Kerala, Calicut University Admission 2025: നാലു വർഷത്തെ ബിരുദ കോഴ്സാണോ ലക്ഷ്യം? കേരള, കാലിക്കറ്റ് സർവ്വകലാശാലകൾ അപേക്ഷ ക്ഷണിച്ചു

Kerala, Calicut University Invites applications for four-year degree programs: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് ഈ കോഴ്സ് നടപ്പിലാക്കുന്നത്. നിലവിൽ കേരള, കാലിക്കറ്റ് സർവ്വകലാശാലകളാണ് ഈ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

Kerala, Calicut University Admission 2025: നാലു വർഷത്തെ ബിരുദ കോഴ്സാണോ ലക്ഷ്യം? കേരള, കാലിക്കറ്റ് സർവ്വകലാശാലകൾ അപേക്ഷ ക്ഷണിച്ചു

കേരള സർവകലാശാല

Updated On: 

28 May 2025 | 01:22 PM

തിരുവനന്തപുരം: കേരളത്തിൽ പുതുതായി ആരംഭിച്ച നാലു വർഷത്തെ ബിരുദ കോഴ്സുകൾക്ക് വലിയ പ്രാധാന്യം ലഭിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോൾ. ഈ വർഷത്തെ നാലു വർഷ ബിരുദ കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള സമയമാണ് ഇപ്പോൾ. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് ഈ കോഴ്സ് നടപ്പിലാക്കുന്നത്. നിലവിൽ കേരള, കാലിക്കറ്റ് സർവ്വകലാശാലകളാണ് ഈ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

 

കേരള സർവ്വകലാശാല

 

കേരള സർവകലാശാല നാല് വർഷത്തെ ഓണേഴ്സ് വിത്ത് റിസർച്ച് ബിരുദ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരുന്നു. സർവകലാശാലയുടെ പഠന ഗവേഷണ വകുപ്പുകളിലെയും അഫിലിയേറ്റഡ് കോളേജുകളിലെയും കോഴ്സുകൾക്ക് വെവ്വേറെയാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ഓൺലൈനായാണ് അപേ​ക്ഷിക്കേണ്ടത്. സർവകലാശാലയുടെ അഡ്മിഷൻ വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. ഏപ്രിൽ മുതൽ അപേക്ഷിക്കാൻ അവസരമുണ്ടായിരുന്നു. ഈ ജൂൺ ഏഴുവരെ അപേക്ഷിക്കാനുള്ള അവസരമുണ്ട്. ചില കോഴ്സുകൾക്ക് പ്രവേശന പരീക്ഷ ഉണ്ടെന്നതും പ്രത്യേകം ഓർക്കണം
കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റായ https://admissions.keralauniversity.ac.in/ പരിശോധിക്കുക.

 

കാലിക്കറ്റ് സർവ്വകലാശാല

 

കാലിക്കറ്റ് സർവകലാശാലയും നാലു വർഷ ബിരുദ പ്രോഗ്രാമുകളിലേക്കും അണ്ടർ ഗ്രാജ്വേറ്റ് ബി.വോക് പ്രോഗ്രാമുകളിലേക്കും സെൻട്രലൈസ്ഡ് അഡ്മിഷൻ പ്രോസസ് (CAP) വഴി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഓൺലൈനായി അപേക്ഷിക്കാം. ഡയറക്ടറേറ്റ് ഓഫ് അഡ്മിഷൻസിന്റെ വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
2025-26 അധ്യയന വർഷത്തേക്കുള്ള പ്രോസ്പെക്ടസ് ഇതിനകം പുറത്തിറങ്ങിയിട്ടുണ്ട്. ജൂൺ 9 വരെയാണ് അപേക്ഷ സ്വീകരിക്കുക. കൃത്യമായ വിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. പൊതുവിഭാഗത്തിന് 470 രൂപയും പട്ടിക ജാതി പട്ടിക വർ​ഗ വിഭാഗങ്ങൾക്ക് 195 രൂപയുമാണ് അഡ്മിഷൻ ഫീസ്.

 

പ്രധാനപ്പെട്ട കാര്യങ്ങൾ

 

  • വിദ്യാർത്ഥികൾക്ക് പരമാവധി 20 ഓപ്ഷനുകൾ വരെ നൽകാം.
  • മൂന്ന് വർഷത്തെ ബിരുദം, നാല് വർഷ ഓണേഴ്സ് ബിരുദം, നാല് വർഷ ഓണേഴ്സ് വിത്ത് റിസർച്ച് ബിരുദം എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളിൽ പഠനം പൂർത്തിയാക്കാൻ സാധിക്കും.
  • കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റായ https://admission.uoc.ac.in/ പരിശോധിക്കുക.

 

പൊതുവായ ശ്രദ്ധയ്ക്ക്

 

  • അപേക്ഷിക്കുന്നതിന് മുൻപ് അതത് സർവകലാശാലകളുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള പ്രോസ്പെക്ടസ് പൂർണ്ണമായി വായിച്ച് മനസ്സിലാക്കുക.
  • യോഗ്യതാ മാനദണ്ഡങ്ങൾ, ഫീസ് ഘടന, അലോട്ട്മെന്റ് നടപടിക്രമങ്ങൾ എന്നിവ ഓരോ സർവകലാശാലയിലും വ്യത്യാസപ്പെടാം.
  • അപേക്ഷ സമർപ്പിക്കുമ്പോൾ ആവശ്യമായ എല്ലാ രേഖകളും കൃത്യമായി അപ്ലോഡ് ചെയ്യുകയും വിവരങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യുക.
  • ഏറ്റവും പുതിയ വിവരങ്ങൾക്കും കൃത്യമായ തീയതികൾക്കും അതത് സർവകലാശാലകളുടെ അഡ്മിഷൻ പോർട്ടലുകൾ സന്ദർശിക്കുന്നത് ഉറപ്പാക്കുക.
Related Stories
KEAM 2026: കീം പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി തീരാന്‍ മണിക്കൂറുകള്‍ മാത്രം; തീയതി നീട്ടുമോ?
CUET PG 2026: സിയുഇടി പിജി അപേക്ഷയിൽ തെറ്റുപറ്റിയോ? തിരുത്താൻ അവസരം; അവസാന തീയതിയും നടപടികളും അറിയാം
Kerala Local Holiday : ബുക്ക് മടക്കി വെച്ചോ, ഇന്ന് സ്കൂളില്ല; കുട്ടികൾക്ക് ഹാപ്പി ന്യൂസ്, അവധി പ്രഖ്യാപിച്ച് കളക്ടർ
Kerala Local Holiday : ഇനി ബാഗും ബുക്കും തിങ്കളാഴ്ച നോക്കിയാൽ മതി, നാളെ അവധിയാണ്; കളക്ടർ പ്രഖ്യാപിച്ചു
Guruvayoor devaswam board recruitment: ഗുരുവായൂർ നിയമനങ്ങൾ: ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് അധികാരമില്ലെന്ന വിധിക്ക് സുപ്രീം കോടതി സ്റ്റേ
Kerala Budget 2026: പ്ലസ് ടു അല്ല, ഇനി ഡിഗ്രി വരെ സൗജന്യമായി പഠിക്കാം
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ