KEAM 2025 Rank List : കീം റാങ്ക് ലിസ്റ്റ് വൈകുമോ? മാർക്ക് ചേർക്കാനുള്ള സമയം വീണ്ടും നീട്ടി

KEAM 2025 Rank List Date : നേരത്തെ ജൂൺ രണ്ടാം തീയതിയിൽ നിന്നും മാർക്ക് ചേർക്കാനുള്ള തീയതി നീട്ടിയിരുന്നു. പ്ലസ് ടു പരീക്ഷയിലെ ഫിസിക്സ്, കെമെസ്ട്രി, കണക്ക് പരീക്ഷകളുടെ മാർക്ക് എൻ്ട്രി ചെയ്യാനുള്ള തീയതിയാണ് നീട്ടിയിരിക്കുന്നത്.

KEAM 2025 Rank List : കീം റാങ്ക് ലിസ്റ്റ് വൈകുമോ? മാർക്ക് ചേർക്കാനുള്ള സമയം വീണ്ടും നീട്ടി

Representational Image

Updated On: 

10 Jun 2025 | 01:53 PM

കേരളത്തിലെ എഞ്ചനീയറിങ്, ഫാർമസി, ആർകിടെക്ചർ പ്രവേശന പരീക്ഷയായ കീം 2025ൻ്റെ റാങ്ക് പട്ടികയ്ക്കായി കാത്തിരിക്കുകയാണ് നിരവധി വിദ്യാർഥികൾ. പുതിയ സൂചനകൾ പ്രകാരം ജൂൺ രണ്ടാമത്തെ ആഴ്ചയിലും കീം റാങ്ക് ലിസ്റ്റ് പുറത്ത് വിടാൻ സാധ്യതയില്ല. കീം റാങ്ക് പട്ടിക തയ്യാറാക്കാൻ ആവശ്യമുള്ള പ്ലസ് ടുവിലെ കണക്ക്, ഫിസിക്സ്, കെമെസ്ട്രി പരീക്ഷകളുടെ മാർക്ക് എൻട്രി ചെയ്യാനും അത് പരിശോധിക്കാനുള്ള സമയം പ്രവേശന പരീക്ഷ കമ്മീഷ്ണർ (സിഇഇ) വീണ്ടും നീട്ടി.

നേരത്തെ നാളെ ജൂൺ പത്താം തീയതി വൈകിട്ട് ആറ് മണി വരെയായിരുന്നു വിദ്യാഥികൾക്ക് തങ്ങളുടെ മാർക്ക് എൻട്രി ചെയ്യാനും രേഖപ്പെടുത്തിയ സ്കോർ പരിശോധിക്കാനും പ്രവേശന പരീക്ഷ കമ്മീഷണർ സമയം അനുവദിച്ചിരുന്നത്. എന്നാൽ അത് പത്താം തീയതി രാത്രി 11.59 വരെ നീട്ടിയതായി പ്രവേശന പരീക്ഷ കമ്മീഷണറുടെ ഓഫീസ് അറിയിപ്പ് നൽകി. നാളെ രാത്രി 11.59 വരെ വിദ്യാർഥികൾക്ക് പ്രവേശന പരീക്ഷ കമ്മീഷണറുടെ ഔദ്യോഗിക വെബ്സൈറ്റായ www.cee.kerala.gov.in ലൂടെ മാർക്കുകൾ എൻട്രി ചെയ്യാനും രേഖപ്പെടുത്തിയ സ്കോർ പരിശോധിക്കുവാനും സാധിക്കുന്നതാണ്. നേരത്തെ എൻട്രി ചെയ്ത മാർക്കുകൾ കാണാൻ സാധിക്കുമായിരുന്നില്ല. ഇപ്പോൾ അപ്ലോഡ് ചെയ്ത മാർക്ക് കാണാൻ സാധിക്കുന്നതാണ്. ആ മാർക്കുകളിൽ തിരത്തലുകൾ ആവശ്യമുണ്ടെങ്കിൽ ഈ നിശ്ചിത സമയത്തിനുള്ളിൽ തന്നെ തീർപ്പാക്കേണ്ടതാണ്.

പ്രവേശന പരീക്ഷ കമ്മീഷണറുടെ ഓഫീസ് പുറപ്പെടുവിച്ച് ഏറ്റവും പുതിയ അറിയിപ്പ്

പിസിഎം മാർക്ക് എങ്ങനെ എൻട്രി ചെയ്യാം?

  1. www.cee.kerala.gov.in എന്ന പ്രവേശന പരീക്ഷ കമ്മീഷണറുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രവേശിക്കുക
  2. വെബ്സൈറ്റിലെ KEAM 2025-Candidate Portal-ൽ ക്ലിക്ക് ചെയ്യുക
  3. തുടർന്ന് വരുന്ന പേജിൽ അപേക്ഷ നമ്പരും പാസ്വേർഡും നൽകി ലോഗിൻ ചെയ്യുക
  4. തുടർന്നുള്ള ഹോം പേജിൽ 2 Mark Verification for Engg എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് നിർദ്ദിഷ്ട കോളങ്ങിൽ മാർക്കുകൾ രേഖപ്പെടുത്തുക അല്ലെങ്കിഷ പരിശോധിക്കുക

കീം പരീക്ഷയുടെ, പ്ലസ് ടു പരീക്ഷയുടെ മാർക്കുകളുടെ അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് പുറപ്പെടുവിക്കുക. ഓണ്‍ലൈനായി മാര്‍ക്ക് വിശദാംശങ്ങള്‍ പരിശോധിച്ച് ഉറപ്പാക്കാത്തവരുടെയും, തിരുത്തലുകള്‍ ആവശ്യമായിരുന്നിട്ടും അത് നടത്താത്തവരുടെയും നിലവിലെ മാര്‍ക്കുകള്‍ അതേ പോലെ റാങ്ക് ലിസ്റ്റിനായി പരിഗണിക്കും. പ്രവേശനസമയത്ത് ഇതില്‍ തെറ്റുകള്‍ കണ്ടെത്തിയാല്‍ അഡ്മിഷന്‍ നഷ്ടപ്പെട്ടേക്കാം. പ്ലസ് ടു മാർക്കുകൾ എൻട്രി ചെയ്യാത്ത വിദ്യാർഥികളെ റാങ്ക് ലിസ്റ്റ് ഉൾപ്പെടുത്തുന്നതല്ല.

Related Stories
KEAM 2026: കീം പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി തീരാന്‍ മണിക്കൂറുകള്‍ മാത്രം; തീയതി നീട്ടുമോ?
CUET PG 2026: സിയുഇടി പിജി അപേക്ഷയിൽ തെറ്റുപറ്റിയോ? തിരുത്താൻ അവസരം; അവസാന തീയതിയും നടപടികളും അറിയാം
Kerala Local Holiday : ബുക്ക് മടക്കി വെച്ചോ, ഇന്ന് സ്കൂളില്ല; കുട്ടികൾക്ക് ഹാപ്പി ന്യൂസ്, അവധി പ്രഖ്യാപിച്ച് കളക്ടർ
Kerala Local Holiday : ഇനി ബാഗും ബുക്കും തിങ്കളാഴ്ച നോക്കിയാൽ മതി, നാളെ അവധിയാണ്; കളക്ടർ പ്രഖ്യാപിച്ചു
Guruvayoor devaswam board recruitment: ഗുരുവായൂർ നിയമനങ്ങൾ: ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് അധികാരമില്ലെന്ന വിധിക്ക് സുപ്രീം കോടതി സ്റ്റേ
Kerala Budget 2026: പ്ലസ് ടു അല്ല, ഇനി ഡിഗ്രി വരെ സൗജന്യമായി പഠിക്കാം
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്