KEAM Result 2025: പഴയ ഫോർമുല തുടരും; കീമിൻ്റെ പുതിയ റാങ്ക് ലിസ്റ്റ് ഇന്ന് തന്നെയെന്ന് മന്ത്രി ആർ ബിന്ദു
KEAM Rank List 2025: സിംഗിൾ ബഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി ശരിവെച്ച സാഹചര്യത്തിലാണ് വീണ്ടും മേൽക്കോടതിയിലേക്ക് അപ്പീലുമായി പോകാനില്ലെന്ന് സർക്കാർ അറിയിച്ചത്. കീമിൻ്റെ പഴയ ഫോർമുല അനുസരിച്ചുള്ള റാങ്ക് ലിസ്റ്റ് ഇന്നു തന്നെ പ്രസിദ്ധീകരിക്കുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു.

Minister R Bindu
കൊച്ചി: കീം റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട വിഷയത്തിൽ റദ്ദാക്കിയ അപ്പീലുമായി മുന്നോട്ട് പോകാനില്ലെന്ന് സംസ്ഥാന സർക്കാർ. സിംഗിൾ ബഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി ശരിവെച്ച സാഹചര്യത്തിലാണ് വീണ്ടും മേൽക്കോടതിയിലേക്ക് അപ്പീലുമായി പോകാനില്ലെന്ന് സർക്കാർ അറിയിച്ചത്. കീമിൻ്റെ പഴയ ഫോർമുല അനുസരിച്ചുള്ള റാങ്ക് ലിസ്റ്റ് ഇന്നു തന്നെ പ്രസിദ്ധീകരിക്കുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു.
ഇക്കൊല്ലത്തെ കീം റാങ്ക് ലിസ്റ്റ് റദ്ദാക്കിക്കൊണ്ടുള്ള സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയത്. സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് സർക്കാർ അപ്പീൽ സമർപ്പിച്ചത്. എന്നാൽ, വിധിയിൽ ഇടപെടാനില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കുകയായിരുന്നു.
സംസ്ഥാനത്തെ എഞ്ചിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി കോഴ്സുകളിലേക്കുളള പ്രവേശന പരീക്ഷയാണ് കീം. 2011 മുതലുള്ള പ്രോസ്പെക്ടസ് അനുസരിച്ച് വെയിറ്റേജ് കണക്കാക്കിയ ശേഷം വീണ്ടും ഫലം പുനഃപ്രസിദ്ധീകരിക്കാനാണ് കോടതിയുടെ നിർദേശം.
Updating….