KEAM Result 2025: കീം റാങ്ക് ലിസ്റ്റ്: സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി; അപ്പീൽ തള്ളി ഡിവിഷൻ ബെഞ്ച്

KEAM Rank List 2025 to Remain Cancelled: പ്രോസ്പെക്ടസ് പുറത്തിറക്കി, എൻട്രൻസ് പരീക്ഷയുടെ സ്കോറും പ്രസിദ്ധപ്പെടുത്തതിന് ശേഷം വെയിറ്റേജിൽ മാറ്റം വരുത്തിയത് നിയമപരമല്ല എന്നായിരുന്നു സിംഗിൾ ബെഞ്ചിന്റെ കണ്ടെത്തൽ. ഇത് ഡിവിഷൻ ബെഞ്ചും ശരിവച്ചു.

KEAM Result 2025: കീം റാങ്ക് ലിസ്റ്റ്: സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി; അപ്പീൽ തള്ളി ഡിവിഷൻ ബെഞ്ച്

പ്രതീകാത്മക ചിത്രം

Published: 

10 Jul 2025 17:23 PM

കൊച്ചി: കീം 2025 റാങ്ക് ലിസ്റ്റ് റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്നായിരുന്നു സർക്കാരിന്റെ ആവശ്യം. എന്നാൽ, വിധിയിൽ ഇടപെടാനില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കുകയായിരുന്നു. ഇതോടെ പ്രവേശന നടപടികളുമായി മുന്നോട്ടുപോകാൻ സർക്കാരിന് സാധിക്കില്ല.

പ്രോസ്പെക്ടസ് പുറത്തിറക്കി, എൻട്രൻസ് പരീക്ഷയുടെ സ്കോറും പ്രസിദ്ധപ്പെടുത്തതിന് ശേഷം വെയിറ്റേജിൽ മാറ്റം വരുത്തിയത് നിയമപരമല്ല എന്നായിരുന്നു സിംഗിൾ ബെഞ്ചിന്റെ കണ്ടെത്തൽ. ഇത് ഡിവിഷൻ ബെഞ്ചും ശരിവച്ചു. 2011 മുതലുള്ള പ്രോസ്പെക്ടസ് അനുസരിച്ച് വെയിറ്റേജ് കണക്കാക്കിയ ശേഷം വീണ്ടും ഫലം പുനഃപ്രസിദ്ധീകരിക്കാനാണ് കോടതി നിർദേശം.

ഇതോടെ, നിലവിലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട പല വിദ്യാർത്ഥികൾക്കും പ്രവേശനം പോലും കിട്ടാത്ത സാഹചര്യം ഉണ്ടാകും. പ്രവേശന നടപടികളെ ആകെ താളംതെറ്റിക്കുന്നതാണ് കോടതി വിധി. സംസ്ഥാനത്തെ എഞ്ചിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി കോഴ്സുകളിലേക്കുളള പ്രവേശന പരീക്ഷയാണ് കീം.

ALSO READ: ഇടതുകാലിലെ മന്ത് വലതുകാലിലേക്ക് മാറ്റിയതുപോലെ; കീമിലേത് അസാധാരണ പ്രതിസന്ധി; അപ്പീലും പാളിയാൽ?

പ്രോസ്പക്ടസിൽ അടക്കം വരുത്തിയ മാറ്റങ്ങൾ ചോദ്യം ചെയ്ത് വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി നടപടി. മാർക്ക് ഏകീകരണത്തിൽ കേരള സിലബസ് വിദ്യാർത്ഥികൾ പിന്തള്ളപ്പെടുന്നുവെന്ന പരാതി പരിഹരിക്കാനായി കൊണ്ടുവന്ന പരിഷ്കാരം നടപ്പാക്കാൻ വൈകിയതാണ് നിലവിലെ പ്രതിസന്ധിക്കുള്ള കാരണം. എന്നാൽ, പ്രോസ്പെക്ടസിൽ മാറ്റം വരുത്താമെന്ന വ്യവസ്ഥ ഉണ്ടായിരുന്നുവെന്നാണ് സർക്കാർ വാദം.

ഡിവിഷൻ ബെഞ്ച് അപ്പീൽ തള്ളിയതോടെ സർക്കാരിന് ഇനി കോടതി നിർദ്ദേശിച്ചതുപോലെ പഴയ ഏകീകരണ സമ്പ്രദായപ്രകാരം വീണ്ടും റാങ്ക് ലിസ്റ്റ് തയ്യാറാക്കേണ്ടി വരും. പുതുക്കിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ കാലതാമസം എടുക്കും. ഇത് അഡ്മിഷൻ പ്രക്രിയയെ ബാധിക്കുമോയെന്നതാണ് വിദ്യാർത്ഥികളുടെ ആശങ്ക.

Related Stories
Kerala School Holiday : അടിപൊളി ഇനി പത്താം തീയതി സ്കൂളിൽ പോയാൽ മതി; തിങ്കളാഴ്ച കളക്ടർ അവധി പ്രഖ്യാപിച്ചു
RRB ALP Application Status: നിങ്ങളുടെ ആർആർബി എഎൽപി അപേക്ഷാ ഫോം പരിശോധിക്കാം; ചെയ്യേണ്ടത്
KDRB Recruitment 2025: തിരുവിതാംകൂര്‍ ദേവസ്വത്തിലേക്കുള്ള റിക്രൂട്ട്‌മെന്റ്; പരീക്ഷകള്‍ ആരംഭിക്കുന്നു; കെഡിആര്‍ബിയുടെ അറിയിപ്പ്‌
IIM Kozhikode Recruitment 2025: കോഴിക്കോട് ഐഐഎമ്മില്‍ അവസരം, സ്‌റ്റോര്‍ കീപ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
Village Field Assistant Recruitment: പത്താം ക്ലാസ് പാസായെങ്കില്‍ സര്‍ക്കാര്‍ ജോലി, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് നോട്ടിഫിക്കേഷന്‍ ഉടന്‍
School Holiday: 21 ദിവസം സ്കൂളിൽ പോകേണ്ട, അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ