Railway recruitment : ഒഴിഞ്ഞു കിടക്കുന്ന 13,977 തസ്തികകൾ റെയിൽ കാണുന്നില്ലേ… അപേക്ഷ വിളിക്കുന്നത് കാത്ത് ഉദ്യോ​ഗാർത്ഥികൾ

Job at the railway: 1,20,000 തസ്തികകൾ ദക്ഷിണ റെയിൽവേയിലുണ്ടായിരുന്നു എന്നാണ് കണക്ക്. ഇപ്പോൾ അനുവദനീയമായ തസ്തിക 94,727 ആയി ചുരുങ്ങി എന്നാണ് വിവരം. ഇതിൽ 80,750 എണ്ണത്തിലാണ് ഇപ്പോൾ ജീവനക്കാരുള്ളത്

Railway recruitment : ഒഴിഞ്ഞു കിടക്കുന്ന 13,977 തസ്തികകൾ റെയിൽ കാണുന്നില്ലേ... അപേക്ഷ വിളിക്കുന്നത് കാത്ത് ഉദ്യോ​ഗാർത്ഥികൾ

പ്രതീകാത്മക ചിത്രം (Image courtesy : Tim Graham/ getty images/ PTI)

Published: 

11 Oct 2024 | 09:20 AM

തൃശ്ശൂർ: റെയിൽവേയിൽ ഒരു ജോലി എന്നത് എല്ലാവരുടേയും സ്വപ്നമാണ്. റെയിൽവേയിൽ ജോലി ഒഴിവുകൾ വരുന്നത് ആകാംഷയോടെ നോക്കി ഇരിക്കുന്നവരാണ് പലരും. എന്നാൽ ഒഴിഞ്ഞുകിടക്കുന്ന നിരവധി തസ്തികകൾ റെയിൽവേയിലുണ്ട് എന്ന ഞെട്ടിക്കുന്ന കണക്കാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. അതും ദക്ഷിണ റെയിൽവേയിൽ.

ഇവിടുത്തെ വിവിധ ഡിവിഷനുകളിൽ നിയമനം നടത്താതെ ഒഴിഞ്ഞുകിടക്കുന്നത് 13,977 തസ്തികകളാണെന്ന കണക്കാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഇതിൽ 22 ശതമാനത്തോളം പട്ടികജാതി-പട്ടികവർഗ വിഭാഗത്തിന് സംവരണം ചെയ്ത പോസ്റ്റുകളാണ്. സുരക്ഷാ വിഭാഗത്തിലും ഉണ്ട് ധാരാളം ഒഴിവുകൾ നികത്താൻ. സ്റ്റേഷൻ മാസ്റ്റർ, ഗാർഡ്, പോയിന്റ്സ്മാൻ, ലോക്കോപൈലറ്റ്, സിഗ്നൽ വിഭാഗം, ഗേറ്റ്മാൻ എന്നീ വിഭാഗങ്ങളിലാണ് പ്രധാനമായും ഒഴിവുകൾ ഉള്ളത് എന്നാണ് വിവരം.

ഇതിൽ ഏറ്റവും പ്രധാനം സുരക്ഷാവിഭാഗത്തിലെ ഒഴിവുകളാണ്. ഇത് നികത്താത്തത് റെയിൽവേയുടെ സുരക്ഷയ്ക്കുതന്നെ ഭീഷണിയാകുന്നുണ്ടെന്ന് ജീവനക്കാർ പറയുന്നത്. പകരം ആളെത്താതെ ഡ്യൂട്ടി വിടാൻ കഴിയാത്ത സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. അതിനാൽ തന്നെ ഇത്തരം തസ്തികകളിലുള്ളവർക്ക് കനത്ത ജോലി ഭാരമാണ് ഇപ്പോഴുള്ളത്. നികത്തപ്പെടാത്ത തസ്തികകളിൽ പലതും അഞ്ചുവർഷം കഴിയുമ്പോൾ ഇല്ലാതാകുന്നു എന്ന പ്രത്യേകതയും ഉണ്ട്. ഇത് ഉദ്യോ​ഗാർത്ഥികളെ ആശങ്കപ്പെടുത്തുന്നുമുണ്ട്.

ALSO READ -റെയിൽവേ ജോലി സ്വപ്നം കാണുന്നവരേ… തയ്യാറായിക്കോളൂ, പരീക്ഷാ തീയതി ഇങ്ങെത്തി

അഞ്ചുവർഷം മുൻപുവരെ 1,20,000 തസ്തികകൾ ദക്ഷിണ റെയിൽവേയിലുണ്ടായിരുന്നു എന്നാണ് കണക്ക്. ഇപ്പോൾ അനുവദനീയമായ തസ്തിക 94,727 ആയി ചുരുങ്ങി എന്നാണ് വിവരം. ഇതിൽ 80,750 എണ്ണത്തിലാണ് ഇപ്പോൾ ജീവനക്കാരുള്ളത് എന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. ഇതിനുപുറമേ എല്ലാ മാസവും വിരമിക്കുന്നവരുടെ എണ്ണം കൂടി ആകുമ്പോൾ ജീവനക്കാർ കൂടുതൽ പ്രതിസന്ധിയിലാവുകയാണ്. യാത്രക്കാരുടെയും വണ്ടികളുടെയും എണ്ണം കൂടുമ്പോഴും ഒഴിവുള്ള തസ്തികകളിൽ നിയമനം നടത്താത്തതെന്താണെന്നാണ് ജീവനക്കാർ ചോദിക്കുന്നത്.

ഇതിനിടെ റെയിൽവേ റിക്രൂട്ട്‌മെൻ്റ് ബോർഡിന്റെ (ആർആർബി) ഈ വർഷത്തെ പരീക്ഷ കലണ്ടർ എത്തി. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർ പി എഫ്) സബ് ഇൻസ്പെക്ടർ (എസ്ഐ), അസിസ്റ്റൻ്റ് ലോക്കോ പൈലറ്റ് (എ എൽ പി), ആർ ആർ ബി ജൂനിയർ എൻജിനീയർ (ജെ ഇ), ടെക്നീഷ്യൻ, സി എം എ, മെറ്റലർജിക്കൽ സൂപ്പർവൈസർ തുടങ്ങിയ വിവിധ റിക്രൂട്ട്മെൻ്റ് പരീക്ഷകളുടെ പരീക്ഷാ തീയതികളാണ് ഇതോടെ പുറത്തു വന്നത്.

ബോർഡ് RRB NTPC ഗ്രാജ്വേറ്റ് തസ്തികകളിലേക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ പ്രക്രിയ 2024 സെപ്റ്റംബർ 14-നാണ് ആരംഭിച്ചത്. ഗ്രാജുവേറ്റ് പോസ്റ്റുകൾക്ക് രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ഒക്ടോബർ 13 വരെയാണ്. അണ്ടർ ഗ്രാജുവേറ്റ് തസ്തികകൾക്ക് 21 വരെയും അപേക്ഷിക്കാം.

Related Stories
KEAM 2026: കീം പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി തീരാന്‍ മണിക്കൂറുകള്‍ മാത്രം; തീയതി നീട്ടുമോ?
CUET PG 2026: സിയുഇടി പിജി അപേക്ഷയിൽ തെറ്റുപറ്റിയോ? തിരുത്താൻ അവസരം; അവസാന തീയതിയും നടപടികളും അറിയാം
Kerala Local Holiday : ബുക്ക് മടക്കി വെച്ചോ, ഇന്ന് സ്കൂളില്ല; കുട്ടികൾക്ക് ഹാപ്പി ന്യൂസ്, അവധി പ്രഖ്യാപിച്ച് കളക്ടർ
Kerala Local Holiday : ഇനി ബാഗും ബുക്കും തിങ്കളാഴ്ച നോക്കിയാൽ മതി, നാളെ അവധിയാണ്; കളക്ടർ പ്രഖ്യാപിച്ചു
Guruvayoor devaswam board recruitment: ഗുരുവായൂർ നിയമനങ്ങൾ: ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് അധികാരമില്ലെന്ന വിധിക്ക് സുപ്രീം കോടതി സ്റ്റേ
Kerala Budget 2026: പ്ലസ് ടു അല്ല, ഇനി ഡിഗ്രി വരെ സൗജന്യമായി പഠിക്കാം
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ