Christmas Exam Kerala 2025: ക്രിസ്മസ് പരീക്ഷ രണ്ട് ഘട്ടമോ? തീയതിയില്‍ തീരുമാനം; അവധി ഇത്തവണ 10 ദിവസമല്ല

Kerala Christmas Exam 2025 Date: ക്രിസ്മസ് പരീക്ഷ ഒറ്റ ഘട്ടമായിത്തന്നെ നടത്താന്‍ നീക്കം. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പരീക്ഷ രണ്ട് ഘട്ടമായി നടത്താന്‍ നേരത്തെ ആലോചനയുണ്ടായിരുന്നു

Christmas Exam Kerala 2025: ക്രിസ്മസ് പരീക്ഷ രണ്ട് ഘട്ടമോ? തീയതിയില്‍ തീരുമാനം; അവധി ഇത്തവണ 10 ദിവസമല്ല

പ്രതീകാത്മക ചിത്രം

Published: 

14 Nov 2025 14:57 PM

തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിസ്മസ് പരീക്ഷ ഒറ്റ ഘട്ടമായിത്തന്നെ നടത്താന്‍ നീക്കം. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പരീക്ഷ രണ്ട് ഘട്ടമായി നടത്താന്‍ നേരത്തെ ആലോചനയുണ്ടായിരുന്നു. അവധിക്ക് മുമ്പും ശേഷവും പരീക്ഷകള്‍ നടത്താനായിരുന്നു ആദ്യ നീക്കം. എന്നാല്‍ ഇങ്ങനെ ചെയ്യുന്നത് വിദ്യാര്‍ത്ഥികളില്‍ മാനസിക സമ്മര്‍ദ്ദമുണ്ടാക്കുമെന്ന വിലയിരുത്തലില്‍ ഒറ്റ ഘട്ടമായി നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ ധാരണയായെങ്കിലും വിദ്യാഭ്യാസ നിലവാര സമിതിയുടെ യോഗത്തില്‍ മാത്രമേ അന്തിമ തീരുമാനമെടുക്കൂ. ക്രിസ്മസ് അവധി പുനഃക്രമീകരിക്കാനും ധാരണയായി.

വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഈ ധാരണ പ്രകാരം ഡിസംബര്‍ 15ന് പരീക്ഷ തുടങ്ങും. 23ന് പരീക്ഷകള്‍ പൂര്‍ത്തിയാക്കി സ്‌കൂളുകള്‍ അടയ്ക്കും. ജനുവരി അഞ്ചിന് സ്‌കൂളുകള്‍ തുറക്കും. ഇതുപ്രകാരം ഇത്തവണ 12 ദിവസം അവധി ലഭിക്കും. എന്നാല്‍ വിദ്യാഭ്യാസ നിലവാര സമിതി യോഗത്തിലെ തീരുമാനം നിര്‍ണായകമാണ്. ഹയര്‍ സെക്കന്‍ഡറിയിലെ ഒന്നോ രണ്ടോ പരീക്ഷകള്‍ സ്‌കൂള്‍ തുറന്നതിനുശേഷമാകും നടക്കുക. ജനുവരി ഏഴിനാകും ഈ പരീക്ഷകള്‍ നടക്കുക.

Also Read: Connect to work scholarship: പഠിച്ചു പക്ഷെ ജോലിയായില്ല…5 ലക്ഷം പേർക്ക് സർക്കാർ തരും സ്കോളർഷിപ്പ്, അപേക്ഷിക്കേണ്ടതിങ്ങനെ

തദ്ദേശ തിരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിച്ചതോടെ വിദ്യാഭ്യാസ കലണ്ടര്‍ താളം തെറ്റിയിരിക്കുകയാണ്. 2025-26 വര്‍ഷത്തെ വിദ്യാഭ്യാസ കലണ്ടര്‍ പ്രകാരം ഡിസംബര്‍ 11നാണ് ക്രിസ്മസ് പരീക്ഷ ആരംഭിക്കേണ്ടിയിരുന്നത്. എന്നാല്‍ ഡിസംബര്‍ 9, 11 തീയതികളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെണ്ണല്‍ 13നും നടക്കും. വോട്ടെടുപ്പ് നടക്കുന്നത് സ്‌കൂളുകളിലായതിനാല്‍ ആ സമയത്ത് പരീക്ഷ നടത്തുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ട്. അധ്യാപകര്‍ക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളതാണ് മറ്റൊരു പ്രശ്‌നം.

ഈ സാഹചര്യത്തിലാണ് ഷെഡ്യൂള്‍ പുനഃക്രമീകരിച്ചത്. ഡിസംബര്‍ 13ന് ശേഷമുള്ള തീയതിയില്‍ മാത്രമേ പരീക്ഷ ആരംഭിക്കാന്‍ സാധ്യതകളുണ്ടായിരുന്നുള്ളൂ. തുടര്‍ന്ന് ഡിസംബര്‍ 15ന് പരീക്ഷ ആരംഭിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ ക്രിസ്മസ് അവധിയും പുനഃക്രമീകരിക്കേണ്ടി വന്നു. ഡിസംബര്‍ 20 മുതല്‍ 28 വരെയായിരുന്നു ആദ്യം അവധി തീരുമാനിച്ചിരുന്നത്. എന്നാല്‍ 15ന് ആരംഭിക്കുന്ന പരീക്ഷ 20നുള്ളില്‍ തീര്‍ക്കാന്‍ പറ്റാത്തതിനാല്‍ അവധിയുടെ ഷെഡ്യൂളിലും മാറ്റം വരുത്തി.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും