക്ഷ ഏപ്രിൽ 2, 3, 4, 7, 8, 9 തീയതികളിൽ നടക്കും. രാജ്യത്തുടനീളമുള്ള വിവിധ നഗരങ്ങളിലെയും ഇന്ത്യയ്ക്ക് പുറത്തുള്ള 15 നഗരങ്ങളിലെയും വിവിധ കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുന്നത്‌

JEE Main Session 2 : ജെഇഇ മെയിന്‍ സെഷന്‍ 2; പരീക്ഷാ കേന്ദ്രം എങ്ങനെ അറിയാം? ചെയ്യേണ്ടത് ഇത്ര മാത്രം

പ്രതീകാത്മക ചിത്രം

Published: 

21 Mar 2025 | 04:38 PM

നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എന്‍ടിഎ) ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെഇഇ) മെയിൻസ് 2025 സെഷൻ 2 സിറ്റി ഇന്റിമേഷൻ സ്ലിപ്പ് പുറത്തിറക്കി. പരീക്ഷ എഴുതുന്നവര്‍ക്ക്‌ jeemain.nta.nic.in എന്ന വെബ്‌സൈറ്റില്‍ പരീക്ഷാ സിറ്റി സ്ലിപ്പ് പരിശോധിക്കാം. ജെഇഇ മെയിൻ സെഷൻ 2 പരീക്ഷ ഏപ്രിൽ 2, 3, 4, 7, 8, 9 തീയതികളിൽ നടക്കും. ഏപ്രിൽ 2, 3, 4, 7, 8 തീയതികളിൽ ബി.ഇ/ബി.ടെക് പരീക്ഷ നടക്കും. ആദ്യ നാല് ദിവസങ്ങളിലെ പരീക്ഷ രണ്ട് ഷിഫ്റ്റുകളിലായി നടക്കും. ആദ്യ ഷിഫ്റ്റ് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയും രണ്ടാമത്തെ ഷിഫ്റ്റ് ഉച്ചകഴിഞ്ഞ് 3 മുതൽ വൈകുന്നേരം 6 വരെയുമാണ്.

അഞ്ചാം ദിവസം ഒറ്റ ഷിഫ്റ്റിലാകും പരീക്ഷ. അതായത് ഉച്ചകഴിഞ്ഞ് മൂന്ന് മുതല്‍ വൈകുന്നേരം ആറു വരെ. പേപ്പര്‍ 2എ (ബി ആര്‍ക്ക്), പേപ്പര്‍ 2ബി (ബി പ്ലാനിങ്), പേപ്പര്‍ 2എ & 2ബി (ബിആര്‍ക്ക് & ബി. പ്ലാനിങ്) ഏപ്രില്‍ ഒമ്പതിന് രാവിലെ ഒമ്പത് മുതല്‍ 12.30 വരെ നടക്കും.

സിറ്റി ഇന്റിമേഷൻ സ്ലിപ്പ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?

  1. jeemain.nta.nic.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക
  2. സിറ്റി ഇന്റിമേഷൻ സ്ലിപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
  3. ലോഗിൻ വിശദാംശങ്ങൾ നൽകേണ്ട ഒരു പുതിയ പേജ് ലഭിക്കും
  4. ആപ്ലിക്കേഷന്‍ നമ്പറും, പാസ്‌വേര്‍ഡും നല്‍കി സബ്മിറ്റ് ചെയ്യുക
  5. പരീക്ഷാ നഗര സ്ലിപ്പ് പരിശോധിച്ച് അത് ഡൗൺലോഡ് ചെയ്യാം

Read Also : CUET 2025 Registration: സിയുഇടി യുജി 2025; രജിസ്‌ട്രേഷൻ നാളെ അവസാനിക്കും, ഇന്ന് തന്നെ അപേക്ഷിക്കാം

രാജ്യത്തുടനീളമുള്ള വിവിധ നഗരങ്ങളിലെയും ഇന്ത്യയ്ക്ക് പുറത്തുള്ള 15 നഗരങ്ങളിലെയും വിവിധ കേന്ദ്രങ്ങളിലായി പരീക്ഷ നടക്കും. പരീക്ഷാ നഗര ഇന്റിമേഷൻ സ്ലിപ്പ് ഡൗൺലോഡ് ചെയ്യുന്നതിനോ പരിശോധിക്കുന്നതിനോ ബുദ്ധിമുട്ട് നേരിട്ടാല്‍ പരീക്ഷാര്‍ത്ഥികള്‍ക്ക്‌ 011-40759000 എന്ന നമ്പറിൽ ബന്ധപ്പെടാം അല്ലെങ്കിൽ jeemain@nta.ac.in എന്ന ഇ-മെയിൽ വിലാസത്തിലും എന്‍ടിഎയെ ബന്ധപ്പെടാം.

അഡ്മിറ്റ് കാർഡ് പിന്നീട് നൽകുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് പരീക്ഷ എഴുതുന്നവര്‍ എന്‍ടിഎയുടെ വെബ്‌സൈറ്റ് പതിവായി പിന്തുടരണം.

Related Stories
KEAM 2026: കീം പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി തീരാന്‍ മണിക്കൂറുകള്‍ മാത്രം; തീയതി നീട്ടുമോ?
CUET PG 2026: സിയുഇടി പിജി അപേക്ഷയിൽ തെറ്റുപറ്റിയോ? തിരുത്താൻ അവസരം; അവസാന തീയതിയും നടപടികളും അറിയാം
Kerala Local Holiday : ബുക്ക് മടക്കി വെച്ചോ, ഇന്ന് സ്കൂളില്ല; കുട്ടികൾക്ക് ഹാപ്പി ന്യൂസ്, അവധി പ്രഖ്യാപിച്ച് കളക്ടർ
Kerala Local Holiday : ഇനി ബാഗും ബുക്കും തിങ്കളാഴ്ച നോക്കിയാൽ മതി, നാളെ അവധിയാണ്; കളക്ടർ പ്രഖ്യാപിച്ചു
Guruvayoor devaswam board recruitment: ഗുരുവായൂർ നിയമനങ്ങൾ: ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് അധികാരമില്ലെന്ന വിധിക്ക് സുപ്രീം കോടതി സ്റ്റേ
Kerala Budget 2026: പ്ലസ് ടു അല്ല, ഇനി ഡിഗ്രി വരെ സൗജന്യമായി പഠിക്കാം
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്