Coal India Job Vaccancy: ഒന്നരലക്ഷം വരെ സ്റ്റൈപ്പൻ്റ്… കോൾ ഇന്ത്യയിൽ സുവർണാവസരം, നഷ്ടപ്പെടുത്തല്ലേ

Job Vaccancy at Coal India Private Limited: പരിശീലനം പൂർത്തിയാകുമ്പോൾ 60,000 - 1,80,000 ശമ്പള പരിധിയിൽ ആയിരിക്കും യോഗ്യരായവരെ നിയമിക്കുക. അതേസമയം ഗേറ്റ് 2024-ലെ അപേക്ഷകരുടെ സ്‌കോറുകൾ അടിസ്ഥാനമാക്കിയാണ് അർഹരായ ഉദ്യോഗാർത്ഥികളെ പരിശീലനത്തിനായി തിരഞ്ഞെടുക്കുന്നത്. നവംബർ 28 വരെ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

Coal India Job Vaccancy: ഒന്നരലക്ഷം വരെ സ്റ്റൈപ്പൻ്റ്... കോൾ ഇന്ത്യയിൽ സുവർണാവസരം, നഷ്ടപ്പെടുത്തല്ലേ

Image Credits: Freepik

Published: 

10 Nov 2024 | 10:07 PM

കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാർ സ്ഥാപനമായ കോൾ ഇന്ത്യ ലിമിറ്റഡിൽ എഞ്ചിനീയറിംഗ് യോഗ്യതയുള്ളവർക്ക് സുവർണാവവസരം. 640 മാനേജ്‌മെന്റ് ട്രെയിനികൾക്കുള്ള റിക്രൂട്ട്‌മെന്റിനായുള്ള വിജ്ഞാപനമാണ് കാൾ ഇന്ത്യ ലിമിറ്റഡ് പുറപ്പെടുവിച്ചിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോ​ഗാർത്തികളെ ഒരു വർഷത്തേക്ക് പരിശീലനത്തിനായി പരിഗണിക്കും. ഈ പരിശീലന കാലയളവിൽ പ്രതിമാസം 50,000 രൂപ മുതൽ 1,60,000 രൂപ വരെ സ്‌റ്റൈപ്പൻഡ് ലഭിക്കുന്നതാണ്.

പരിശീലനം പൂർത്തിയാകുമ്പോൾ 60,000 – 1,80,000 ശമ്പള പരിധിയിൽ ആയിരിക്കും യോഗ്യരായവരെ നിയമിക്കുക. അതേസമയം ഗേറ്റ് 2024-ലെ അപേക്ഷകരുടെ സ്‌കോറുകൾ അടിസ്ഥാനമാക്കിയാണ് അർഹരായ ഉദ്യോഗാർത്ഥികളെ പരിശീലനത്തിനായി തിരഞ്ഞെടുക്കുന്നത്. നവംബർ 28 വരെ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. 30 വയസാണ് പരമാവധി അപേക്ഷിക്കാനുള്ള പ്രായപരിധി.

യോഗ്യതയുള്ള വിഭാഗങ്ങളിൽ പെടുന്ന അപേക്ഷകർക്ക് പ്രായത്തിലും മാർക്കിലും ഇളവുകൾ ലഭിക്കുന്നതാണ്. www.coalindia.in ആണ് അപേക്ഷ സമർപ്പിക്കാനുള്ള ഔദ്യോ​ഗിക വെബ്‌സൈറ്റ്. വിവിധ തസ്തികകളിൽ റിപ്പോർട്ട് ചെയ്തിരിക്കുന്ന ഒഴിവുകളും യോഗ്യതകളും സംബന്ധിച്ചുള്ള വിശദാംശങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു.

മൈനിങ്ങിൽ 263 ഒഴിവുകളാണുള്ളത്. മെക്കാനിക്കലിൽ 104 പേരും സിവിൽ വിഭാഗത്തിൽ 91 പേരും പരിശീലനത്തിനായി തിരഞ്ഞെടുക്കപ്പെടും. ഈ തസ്തികകളിലേക്കുള്ള അപേക്ഷകർ അതത് മേഖലകളിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെ എഞ്ചിനീയറിംഗ് ബിരുദം കരസ്ഥമാക്കിയവർ ആയിരിക്കണം ഉദ്യോ​ഗാർത്ഥികൾ.

സിസ്റ്റം വിഭാഗത്തിൽ 41 ഒഴിവുകൾ ഉണ്ട്, കമ്പ്യൂട്ടർ സയൻസ് / കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് / ഐടിയിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെയുള്ള ബിഇ / ബിടെക് / ബിഎസ്സി (എഞ്ചിനീയറിംഗ്) ബിരുദം അല്ലെങ്കിൽ ഏതെങ്കിലും ഫസ്റ്റ് ക്ലാസ് ബിരുദമുള്ള എംസിഎ എന്നിവ ഉള്ളവർക്ക് പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്.

Loading...
Unable to load recommendations.
Follow Us
കാര്യസിദ്ധിക്കും രോഗമോക്ഷത്തിനും ഈ ഗണപതി മന്ത്രങ്ങൾ ജപിക്കു
ഒന്നരലക്ഷം കൊണ്ട് വിവാഹ സെറ്റെടുത്താലോ? സ്വര്‍ണം ഉടന്‍ വാങ്ങാം
ഹോണ്ട എലവേറ്റ് ഫേസ് ലിഫ്റ്റ് വരുന്നു
ഐഫോൺ 18 പ്രോ ഫീച്ചറുകൾ അ‌റിയാമോ!
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്