Kerala Plus Two Result 2025: ഫലപ്രഖ്യാപനം മൂന്ന് മണിക്ക്; വെബ്‌സൈറ്റുകളില്‍ പ്ലസ് ടു റിസല്‍ട്ട് എത്തുന്നത് എപ്പോള്‍?

Kerala Plus Two Result 2025 publishing time: 4,44,707 വിദ്യാർഥികള്‍ പ്ലസ്ടുവിനും, 4,13,589 പേര്‍ പ്ലസ് വണ്ണിലെ പരീക്ഷയ്ക്കും രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ വര്‍ഷം മെയ് ഒമ്പതിനാണ് പ്ലസ് ടു റിസല്‍ട്ട് പ്രഖ്യാപിച്ചു. 2024നെ അപേക്ഷിച്ച് ഇത്തവണ ഫലപ്രഖ്യാപനം രണ്ടാഴ്ചയോളം വൈകി. 78.69% ആയിരുന്നു 2024ലെ വിജയശതമാനം

Kerala Plus Two Result 2025: ഫലപ്രഖ്യാപനം മൂന്ന് മണിക്ക്; വെബ്‌സൈറ്റുകളില്‍ പ്ലസ് ടു റിസല്‍ട്ട് എത്തുന്നത് എപ്പോള്‍?

പ്രതീകാത്മക ചിത്രം

Published: 

21 May 2025 18:11 PM

വിദ്യാര്‍ത്ഥികള്‍ കാത്തിരിക്കുന്ന ഹയര്‍ സെക്കന്‍ഡറി റിസല്‍ട്ട് നാളെ പുറത്തുവിടും. സെക്രട്ടേറിയറ്റ് പിആര്‍ഡി പ്രസ് ചേംബറില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഉച്ചയ്ക്ക് മൂന്നിന് ഫലപ്രഖ്യാപനം നടത്തും. വിജയശതമാനം അടക്കമുള്ള വിശദാംശങ്ങള്‍ മന്ത്രി പുറത്തുവിടും. ഫലപ്രഖ്യാപനം മൂന്ന് മണിയോടെ നടത്തുമെങ്കിലും പ്ലസ് ടു റിസല്‍ട്ട് വെബ്‌സൈറ്റുകളിലും, മൊബൈല്‍ ആപ്ലിക്കേഷനുകളിലും 3.30 മുതലാണ് ലഭ്യമാകുന്നത്.

results.kite.kerala.gov.in, results.hse.kerala.gov.in, results.digilocker.gov.in, prd.kerala.gov.in, എന്നീ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം. IExaMS-Kerala, SAPHALAM 2025, PRD Live, UMANG എന്നീ മൊബൈല്‍ ആപ്ലിക്കേഷനുകളിലൂടെയും ഫലമറിയാനാകും.

ഇന്ന് പ്ലസ് ടു റിസല്‍ട്ട് പുറത്തുവിടാനാണ് നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് അത് 22ലേക്ക് നീട്ടുകയായിരുന്നു. മൂല്യനിര്‍ണയവും ടാബുലേഷന്‍ പ്രവര്‍ത്തികളും പൂര്‍ത്തിയായി. റിസല്‍ട്ട് പുറത്തുവിടുന്നതിനുള്ള അവസാന വട്ട തയ്യാറെടുപ്പിലാണ് ഹയര്‍ സെക്കന്‍ഡറി ബോര്‍ഡ്.

4,44,707 വിദ്യാർഥികള്‍ പ്ലസ്ടുവിനും, 4,13,589 പേര്‍ പ്ലസ് വണ്ണിലെ പരീക്ഷയ്ക്കും രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ വര്‍ഷം മെയ് ഒമ്പതിനാണ് പ്ലസ് ടു റിസല്‍ട്ട് പ്രഖ്യാപിച്ചു. 2024നെ അപേക്ഷിച്ച് ഇത്തവണ ഫലപ്രഖ്യാപനം രണ്ടാഴ്ചയോളം വൈകി. 78.69% ആയിരുന്നു 2024ലെ വിജയശതമാനം.

Read Also: Kerala Plus Two Result 2025: പ്ലസ് ടു റിസല്‍ട്ട് വെബ്‌സൈറ്റുകളില്‍ മാത്രമല്ല, മൊബൈല്‍ ആപ്പുകളിലും അറിയാം; എങ്ങനെ?

പ്ലസ് വണ്‍ റിസല്‍ട്ട്‌

പ്ലസ് വണ്‍ ഫലപ്രഖ്യാപനം ജൂണിലായിരിക്കുമെന്നാണ് വിവരം. നിലവില്‍ മൂല്യനിര്‍ണയം പുരോഗമിക്കുകയാണ്. പ്ലസ് വണ്‍ ഇമ്പ്രൂവ്‌മെന്റ്, എസ്എസ്എല്‍സി, സിബിഎസ്ഇ 10, സിബിഎസ്ഇ 12 ക്ലാസുകളിലെ ഫലങ്ങള്‍ എന്നിവ നേരത്തെ പുറത്തുവിട്ടിരുന്നു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും